< Psaumes 7 >

1 Siggajon de David, qu'il chanta à l'Eternel touchant l'affaire de Cus Benjamite. Eternel mon Dieu! je me suis retiré vers toi; délivre-moi de tous ceux qui me poursuivent, et garantis-moi.
എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
2 De peur qu'il ne me déchire comme un lion, me mettant en pièces, sans qu'il y ait personne qui me délivre.
അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3 Eternel mon Dieu! si j'ai commis une telle action, s'il y a de l'iniquité dans mes mains;
എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4 Si j'ai récompensé de mal celui qui avait la paix avec moi, et si je n'ai pas garanti celui qui m'opprimait à tort;
എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
5 Que l'ennemi me poursuive, et qu'il m'atteigne; qu'il foule ma vie en terre, et qu'il loge ma gloire dans la poudre! (Sélah)
ശത്രു എന്റെ പ്രാണനെ പിന്തുടൎന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. (സേലാ)
6 Lève-toi, ô Eternel! en ta colère, parais pour arrêter les fureurs de mes ennemis, et te réveille pour moi; tu as ordonné le droit.
യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിൎത്തുനില്ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7 Que l'assemblée des peuples t'environne, et toi tourne-toi vers elle en un lieu éminent.
ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവൎക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.
8 Que l'Eternel juge les peuples; fais moi droit, ô Eternel! selon ma justice, et selon mon intégrité, qui est en moi.
യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാൎത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
9 Que la malice des méchants prenne fin, et affermis le juste, toi, dis-je, qui sondes les cœurs et les reins; ô Dieu juste!
ദുഷ്ടന്റെ ദുഷ്ടത തീൎന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
10 Mon bouclier est en Dieu, qui délivre ceux qui sont droits de cœur.
എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാൎത്ഥികളെ രക്ഷിക്കുന്നു.
11 Dieu fait droit au juste, et le [Dieu] Fort s'irrite tous les jours.
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
12 Si [le méchant] ne se convertit, Dieu aiguisera son épée; il a bandé son arc et l'a ajusté.
മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂൎച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
13 Et il a préparé contre lui des armes mortelles; il mettra en œuvre ses flèches contre les ardents persécuteurs.
അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീൎത്തിരിക്കുന്നു.
14 Voici [le méchant] travaille pour enfanter l'outrage, et il a conçu le travail: mais il enfantera une chose qui le trompera.
ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗൎഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
15 Il a fait une fosse, il l'a creusée: mais il est tombé dans la fosse qu'il a faite.
അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
16 Son travail retournera sur sa tête, et sa violence lui descendra sur le sommet.
അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
17 Je célébrerai l'Eternel selon sa justice, et je psalmodierai le Nom de l’Eternel souverain.
ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

< Psaumes 7 >