< Juges 20 >
1 Alors tous les enfants d'Israël sortirent, et tout le peuple fut assemblé comme si ce n'eût été qu'un seul homme, depuis Dan jusqu'à Beersebah, et jusqu'au pays de Galaad, vers l'Eternel, en Mitspa.
അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി.
2 Et les Cantons de tout le peuple, toutes les Tribus d'Israël, se trouvèrent à l'assemblée du peuple de Dieu, [au nombre de] quatre cent mille hommes de pied dégainant l'épée.
ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി,
3 (Or les enfants de Benjamin apprirent que les enfants d'Israël étaient montés en Mitspa.) Les enfants donc d'Israël dirent: Qu'on nous récite comment ce mal est arrivé.
(ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
4 Et le Lévite, mari de la femme tuée, répondit et dit: Etant arrivés à Guibha, qui est de Benjamin, moi et ma concubine, pour y passer la nuit;
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്തു ഗിബെയയിൽ രാത്രി താമസിക്കാൻചെന്നു.
5 Les Seigneurs de Guibha se sont élevés contre moi, et ont environné de nuit la maison contre moi, prétendant me tuer; et ils ont tellement violé ma concubine qu'elle en est morte.
ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു.
6 C'est pourquoi ayant pris ma concubine, je l'ai mise en pièces, et je les ai envoyées par tous les quartiers de l'héritage d'Israël; car ils ont fait un crime énorme, et une action infâme en Israël.
ഞാൻ അവളെ കഷണങ്ങളായി മുറിച്ച് ഇസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. അത്ര വലിയ ദുഷ്ടതയും വഷളത്തവുമാണ് അവർ ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത്.
7 Vous voici tous, enfants d'Israël, délibérez-en ici entre vous, et donnez-en votre avis.
അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ആലോചനയും എന്താണ്?”
8 Et tout le peuple se leva, comme si ce n'eût été qu'un seul homme, et ils dirent: Aucun de nous n'ira en sa tente, ni aucun de nous ne se retirera dans sa maison.
അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല.
9 Mais maintenant voici ce que nous ferons à Guibha, en procédant contr'elle par sort.
നാം ഇപ്പോൾ ഗിബെയയോട് ഇപ്രകാരമാണ് ചെയ്യേണ്ടത്: നറുക്കിട്ട് അതനുസരിച്ച് നമുക്ക് അതിനെ ആക്രമിക്കാം.
10 Nous prendrons dix hommes de cent dans toutes les Tribus d'Israël, et cent de mille, et mille de dix mille, qui prendront de la provision pour le peuple, afin qu'étant entrés à Guibha de Benjamin, ils la traitent selon toute la turpitude qu'elle a commise en Israël.
ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.”
11 Ainsi tous ceux d'Israël furent assemblés contre cette ville-là, étant unis comme s'ils n'eussent été qu'un seul homme.
അങ്ങനെ ഇസ്രായേല്യർ എല്ലാവരും ആ പട്ടണത്തിനെതിരേ ഏകമനസ്സോടെ യോജിച്ചുനിന്നു.
12 Alors les Tribus d'Israël envoyèrent des hommes par toute la tribu de Benjamin pour lui dire: Quelle méchante action a-t-on [commise] parmi vous?
പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്?
13 Maintenant donc livrez-nous ces méchants hommes qui sont à Guibha, afin que nous les fassions mourir, et que nous ôtions le mal du milieu d'Israël. Mais les Benjamites ne voulurent point écouter la voix de leurs frères les enfants d'Israël.
അതുകൊണ്ട് ഗിബെയയിലെ നീചന്മാരായ ആ ആളുകളെ കൊന്ന് ഇസ്രായേലിൽനിന്ന് ദോഷം നീക്കംചെയ്യേണ്ടതിന് അവരെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക.” എന്നാൽ ബെന്യാമീന്യർ ഇസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടില്ല.
