< Jérémie 47 >
1 La parole de l’Éternel qui fut adressée à Jérémie, le prophète, sur les Philistins, avant que Pharaon frappât Gaza.
൧ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.
2 Ainsi parle l’Éternel: Voici, des eaux s’élèvent du septentrion, Elles sont comme un torrent qui déborde; Elles inondent le pays et ce qu’il contient, Les villes et leurs habitants. Les hommes poussent des cris, Tous les habitants du pays se lamentent,
൨യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ സകലരും വിലപിക്കും.
3 A cause du retentissement des sabots de ses puissants chevaux, Du bruit de ses chars et du fracas des roues; Les pères ne se tournent pas vers leurs enfants, Tant les mains sont affaiblies,
൩അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
4 Parce que le jour arrive où seront détruits tous les Philistins, Exterminés tous ceux qui servaient encore d’auxiliaires à Tyr et à Sidon; Car l’Éternel va détruire les Philistins, Les restes de l’île de Caphtor.
൪ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള ദിവസം വരുന്നതുകൊണ്ടു തന്നെ; കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
5 Gaza est devenue chauve, Askalon est dans le silence, le reste de leur plaine aussi. Jusques à quand te feras-tu des incisions?
൫ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി; എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?
6 Ah! Épée de l’Éternel, quand te reposeras-tu? Rentre dans ton fourreau, Arrête, et sois tranquille!
൬“അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക.
7 Comment te reposerais-tu? L’Éternel lui donne ses ordres, C’est contre Askalon et la côte de la mer qu’il la dirige.
൭അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ, അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ”.