< Proverbes 4 >
1 Enfants, écoutez l'instruction du père, et soyez attentifs à connaître la prudence.
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.
2 Car je vous donne une bonne doctrine, ne laissez [donc] point mon enseignement.
ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.
3 Quand j'ai été fils à mon père, tendre et unique auprès de ma mère.
ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
4 Il m'a enseigné, et m'a dit: Que ton cœur retienne mes paroles; garde mes commandements, et tu vivras.
അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
5 Acquiers la sagesse, acquiers la prudence; n'en oublie rien, et ne te détourne point des paroles de ma bouche.
ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
6 Ne l'abandonne point, et elle te gardera; aime-la, et elle te conservera.
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
7 La principale chose, c'est la sagesse; acquiers la sagesse, et sur toutes tes acquisitions, acquiers la prudence.
ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
8 Estime-la, et elle t'exaltera; elle te glorifiera, quand tu l'auras embrassée.
അതിനെ ഉയൎത്തുക; അതു നിന്നെ ഉയൎത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
9 Elle posera des grâces enfilées ensemble sur ta tête, et elle te donnera une couronne d'ornement.
അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10 Ecoute, mon fils, et reçois mes paroles, et les années de ta vie te seront multipliées.
മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീൎഘായുസ്സുണ്ടാകും.
11 Je t'ai enseigné le chemin de la sagesse, et je t'ai fait marcher par les sentiers de la droiture.
ജ്ഞാനത്തിന്റെ മാൎഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12 Quand tu [y] marcheras, ta démarche ne sera point serrée; et si tu cours, tu ne broncheras point.
നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
13 Embrasse l'instruction, ne [la] lâche point, garde-la; car c'est ta vie.
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
14 N'entre point au sentier des méchants, et ne pose point ton pied au chemin des hommes pervers.
ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുൎജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
15 Détourne-t'en, ne passe point par là, éloigne-t'en, et passe outre.
അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
16 Car ils ne dormiraient pas, s'ils n'avaient fait quelque mal; et le sommeil leur serait ôté, s'ils n'avaient fait tomber quelqu'un.
അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവൎക്കു ഉറക്കം വരികയില്ല.
17 Parce qu'ils mangent le pain de méchanceté, et qu'ils boivent le vin de la violence.
ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
18 Mais le sentier des justes est comme la lumière resplendissante, qui augmente son éclat jusqu'à ce que le jour soit en sa perfection.
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
19 La voie des méchants est comme l'obscurité; ils ne savent point où ils tomberont.
ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
20 Mon fils, sois attentif à mes paroles, incline ton oreille à mes discours.
മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.
21 Qu'ils ne s'écartent point de tes yeux; garde-les dans ton cœur.
അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.
22 Car ils sont la vie de ceux qui les trouvent, et la santé de tout le corps de chacun d'eux.
അവയെ കിട്ടുന്നവൎക്കു അവ ജീവനും അവരുടെ സൎവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
23 Garde ton cœur de tout ce dont il faut se garder; car de lui procèdent les sources de la vie.
സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
24 Eloigne de toi la perversité de la bouche, et la dépravation des lèvres.
വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
25 Que tes yeux regardent droit, et que tes paupières dirigent [ton chemin] devant toi.
നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
26 Balance le chemin de tes pieds, et que toutes tes voies soient bien dressées.
നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27 Ne décline ni à droite ni à gauche; détourne ton pied du mal.
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.