< 2 Chroniques 35 >
1 Or Josias célébra la Pâque à l'Eternel dans Jérusalem, et on égorgea la Pâque, le quatorzième jour du premier mois.
൧അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു. ഒന്നാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു.
2 Et il établit les Sacrificateurs en leurs charges, et les encouragea au service de la maison de l'Eternel.
൨അവൻ പുരോഹിതന്മാരെ അവരുടെ ശുശ്രൂഷകൾക്കായി നിയോഗിച്ചു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ഉത്സാഹിപ്പിച്ചു.
3 Il dit aussi aux Lévites qui enseignaient tout Israël, et qui étaient saints à l'Eternel: Laissez l'Arche sainte au Temple que Salomon fils de David Roi d'Israël a bâti; vous n'avez plus la charge de la porter sur vos épaules, maintenant servez l'Eternel votre Dieu, et son peuple d'Israël;
൩അവൻ യിസ്രായേൽ ജനത്തിന്റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്ക് വിശുദ്ധരുമായ ലേവ്യരോട് പറഞ്ഞത്: “യിസ്രായേൽ രാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.
4 Et rangez-vous selon les maisons de vos pères, selon vos départements, et selon la description qui a été faite par David Roi d'Israël, et la description faite par Salomon son fils.
൪യിസ്രായേൽ രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
5 Et aidez vos frères les enfants du peuple, dans le Sanctuaire, selon les départements des maisons des pères, et selon que chaque famille des Lévites est partagée.
൫നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോ വിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനഭാഗത്തിന്റെ ശുശ്രൂഷ ലഭിക്കത്തക്കവണ്ണം വിശുദ്ധമന്ദിരത്തിൽ നിൽക്കേണം.
6 Et égorgez la Pâque. Sanctifiez-vous donc, et en apprêtez à vos frères, afin qu'ils la puissent faire selon la parole que l'Eternel a donnée par le moyen de Moïse.
൬ഇങ്ങനെ നിങ്ങൾ പെസഹ അറുത്ത് നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെമുഖാന്തരം നൽകപ്പെട്ട യഹോവയുടെ അരുളപ്പാടുകൾ നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‌വീൻ”.
7 Et Josias fit présent à ceux du peuple qui se trouvèrent là, d'un troupeau d'agneaux et de chevreaux, au nombre de trente mille, le tout pour faire la Pâque, et de trois mille bœufs; et ces choses-là étaient des biens du Roi.
൭യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹ യാഗങ്ങൾക്കായി രാജാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് മുപ്പതിനായിരം കുഞ്ഞാടുകളെയും, വെള്ളാട്ടിൻകുട്ടികളെയും, മൂവായിരം കാളകളെയും കൊടുത്തു.
8 Ses principaux [officiers] firent aussi de leur bon gré un présent pour le peuple, aux Sacrificateurs et aux Lévites; et Hilkija, Zacharie, et Jéhiël, conducteurs de la maison de Dieu, donnèrent aux Sacrificateurs, pour faire la Pâque, deux mille six cents [agneaux ou chevreaux], et trois cents bœufs.
൮അവന്റെ പ്രഭുക്കന്മാർ, ജനത്തിനും, പുരോഹിതന്മാർക്കും, ലേവ്യർക്കും ഔദാര്യമായി കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്ക് പെസഹ യാഗങ്ങൾക്കായി രണ്ടായിരത്തറുനൂറ് കുഞ്ഞാടുകളെയും മുന്നൂറ് കാളകളെയും കൊടുത്തു.
9 Et Conania, Sémahia, et Nathanaël ses frères, et Hasabia, Jéhiël, et Jozabad, qui étaient les principaux des Lévites, en présentèrent cinq mille aux autres pour faire la Pâque, et cinq cents bœufs.
൯കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും പെസഹ യാഗങ്ങൾക്കായി അയ്യായിരം കുഞ്ഞാടുകളെയും അഞ്ഞൂറ് കാളകളെയും ലേവ്യർക്ക് കൊടുത്തു.
10 Ainsi le service étant tout préparé, les Sacrificateurs se tinrent en leurs places, et les Lévites en leurs départements, selon le commandement du Roi.
൧൦ഇങ്ങനെ ശുശ്രൂഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ ഗണം ഗണമായും നിന്നു.
11 Puis on égorgea la Pâque, et les Sacrificateurs répandaient [le sang, le prenant] de leurs mains, et les Lévites écorchaient.
൧൧അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിക്കയും ലേവ്യർ മൃഗങ്ങളുടെ തോലുരിക്കയും ചെയ്തു.
12 Et comme ils les distribuaient selon les départements des maisons des pères de ceux du peuple, ils mirent à part l'holocauste pour l'offrir à l'Eternel, selon qu'il est écrit au Livre de Moïse; et ils en firent ainsi des bœufs.
൧൨പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന്, ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് വിഭജിച്ച് കൊടുക്കുവാൻ തക്കവണ്ണം ഹോമയാഗത്തെയും കാളകളെയും നീക്കി വെച്ചു.
13 Ils rôtirent donc la Pâque au feu, selon la coutume, mais ils cuisirent dans des chaudières, des chaudrons, et des poêles, les choses consacrées, et les firent courir parmi tout le peuple.
