< Esther 10 >

1 Puis le Roi Assuérus imposa un tribut sur le pays, et sur les Iles de la mer.
അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.
2 Or quant à tous les exploits de sa force et de sa puissance, et quant à la description de la magnificence de Mardochée, de laquelle le Roi l'honora, ces choses ne sont-elles pas écrites dans le Livre des Chroniques des Rois de Médie et de Perse?
അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊൎദ്ദെഖായിയെ ഉയൎത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാൎസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
3 Car Mardochée le Juif fut le second après le Roi Assuérus, et il fut grand parmi les Juifs, et agréable à la multitude de ses frères, procurant le bien de son peuple, et parlant pour la prospérité de toute sa race.
യെഹൂദനായ മൊൎദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സൎവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.

< Esther 10 >