< Josué 12 >
1 Voici les rois que les enfants d’Israël battirent, et dont ils possédèrent le pays de l’autre côté du Jourdain, vers le soleil levant, depuis le torrent de l’Arnon jusqu’à la montagne de l’Hermon, avec toute la plaine à l’orient.
൧യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻതാഴ്വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
2 Sihon, roi des Amoréens, qui habitait à Hesbon. Sa domination s’étendait depuis Aroër, qui est au bord du torrent de l’Arnon, et, depuis le milieu du torrent, sur la moitié de Galaad, jusqu’au torrent de Jabbok, frontière des enfants d’Ammon;
൨ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
3 sur la plaine, jusqu’à la mer de Kinnéreth à l’orient, et jusqu’à la mer de la plaine, la mer Salée, à l’orient vers Beth-Jeschimoth; et du côté du midi, sur le pied du Pisga.
൩കിന്നേരെത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
4 Og, roi de Basan, seul reste des Rephaïm, qui habitait à Aschtaroth et à Édréï.
൪ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
5 Sa domination s’étendait sur la montagne de l’Hermon, sur Salca, sur tout Basan jusqu’à la frontière des Gueschuriens et des Maacathiens, et sur la moitié de Galaad, frontière de Sihon, roi de Hesbon.
൫അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6 Moïse, serviteur de l’Éternel, et les enfants d’Israël, les battirent; et Moïse, serviteur de l’Éternel, donna leur pays en possession aux Rubénites, aux Gadites, et à la moitié de la tribu de Manassé.
൬അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
7 Voici les rois que Josué et les enfants d’Israël battirent de ce côté-ci du Jourdain, à l’occident, depuis Baal-Gad dans la vallée du Liban jusqu’à la montagne nue qui s’élève vers Séir. Josué donna leur pays en possession aux tribus d’Israël, à chacune sa portion,
൭യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
8 dans la montagne, dans la vallée, dans la plaine, sur les coteaux, dans le désert, et dans le midi; pays des Héthiens, des Amoréens, des Cananéens, des Phéréziens, des Héviens et des Jébusiens.
൮മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
9 Le roi de Jéricho, un; le roi d’Aï, près de Béthel, un;
൯യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
10 le roi de Jérusalem, un; le roi d’Hébron, un;
൧൦യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
11 le roi de Jarmuth, un; le roi de Lakis, un;
൧൧യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
12 le roi d’Églon, un; le roi de Guézer, un;
൧൨എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
13 le roi de Debir, un; le roi de Guéder, un;
൧൩ദെബീർരാജാവ്; ഗേദെർരാജാവ്;
14 le roi de Horma, un; le roi d’Arad, un;
൧൪ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
15 le roi de Libna, un; le roi d’Adullam, un;
൧൫ലിബ്നരാജാവ്; അദുല്ലാംരാജാവ്;
16 le roi de Makkéda, un; le roi de Béthel, un;
൧൬മക്കേദാരാജാവ്; ബേഥേൽരാജാവ്;
17 le roi de Tappuach, un; le roi de Hépher, un;
൧൭തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
18 le roi d’Aphek, un; le roi de Lascharon, un;
൧൮അഫേക് രാജാവ്; ശാരോൻരാജാവ്;
19 le roi de Madon, un; le roi de Hatsor, un;
൧൯മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
20 le roi de Schimron-Meron, un; le roi d’Acschaph, un;
൨൦അക്ക്ശാപ്പുരാജാവ്; താനാക് രാജാവ്;
21 le roi de Taanac, un; le roi de Meguiddo, un;
൨൧മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
22 le roi de Kédesch, un; le roi de Jokneam, au Carmel, un;
൨൨കർമ്മേലിലെ യൊക്നെയാംരാജാവ്;
23 le roi de Dor, sur les hauteurs de Dor, un; le roi de Gojim, près de Guilgal, un;
൨൩ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;
24 le roi de Thirtsa, un. Total des rois: trente et un.
൨൪തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.