14 Mais les Benjamites sortant de leurs villes s'assemblèrent à Guibha, pour sortir en bataille contre les enfants d'Israël.
ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
15 Et en ce jour-là on fit le dénombrement des enfants de Benjamin qui étaient dans ces villes, [et il se trouva] vingt-six mille hommes, tirant l'épée, sans les habitants de Guibha, dont on fit aussi le dénombrement, qui furent sept cents hommes d'élite.
ഗിബെയനിവാസികളിൽത്തന്നെ എണ്ണപ്പെട്ട എഴുനൂറ് ധീരന്മാർ ഉണ്ടായിരുന്നു. അവരെക്കൂടാതെ ഇരുപത്താറായിരം ആയുധപാണികളും ബെന്യാമീൻഗോത്രത്തിൽ ഉണ്ടായിരുന്നു.
16 De tout ce peuple-là il y avait sept cents hommes d'élite, desquels la main droite était serrée, tous tirant la pierre avec la fronde à un cheveu près, et ils n'y manquaient point.
അവരിൽ പ്രഗല്ഭന്മാരായ എഴുനൂറ് ഇടങ്കൈയ്യന്മാർ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരു രോമത്തിനുപോലും ഉന്നം പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു.
17 Et les hommes d'Israël furent [tous] dénombrés, excepté ceux de Benjamin, et il s'en trouva quatre cent mille hommes tirant l'épée, tous gens de guerre.
ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.
18 Or ils partirent, et montèrent à la maison du [Dieu] Fort, et consultèrent Dieu. Les enfants donc d'Israël dirent: Qui est-ce d'entre nous qui montera le premier pour faire la guerre aux enfants de Benjamin? Et l'Eternel répondit: Juda [montera] le premier.
ഇസ്രായേൽമക്കൾ ബേഥേലിലേക്കുചെന്നു. അവർ ദൈവത്തോട് അരുളപ്പാടു ചോദിച്ചു: “ബെന്യാമീന്യരോട് യുദ്ധംചെയ്യാൻ ഞങ്ങളിൽ ആരാണ് മുമ്പേപോകേണ്ടത്?” “യെഹൂദ ആദ്യം പോകട്ടെ,” എന്ന് യഹോവ അരുളിച്ചെയ്തു.
19 Puis les enfants d'Israël se levèrent de bon matin, et campèrent près de Guibha.
അങ്ങനെ ഇസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കുനേരേ പാളയമടിച്ചു.
20 Et ceux d'Israël sortirent en bataille contre Benjamin, et rangèrent contr'eux [leur] armée près de Guibha.
ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടു ഗിബെയയിൽ അവരുടെനേരേ അണിനിരന്നു.
21 Et les enfants de Benjamin sortirent de Guibha, et en ce jour-là ils mirent par terre de ceux d'Israël vingt-deux mille hommes.
ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു.
22 Toutefois le peuple de ceux d'Israël reprit courage, et se rangea de nouveau en bataille au lieu où il s'était rangé le premier jour.
എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു.
23 Parce que les enfants d'Israël étaient montés, et avaient pleuré devant l'Eternel jusqu'au soir, et avaient consulté l'Eternel en disant: M'approcherai-je encore pour combattre contre les enfants de Benjamin, mon frère? Et l'Eternel avait répondu: Montez contre lui.
ഇസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽചെന്ന് സന്ധ്യവരെ വിലപിച്ചു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകണമോ?” എന്ന് യഹോവയോടു ചോദിച്ചു. “അവർക്ക് എതിരായി ചെല്ലുക,” യഹോവ കൽപ്പിച്ചു.
24 Les enfants d'Israël s'approchèrent des enfants de Benjamin pour la seconde journée.
ഇസ്രായേൽമക്കൾ രണ്ടാംദിവസവും ബെന്യാമീന്യർക്കെതിരേചെന്നു.
