< Zacharie 10 >
1 Demandez au Seigneur de la pluie selon la saison, le matin et le soir. Le Seigneur a créé des signes manifestes; Il donnera aux hommes les pluies d'hiver, et à chacun de l'herbe en son champ.
പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവൎക്കു വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
2 Les faux prophètes ont fait des prédictions funestes; les devins ont rapporté des visions fausses et des songes trompeurs; ils ont donné de vaines consolations; à cause de cela, ils ont dépéri comme des brebis abandonnées; ils ont été affligés, parce qu'il n'y avait pas de remède.
ഗൃഹബിംബങ്ങൾ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദൎശിച്ചു വ്യൎത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
3 Ma colère s'est enflammée contre les pasteurs, et Je visiterai les agneaux. Et le Seigneur Dieu tout-puissant visitera Son troupeau, la maison de Juda; et Il la formera comme son coursier, prêt aux combats.
എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദൎശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദൎശിച്ചു അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും.
4 C'est de Lui que vient la visite; de Lui, l'ordre de bataille; de Lui, l'arc de la colère; et aussi tout exacteur sortira de Lui.
അവന്റെ പക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കൽനിന്നു ആണിയും അവന്റെ പക്കൽനിന്നു പടവില്ലും അവന്റെ പക്കൽനിന്നു ഏതു അധിപതിയും വരും.
5 Et ils seront comme des guerriers, foulant aux pieds la boue des chemins dans la bataille; et ils en viendront aux mains, parce que le Seigneur sera avec eux; et les cavaliers seront confondus.
അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവർ കുതിരച്ചേവകർ ലജ്ജിച്ചുപോവാൻ തക്കവണ്ണം പൊരുതും.
6 Et Je fortifierai la maison de Juda; et Je sauverai la maison de Joseph, et Je les rétablirai, parce que Je les aime; et ils seront comme si Je ne les avais pas répudiés; car Je suis le Seigneur leur Dieu, et Je les exaucerai.
ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവൎക്കു ഉത്തരമരുളും.
7 Et ils seront comme les guerriers d'Éphraïm, et leur cœur se réjouira, comme dans le vin; voilà ce que verront leurs enfants, et ils en seront charmés, et leur âme se réjouira dans le Seigneur.
എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8 Je leur donnerai le signal et Je les rassemblerai; car Je les affranchirai et les multiplierai, comme lorsqu'ils étaient le plus nombreux.
ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.
9 Et Je les disséminerai parmi les peuples, et les plus lointains se souviendront de Moi; ils élèveront leurs enfants, et ils reviendront de captivité.
ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓൎക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
10 Et Je les ramènerai de la terre d'Égypte; Je les accueillerai à leur retour de l'Assyrie, et Je les conduirai en Galaad et sur le Liban; et pas un seul d'entre eux ne sera laissé en oubli.
ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്നു അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവൎക്കു ഇടം പോരാതെവരും.
11 Et ils traverseront les détroits de la mer, et ils frapperont ses vagues, et le fond des fleuves sera à sec, et tout l'orgueil des Assyriens sera abattu, et le sceptre de l'Égypte sera brisé.
അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗൎവ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും.
12 Et Je les fortifierai dans le Seigneur leur Dieu; et ils se feront gloire de Son Nom, dit le Seigneur.
ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.