൧൩അവർ ചട്ടപ്രകാരം പെസഹ കുഞ്ഞാടുകളെ തീയിൽ ചുട്ടെടുത്തു; മറ്റ് നിവേദിത വസ്തുക്കൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് സർവ്വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
14 Puis ils apprêtèrent [ce qu'il fallait] pour eux, et pour les Sacrificateurs; car les Sacrificateurs, enfants d'Aaron, [avaient été occupés] jusqu'à la nuit en l'oblation des holocaustes et des graisses; c'est pourquoi les Lévites apprêtèrent [ce qu'il fallait] pour eux, et pour les Sacrificateurs, enfants d'Aaron.
൧൪പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നു. അതുകൊണ്ട് ലേവ്യർ അഹരോന്യ പുരോഹിതന്മാർക്കു വേണ്ടി കൂടെ ഒരുക്കേണ്ടിവന്നു.
15 Et les chantres, enfants d'Asaph, se tinrent en leur place, selon le commandement de David, et d'Asaph, avec [les enfants] d'Héman, et de Jéduthun le Voyant du Roi; les portiers aussi étaient à chaque porte, et il n'était pas besoin qu'ils se détournassent de leur ministère, car les Lévites leurs frères apprêtaient [ce qu'il fallait] pour eux.
൧൫ആസാഫിന്റെ മക്കളായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്‍ക്കലും നിന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു;
16 Et ainsi tout le service de l'Eternel en ce jour-là fut réglé pour faire la Pâque, et pour offrir les holocaustes sur l'autel de l'Eternel, selon le commandement du Roi Josias.
൧൬ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ട സകലശുശ്രൂഷയും അന്ന് ക്രമത്തിലായി.
17 Les enfants d'Israël donc qui s'y trouvèrent, célébrèrent la Pâque en ce temps-là, et ils célébrèrent aussi la fête solennelle des pains sans levain pendant sept jours.
൧൭ആ സമയത്ത് അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
18 Or on n'avait point célébré en Israël de Pâque semblable à celle-là, depuis les jours de Samuel le Prophète; et nul des Rois d'Israël n'avait jamais célébré une telle Pâque comme fit Josias, avec les Sacrificateurs et les Lévites, et tout Juda et Israël, qui s'y étaient trouvés avec les habitants de Jérusalem.
൧൮ശമൂവേൽപ്രവാചകന്റെ കാലത്തിന് ശേഷം യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദാജനങ്ങളും യിസ്രായേലും യെരൂശലേം നിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
19 Cette Pâque fut célébrée la dix-huitième année du règne de Josias.
൧൯യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
20 Après tout cela, et après que Josias eut rétabli [l'ordre du Temple], Nécò Roi d'Egypte monta pour faire la guerre à Carkémis sur l'Euphrate; et Josias s'en alla à sa rencontre.
൨൦യോശീയാവ് ദൈവാലയം യഥാസ്ഥാനത്താക്കിയശേഷം ഈജിപ്റ്റിലെ രാജാവായ നെഖോ, ഫ്രാത്ത് നദിയുടെ സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ ഒരുങ്ങിയപ്പോൾ യോശീയാവ് അവന്റെനേരെ പുറപ്പെട്ടു.
21 Mais [Nécò] envoya vers lui des messagers, pour lui dire: Qu'y a-t-il entre nous, Roi de Juda? Quant à toi, ce n'est pas à toi que j'en veux aujourd'hui, mais à une maison qui me fait la guerre, et Dieu m'a dit que je me hâtasse. Désiste-toi donc de venir contre Dieu, qui est avec moi, afin qu'il ne te détruise.
൨൧എന്നാൽ നെഖോ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “യെഹൂദാരാജാവേ, നാം തമ്മിൽ എന്തിന് പോരാടണം? ഞാൻ ഇന്ന് നിന്റെനേരെ അല്ല, എനിക്ക് യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോട് തിടുക്കത്തിൽ ഈ കാര്യം ചെയ്യാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” എന്ന് പറയിച്ചു.
22 Mais Josias ne voulut point se détourner de lui, mais se déguisa pour combattre contre lui, et il n'écouta point les paroles de Nécò [qui procédaient] de la bouche de Dieu. Il vint donc pour combattre dans la campagne de Méguiddo.
൨൨എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു.
23 Et les archers tirèrent contre le Roi Josias, et le Roi dit à ses serviteurs: Otez-moi d'ici; car on m'a fort blessé.
൨൩വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
24 Et ses serviteurs l'ôtèrent du chariot, et le mirent sur un second chariot qu'il avait, et le menèrent à Jérusalem, où il mourut; et il fut enseveli dans les sépulcres de ses pères, et tous ceux de Juda et de Jérusalem menèrent deuil sur Josias.
൨൪അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു.
25 Jérémie aussi fit des lamentations sur Josias, et tous les chanteurs et toutes les chanteuses en parlèrent dans leurs lamentations sur Josias, et ces [lamentations se sont conservées] jusqu'à ce jour, ayant été données en ordonnance à Israël. Or voici ces choses sont écrites dans les lamentations.
൨൫യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപഗീതങ്ങളിൽ യോശീയാവെക്കുറിച്ച് പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ആചാരമായിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
26 Et le reste des faits de Josias et ses actions de piété, selon ce qui est écrit dans la Loi de l'Eternel;
൨൬യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും
27 Ses faits, [dis-je], les premiers et les derniers, voilà ils [sont] écrits au Llivre des Rois d'Israël et de Juda.
൨൭ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.