< 1 Chroniques 8 >

1 Benjamin engendra Béla, son premier-né, Ashbel le second, Achrach le troisième,
ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
2 Nocha le quatrième, et Rapha le cinquième.
നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
3 Les fils de Béla furent: Addar, Guéra, Abihud,
ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
4 Abishua, Naaman, Achoach,
അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
5 Guéra, Shéphuphan et Huram.
ഗേരാ, ശെഫൂഫാൻ, ഹൂരാം.
6 Voici les enfants d'Échud; ils étaient chefs des maisons des pères des habitants de Guéba, et ils les transportèrent à Manachath:
ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗിബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;
7 Naaman, Achija et Guéra; c'est lui qui les transporta. Il engendra Uzza et Achichud.
നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
8 Shacharaïm eut des enfants au pays de Moab, après qu'il eut renvoyé Hushim et Baara, ses femmes.
ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്‌ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.
9 Il engendra de Hodèsh, sa femme, Jobab, Tsibia, Mésha, Malcam,
അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്‍ക്കാം,
10 Jéuts, Shocja et Mirma. Ce sont là ses fils, chefs des pères.
൧൦യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
11 De Hushim il engendra Abitub, et Elpaal.
൧൧ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
12 Les fils d'Elpaal: Éber, Misheam, et Shémer, qui bâtit Ono, Lod et les villes de son ressort.
൧൨എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;
13 Béria et Shéma, qui étaient chefs des pères des habitants d'Ajalon, mirent en fuite les habitants de Gath.
൧൩ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
14 Achio, Shashak, Jérémoth,
൧൪അഹ്യോ, ശാശക്, യെരോമോത്ത്,
15 Zébadia, Arad, Éder,
൧൫സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,
16 Micaël, Jishpha et Jocha, étaient fils de Béria.
൧൬യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
17 Zébadia, Meshullam, Hizki, Héber,
൧൭സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,
18 Jishméraï, Jizlia, et Jobab, étaient fils d'Elpaal.
൧൮യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
19 Jakim, Zicri, Zabdi,
൧൯എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
20 Éliénaï, Tsilethaï, Éliel,
൨൦സബ്ദി, എലിയേനായി, സില്ലെഥായി,
21 Adaja, Béraja, et Shimrath, étaient fils de Shimeï.
൨൧എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
22 Jishpan, Éber, Éliel,
൨൨യിശ്ഫാൻ, ഏബെർ, എലീയേൽ,
23 Abdon, Zicri, Hanan,
൨൩അബ്ദോൻ, സിക്രി, ഹാനാൻ
24 Hanania, Élam, Anthothija,
൨൪ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,
25 Jiphdéja et Pénuel, étaient fils de Shashak.
൨൫യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
26 Shamshéraï, Shécharia, Athalia,
൨൬ശംശെരായി, ശെഹര്യാവു, അഥല്യാവ്,
27 Jaareshia, Élija et Zicri, étaient fils de Jérocham.
൨൭യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
28 Ce sont là les chefs des maisons des pères, chefs selon leur naissance. Ils habitaient à Jérusalem.
൨൮ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
29 Le père de Gabaon habitait à Gabaon; sa femme s'appelait Maaca.
൨൯ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു
30 Son fils, le premier-né, fut Abdon; puis Tsur, Kis, Baal, Nadab,
൩൦അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
31 Guédor, Achio et Zéker.
൩൧ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
32 Mikloth engendra Shiméa. Ils habitèrent aussi près de leurs frères à Jérusalem, avec leurs frères.
൩൨മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.
33 Ner engendra Kis; Kis engendra Saül; Saül engendra Jonathan, Malkishua, Abinadab et Eshbaal.
൩൩നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
34 Fils de Jonathan: Mérib-Baal. Mérib-Baal engendra Mica.
൩൪യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
35 Fils de Mica: Pithon, Mélec, Thaeréa et Achaz.
൩൫മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
36 Achaz engendra Jéhoadda; Jéhoadda engendra Alémeth, Azmaveth et Zimri; Zimri engendra Motsa;
൩൬ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
37 Motsa engendra Binea, qui eut pour fils Rapha, qui eut pour fils Éleasa, qui eut pour fils Atsel.
൩൭അവന്റെ മകൻ രാഫാ; അവന്റെ മകൻ എലാസാ;
38 Atsel eut six fils, dont voici les noms: Azrikam, Bocru, Ismaël, Shéaria, Obadia et Hanan. Tous ceux-là étaient fils d'Atsel.
൩൮അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
39 Fils d'Eshek, son frère: Ulam, son premier-né, Jéush le second, et Éliphélet le troisième.
൩൯ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
40 Les fils d'Ulam furent de vaillants guerriers, tirant de l'arc; et ils eurent beaucoup de fils et de petits-fils, cent cinquante. Tous ceux-là sont des enfants de Benjamin.
൪൦ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.

< 1 Chroniques 8 >