< Néhémie 11 >

1 Et les princes du peuple s'établirent à Jérusalem; et parmi le reste du peuple, le sort désigna un homme sur dix pour résider en la ville sainte, les neuf autres dixièmes se dispersèrent dans les villes.
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.
2 Et le peuple bénit tous les hommes qui offrirent volontairement de rester à Jérusalem.
എന്നാൽ യെരൂശലേമിൽ വസിക്കുവാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
3 Voici les princes de la terre qui habitèrent, soit Jérusalem, soit les villes de Juda; chacun demeura en son héritage et en sa ville: Israël, prêtres, lévites, Nathinéens, fils des serviteurs de Salomon:
യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാ നഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.
4 À Jérusalem, il y eut des fils de Juda et des fils de Benjamin; fils de Juda: Athaïa, fils d'Azia, fils de Zacharie, fils de Samarie, fils de Saphatia, fils de Malalehel; fils de Pharès;
യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
5 Maasia, fils de Baruch, fils de Chaluza, fils d'Ozias, fils d'Adaïas, fils de Joarib, fils de Zacharie, fils de Seloni.
ശീലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.
6 Tous les fils de Pharès qui s'établirent à Jérusalem, étaient au nombre de trois cent soixante-huit, c'étaient des hommes vaillants.
യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്റി അറുപത്തി എട്ട് പരാക്രമശാലികൾ.
7 Fils de Benjamin: Selo, fils de Mesulam, fils de Joad, fils de Phadaïa, fils de Coleïa, fils de Maasia, fils d'Echiel, fils de Jésia,
ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്റെ മകൻ; യോവേദ് പെദായാവിന്റെ മകൻ; പെദായാവ് കോലായാവിന്റെ മകൻ; കോലായാവ് മയസേയാവിന്റെ മകൻ; മയസേയാവ് ഇഥീയേലിന്റെ മകൻ: ഇഥീയേൽ യെശയ്യാവിന്റെ മകൻ;
8 Et après lui Gebé, Séti, et neuf cent vingt-huit hommes.
അവന്റെ ശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തി ഇരുപത്തി എട്ട് പേർ.
9 Johel, fils de Zéchri, était leur surveillant, et il était secondé dans la ville par Juda, fils d'Asana.
സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
10 Et il y avait les prêtres Jadia, fils de Joarib, Jachin, et
൧൦പുരോഹിതന്മാരിൽ യൊയാരീബിന്റെ മകൻ യെദായാവും യാഖീനും
11 Saraïa, fils d'Elcias, fils de Mesulam, fils de Saddoc, fils de Marioth, fils d'Aïtoth, prince de la maison de Dieu.
൧൧അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
12 Et leurs frères faisant les œuvres du temple, étaient au nombre de huit cent vingt-deux. Et Adaïa, fils de Jéroam, fils de Phalalia, fils d'Amasi, fils de Zacharie, fils de Phassur, fils de Melchias,
൧൨ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റി ഇരുപത്തിരണ്ട് പേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
13 Et ses frères chefs de familles paternelles, au nombre de deux cent quarante-deux. Et Amasias, fils d'Esdriel, fils de Mesarimith, fils d'Emmer,
൧൩പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് പേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
14 Et ses frères, hommes vaillants, au nombre de cent vingt-huit; et ils avaient pour surveillant Badiel, fils de l'un des puissants.
൧൪അവരുടെ സഹോദരന്മാരായ നൂറ്റി ഇരുപത്തി എട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ ആയിരുന്നു.
15 Et il y avait les lévites: Samaïa, fils d'Esricam,
൧൫ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും
16 Matthanias, fils de Micha, et Jobeb, fils de Samuï, et
൧൬ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലയ്ക്ക് മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
17 Matthanias, fils de Micha, et Jobeb, fils de Samuï, et
൧൭ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുവനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.
18 Deux cent quatre-vingt-quatre hommes.
൧൮വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ ഇരുനൂറ്റെൺപത്തിനാല് പേർ.
19 Et il y avait les portiers: Acub, Telamin et leurs frères, cent soixante-douze.
൧൯വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റി എഴുപത്തിരണ്ട് പേർ.
20 Et le surveillant des lévites était le fils de Bani, fils d'Ozi, fils d'Asabia, fils de Micha. Et il y avait les chantres, fils d'Asaph, employés au service du temple de Dieu,
൨൦ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ അവരവരുടെ അവകാശത്തിൽ പാർത്തു.
21 Et le surveillant des lévites était le fils de Bani, fils d'Ozi, fils d'Asabia, fils de Micha. Et il y avait les chantres, fils d'Asaph, employés au service du temple de Dieu,
൨൧ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
22 Et le surveillant des lévites était le fils de Bani, fils d'Ozi, fils d'Asabia, fils de Micha. Et il y avait les chantres, fils d'Asaph, employés au service du temple de Dieu,
൨൨ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുവനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
23 Selon le règlement que le roi David avait fait pour eux.
൨൩സംഗീതക്കാരെക്കുറിച്ച് രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവിലേയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.
24 Et Phathaïa, fils de Baseza, tenait lieu de la main du roi, pour toutes les affaires concernant le peuple,
൨൪യെഹൂദയുടെ മകനായ സേരെഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു.
25 Et pour les affaires des bourgs et des champs. Et il y eut des fils de Juda, à Cariath-Arboc,
൨൫ഗ്രാമങ്ങളുടെയും അവയോട് ചേർന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
26 Et à Josué,
൨൬യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും
27 Et à Bersabée,
൨൭ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
28 et dans ses faubourgs, dont faisaient partie Lachis et ses champs; mais à Bersabée était la résidence.
൨൮സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും
29 et dans ses faubourgs, dont faisaient partie Lachis et ses champs; mais à Bersabée était la résidence.
൨൯ഏൻ-രിമ്മോനിലും സോരയിലും യർമൂത്തിലും
30 et dans ses faubourgs, dont faisaient partie Lachis et ses champs; mais à Bersabée était la résidence.
൩൦സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ പാർത്തു.
31 Et des fils de Benjamin habitaient de Gabaa à Machmas.
൩൧ബെന്യാമീന്യർ ഗിബമുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
32 Et quelques-uns des lévites avaient leurs parts en Juda et Benjamin.
൩൨അനാഥോത്തിലും നോബിലും അനന്യാവിലും
33 Et quelques-uns des lévites avaient leurs parts en Juda et Benjamin.
൩൩ഹാസോരിലും രാമയിലും ഗിത്ഥായീമിലും
34 Et quelques-uns des lévites avaient leurs parts en Juda et Benjamin.
൩൪ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
35 Et quelques-uns des lévites avaient leurs parts en Juda et Benjamin.
൩൫ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
36 Et quelques-uns des lévites avaient leurs parts en Juda et Benjamin.
൩൬യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില വിഭാഗങ്ങൾ ബെന്യാമീനോട് ചേർന്നിരുന്നു.

< Néhémie 11 >