< Psaumes 92 >
1 Psaume de cantique, pour le jour du Sabbat. C'est une belle chose que de célébrer l'Eternel, et de psalmodier à ton Nom, ô Souverain!
ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവയെ വാഴ്ത്തുന്നതും അത്യുന്നതനേ, അവിടത്തെ നാമത്തിന് പത്തുകമ്പിയുള്ള വീണയുടെയും കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും
2 Afin d'annoncer chaque matin ta bonté et ta fidélité toutes les nuits.
3 Sur l'instrument à dix cordes, et sur la musette, et par un Cantique [prémédité] sur la harpe.
പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.
4 Car, ô Eternel! tu m' as réjoui par tes œuvres; je me réjouirai des œuvres de tes mains.
യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.
5 Ô Eternel! que tes œuvres sont magnifiques! tes pensées sont merveilleusement profondes.
യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!
6 L'homme abruti n'y connaît rien, et le fou n'entend point ceci,
വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല, ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,
7 [Savoir], que les méchants croissent comme l'herbe, et que tous les ouvriers d'iniquité fleurissent, pour être exterminés éternellement.
ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും, എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.
8 Mais toi, ô Eternel! tu es haut élevé à toujours.
എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.
9 Car voici tes ennemis, ô Eternel! car voici tes ennemis périront, [et] tous les ouvriers d'iniquité seront dissipés.
യഹോവേ, അങ്ങയുടെ ശത്രുക്കൾ, അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം; എല്ലാ അധർമികളും ചിതറിക്കപ്പെടും.
10 Mais tu élèveras ma corne comme celle d'une licorne, [et] mon onction sera d'une huile toute fraîche.
എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി; പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.
11 Et mon œil verra en ceux qui m'épient, et mes oreilles entendront touchant les malins, qui s'élèvent contre moi, [ce que je désire].
എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.
12 Le juste fleurira comme la palme, il croîtra comme le cèdre au Liban.
നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു, അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;
13 Etant plantés dans la maison de l'Eternel, ils fleuriront dans les parvis de notre Dieu.
അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.
14 Encore porteront-ils des fruits dans la vieillesse toute blanche; ils seront en bon point, et demeureront verts;
അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,
15 Afin d'annoncer que l'Eternel [est] droit; c’est mon rocher, et il n'y a point d'injustice en lui.
“യഹോവ നീതിനിഷ്ഠനാകുന്നു; അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.