< Psaumes 46 >
1 Jusqu'à la Fin. Des fils de Koré, un psaume au sujet de choses cachées. O Dieu, notre force et notre refuge, tu es notre champion dans les afflictions qui nous ont violemment assaillis;
൧സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. 9 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.
2 Aussi nous ne craindrions pas, quand même la terre serait bouleversée, quand même les montagnes seraient transportées au sein des mers.
൨അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,
3 Leurs eaux ont retenti, et elles ont été troublées; les montagnes ont été ébranlées par sa force.
൩അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല.
4 L'eau courante du fleuve réjouit la cité de Dieu; le Très-Haut a sanctifié son tabernacle.
൪ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.
5 Dieu est au milieu de sa cité, elle ne sera point ébranlée; Dieu la défendra par sa face.
൫ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല; ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും.
6 Les nations ont été troublées, les royaumes ont chancelé; il a élevé la voix, et la terre a tremblé.
൬ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; കർത്താവ് തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7 Le Dieu des armées est avec nous; le Dieu de Jacob est notre refuge.
൭സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. (സേലാ)
8 Venez, et voyez les œuvres du Seigneur, les prodiges qu'il a faits sur la terre.
൮വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ; അവിടുന്ന് ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!
9 Mettant fin à la guerre jusqu'aux limites de la terre, il brisera l'arc, il broiera l'armure, il brûlera les boucliers dans le feu.
൯കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയുന്നു.
10 Restez en paix, et voyez que je suis Dieu. Je serai glorifié parmi les nations; je serai exalté sur la terre.
൧൦യുദ്ധം നിര്‍ത്തുവിന്‍, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
11 Le Seigneur des armées est avec nous; le Dieu de Jacob est notre refuge.
൧൧സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. (സേലാ)