25 Benjamin aussi sortit de Guibha contr'eux en cette seconde journée, et ils mirent encore par terre dix-huit mille hommes des enfants d'Israël, tous tirant l'épée.
ബെന്യാമീന്യർ രണ്ടാംദിവസവും ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേൽമക്കളിൽ പതിനെണ്ണായിരം യോദ്ധാക്കളെ പിന്നെയും കൊന്നു.
26 Alors tous les enfants d'Israël, et tout le peuple montèrent, et vinrent à la maison du [Dieu] Fort, et y pleurèrent, et se tinrent là devant l'Eternel, et jeûnèrent ce jour-là jusqu'au soir, et offrirent des holocaustes, et des sacrifices de prospérités devant l'Eternel.
അപ്പോൾ ഇസ്രായേൽമക്കൾ മുഴുവനും സർവയോദ്ധാക്കളും ബേഥേലിലേക്കുചെന്നു; അവിടെ അവർ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് സന്ധ്യവരെ ഉപവസിച്ചു. യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
27 Ensuite les enfants d'Israël consultèrent l'Eternel, (or là était l'Arche de l'alliance de Dieu en ces jours-là.
പിന്നെ ഇസ്രായേൽമക്കൾ യഹോവയുടെഹിതം ആരാഞ്ഞു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ആ നാളുകളിൽ അവിടെ ഉണ്ടായിരുന്നു.
28 Et Phinées fils d'Eléazar, fils d'Aaron, se tenait devant l'Eternel en ces jours-là: ) [ils consultèrent donc l'Eternel] en disant: Sortirai-je encore une autre fois en bataille contre les enfants de Benjamin, mon frère, ou m'en désisterai-je? Et l'Eternel répondit: Montez, car demain je les livrerai entre vos mains.
അഹരോന്റെ പുത്രനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ആയിരുന്നു അന്ന് പൗരോഹിത്യശുശ്രൂഷയ്ക്കു നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പുറപ്പെടണമോ? അതോ പിന്മാറണമോ?” അവർ ചോദിച്ചു. “നിങ്ങൾ പോകുക; നാളെ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
29 Et Israël mit une embuscade à l'entour de Guibha.
അങ്ങനെ ഇസ്രായേല്യർ ഗിബെയയ്ക്കുചുറ്റും ആളുകളെ പതിയിരുത്തി.
30 Et les enfants d'Israël montèrent pour la troisième journée contre les enfants de Benjamin, et ils se rangèrent contre Guibha, comme les autres fois.
ഇസ്രായേൽമക്കൾ മൂന്നാംദിവസവും ബെന്യാമീന്യർക്ക് എതിരായി യുദ്ധത്തിനു പുറപ്പെട്ടു; മുൻദിവസങ്ങളിലേതുപോലെ ഗിബെയയ്ക്കെതിരേ യുദ്ധത്തിന് അണിനിരന്നു.
31 Alors les enfants de Benjamin étant sortis à la rencontre du peuple, furent attirés hors de la ville, et commencèrent à frapper quelques-uns du peuple, environ trente hommes d'Israël qui furent blessés à mort comme les autres fois, dans les chemins, dont l'un monte à la maison du [Dieu] Fort; et l'autre à Guibha, parmi les champs.
ബെന്യാമീന്യർ അവരുടെനേരേ ഇറങ്ങിവന്നു, തങ്ങളുടെ പട്ടണംവിട്ട് പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന ഈ രണ്ടു പെരുവഴികളിൽവെച്ചും മുമ്പെന്നപോലെ അവർ ഇസ്രായേൽസൈന്യത്തിലെ ചിലരെ വെട്ടി; ഇസ്രായേൽ പക്ഷത്തിലുള്ള ഏകദേശം മുപ്പതുപേരെ കൊന്നു.
32 Et les enfants de Benjamin dirent: Ils tombent battus devant nous, comme la première fois. Mais les enfants d'Israël disaient: Fuyons, attirons-les hors de la ville, dans les chemins.
“അവർ വീണ്ടും നമ്മുടെ മുന്നിൽ തോറ്റോടുന്നു,” എന്ന് ബെന്യാമീന്യർ പറഞ്ഞു. “നമുക്ക് പിൻവാങ്ങാം; അങ്ങനെ അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആനയിക്കാം,” എന്ന് ഇസ്രായേൽമക്കൾ നേരത്തേ ആലോചിച്ചിരുന്നു.
33 Tous ceux d'Israël donc se levant de leur lieu, se rangèrent à Bahal-tamar; et les gens de l'embuscade aussi sortirent de leur lieu, [savoir de] la prairie de Guibha.
ഇസ്രായേല്യർ ഒന്നടങ്കം തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ അണിനിരന്നു; ഗിബെയായുടെ പുൽപ്പുറത്തുനിന്ന് ഇസ്രായേല്യരുടെ പതിയിരിപ്പുകാരും പുറത്തുവന്നു.
34 Et dix mille hommes d'élite de tout Israël vinrent contre Guibha, et la mêlée fut rude; et ceux de [Benjamin] ne s'aperçurent point que le mal les atteignait.
എല്ലാ ഇസ്രായേലിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പതിനായിരംപേർ ഗിബെയയുടെനേരേ അടുത്തു; ഉഗ്രയുദ്ധം നടന്നു. തങ്ങൾക്കു നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.
35 L'Eternel donc battit Benjamin devant les Israélites; et les enfants d'Israël mirent ce jour-là par terre vingt-cinq mille et cent hommes de Benjamin, tous tirant l'épée.
യഹോവ അവരെ ഇസ്രായേലിന്റെ മുമ്പിൽ തോൽപ്പിച്ചു; ഇസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തി ഒരുനൂറുപേരെ കൊന്നു; അവർ എല്ലാവരും ആയുധം ധരിച്ചവരായിരുന്നു.
36 Les enfants de Benjamin donc virent qu'ils étaient battus. Or ceux d'Israël avaient fait place à ceux de Benjamin; car ils s'assuraient sur l'embuscade qu'ils avaient mise près de Guibha.
ബെന്യാമീൻഗോത്രക്കാർ, തങ്ങൾ തോറ്റു എന്നു മനസ്സിലാക്കി. ഗിബെയയ്ക്കരികെ പതിയിരിപ്പുകാർ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നതിൽനിന്നും പിൻവാങ്ങി.
37 Et ceux qui étaient en embuscade se jetèrent incontinent sur Guibha; ainsi ceux qui étaient en embuscade marchèrent à la file, et frappèrent toute la ville au tranchant de l'épée.
പതിയിരുന്നവർ ഗിബെയയിലേക്കു പാഞ്ഞുകയറി; അവർ പട്ടണത്തെ മുഴുവൻ വാൾകൊണ്ട് കൊന്നു.
38 Or ceux d'Israël avaient donné pour signal à ceux qui étaient en embuscade, qu'ils fissent monter beaucoup de fumée de la ville.
അതിനു ചിഹ്നമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുക ഉയർത്തണമെന്ന് ഇസ്രായേല്യർ പതിയിരിപ്പുകാരോട് പറഞ്ഞിരുന്നു.
39 Ceux d'Israël donc avaient tourné le dos en la bataille, et Benjamin avait commencé de frapper et de blesser à mort environ trente hommes de ceux d'Israël; car ils disaient: Quoi qu'il en soit, certainement ils tombent battus devant nous, comme à la première bataille.
അങ്ങനെ ഇസ്രായേല്യർ പ്രത്യാക്രമണംനടത്തി. ബെന്യാമീന്യർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം മുപ്പതുപേരെ വധിച്ചു. അപ്പോൾ അവർ “ആദ്യയുദ്ധത്തിലെന്നപോലെ നാം അവരെ ഇപ്പോഴും തോൽപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്നു പറഞ്ഞു.
40 Mais quand la fumée qui avait été élevée, commença à monter de la ville comme une colonne de fumée, Benjamin regarda derrière soi, et voici toute la ville montait en feu vers le ciel.
എന്നാൽ പട്ടണത്തിൽനിന്ന് ചിഹ്നമായി പുക പൊങ്ങിയപ്പോൾ ബെന്യാമീന്യർ പുറകോട്ടുനോക്കി; പട്ടണം മുഴുവനും കത്തി പുക ആകാശത്തോളം പൊങ്ങുന്നതു കണ്ടു.
41 Alors ceux d'Israël tournèrent visage et ceux de Benjamin furent épouvantés; car ils virent que le mal les avait atteints.
ഇസ്രായേല്യർ തിരിച്ചുവന്നു. ബെന്യാമീന്യർ ഭയപ്പെട്ടു, തങ്ങൾക്കു നാശം ഭവിച്ചു എന്ന് അവർ മനസ്സിലാക്കി;
42 Et ils tournèrent le dos devant ceux d'Israël vers le chemin du désert; mais l'armée [d'Israël] les serra de près. Et quant à ceux des villes, ils les mirent par terre, les ayant enfermés au milieu d'eux.
അവർ ഇസ്രായേൽമക്കളുടെ മുന്നിൽനിന്നു മരുഭൂമിവഴി പലായനംചെയ്തു. എന്നാൽ യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞില്ല; പട്ടണങ്ങളിൽനിന്നുള്ളവരെ അതതു പട്ടണത്തിൽവെച്ചു സംഹരിച്ചു.
43 Ils environnèrent [donc] ceux de Benjamin, [et] les poursuivirent, et les foulèrent aux pieds depuis Menuha jusqu'à l'opposite de Guibha, vers le soleil levant.
ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാരെ വളഞ്ഞ് ഓടിച്ചു കിഴക്കു ഗിബെയയിൽ അവരുടെ സങ്കേതത്തിൽവെച്ച് ഒരു ദയയുമില്ലാതെ പിടികൂടി.
44 Et il y eut de Benjamin dix-huit mille hommes tués, tous vaillants hommes.
ബെന്യാമീന്യരിൽ പതിനെണ്ണായിരംപേരെ അങ്ങനെ സംഹരിച്ചു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
45 Alors [ceux de Benjamin] tournant le dos fuirent vers le désert au rocher de Rimmon, et [ceux d'Israël] en grappillèrent par les chemins cinq mille hommes, et les poursuivant de près jusqu'à Guidhom, ils en frappèrent deux mille hommes.
ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു.
46 Tous ceux donc qui tombèrent [morts] en ce jour-là de Benjamin, furent vingt-cinq mille hommes, tirant l'épée, [et] tous vaillants hommes.
അങ്ങനെ ബെന്യാമീൻഗോത്രത്തിൽ ഇരുപത്തയ്യായിരം യോദ്ധാക്കൾ അന്നു മരിച്ചുവീണു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
47 Et il y eut six cents hommes de ceux qui avaient tourné le dos, qui échappèrent vers le désert au rocher de Rimmon, et qui demeurèrent au rocher de Rimmon quatre mois.
എന്നാൽ അറുനൂറുപേർ മരുഭൂമിയിൽ രിമ്മോൻപാറയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ അവർ നാലുമാസം താമസിച്ചു.
48 Et ceux d'Israël retournèrent vers les enfants de Benjamin, et les frappèrent au tranchant de l'épée, tant les hommes de chaque ville que les bêtes, et tout ce qui s'y trouva. Ils brûlèrent aussi toutes les villes qui s'y trouvèrent.
ഇസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ പട്ടണങ്ങൾക്കുനേരേചെന്നു കണ്ണിൽക്കണ്ട സകലത്തെയും—മനുഷ്യരെയും മൃഗങ്ങളെയും എല്ലാം—വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങൾക്കും തീവെച്ചു.