< Aggée 1 >
1 En la sixième année du règne de Darius, le sixième mois, le premier jour du mois, la parole du Seigneur vint à Aggée, le prophète, disant: Parle à Zorobabel, fils de Salathiel, de la tribu de Juda, et à Jésus, fils de Josédec, le grand prêtre, et dis:
൧ദാര്യാവേശ് രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായി പ്രവാചകൻമുഖാന്തരം യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവക്കും ഉണ്ടായത്:
2 Voici ce que dit le Seigneur Tout-Puissant. Ils disent que le temps n'est pas venu de réédifier la maison du Seigneur.
൨“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ”.
3 Or la parole du Seigneur est venue à Aggée, le prophète, disant:
൩ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്:
4 Le temps est-il venu pour vous de demeurer en vos maisons lambrissées en voûte, quand Notre temple est désert?
൪“ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?”
5 Et maintenant, voici ce que dit le Seigneur tout-puissant. Dirigez vos cœurs en vos voies.
൫ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
6 Vous avez semé beaucoup, et peu recueilli; vous avez mangé, mais pas à satiété; vous avez bu, mais point jusqu'à l'ivresse; vous vous êtes vêtus, et vous n'avez pas été réchauffés; et celui qui a thésaurisé ses salaires, les a déposés dans un sac troué.
൬നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല; പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു”.
7 Or voici ce que dit le Seigneur tout-puissant. Dirigez vos cœurs en vos voies;
൭സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
8 montez sur la montagne; abattez des arbres, et réédifiez le temple; et Je M'y complairai, et Je serai glorifié, dit le Seigneur.
൮നിങ്ങൾ മലയിൽ ചെന്ന് മരം കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ പ്രസാദിച്ച് മഹത്വപ്പെടും” എന്ന് യഹോവ കല്പിക്കുന്നു.
9 Vous avez convoité beaucoup, et peu vous est venu; et ce peu vous l'avez emporté en vos maisons, et d'un souffle Je l'en ai fait sortir; c'est pourquoi voici ce que dit le Seigneur tout-puissant: En punition de ce que Ma demeure est déserte, et que chacun de vous court à sa demeure,
൯“നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായ്തീർന്നു; നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ട് തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
10 le ciel vous refusera sa rosée, et la terre vous retirera ses fruits.
൧൦അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല.
11 Et Je ferai passer un glaive sur la terre et sur les montagnes, sur le blé et sur le vin, sur l'huile et sur les fruits de la terre, sur les hommes, leur bétail et tous les travaux de leurs mains.
൧൧ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.
12 Et Zorobabel, fils de Salathiel, de la tribu de Juda, et Jésus, fils de Josédec, le grand prêtre, et tout le reste du peuple entendirent la voix du Seigneur leur Dieu, et les paroles d'Aggée, le prophète, telles que par lui le Seigneur, leur Dieu, les leur avait envoyées. Et le peuple révéra la face du Seigneur.
൧൨അങ്ങനെ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലും, മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയും, യിസ്രായേല് ജനത്തിൽ ശേഷിച്ചവരും അവരുടെ ദൈവമായ യഹോവയുടെ വാക്കും, അവരുടെ ദൈവമായ യഹോവയുടെ നിയോഗപ്രകാരം അയച്ച ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.
13 Et Aggée, le messager du Seigneur, rapporta au peuple le message du Seigneur, disant: Je suis avec vous, dit le Seigneur.
൧൩അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂത് ജനത്തോട് ഇപ്രകാരം അറിയിച്ചു: “ഞാൻ നിങ്ങളോട് കൂടി ഉണ്ട് എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
14 Et le Seigneur suscita l'esprit de Zorobabel, fils de Salathiel, de la tribu de Juda, et l'esprit de Jésus, fils de Josédec, le grand prêtre, et l'esprit du reste du peuple; et ils entrèrent dans le temple du Seigneur, leur Dieu tout-puissant, et ils y firent des travaux.
൧൪യഹോവ യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിച്ചവരുടെ മനസ്സും ഉണർത്തി; അവർ വന്ന് അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ വേലചെയ്തു.
15 Le vingt-quatrième jour du sixième mois, la seconde année du règne de Darius;
൧൫ദാര്യാവേശ് രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഇരുപത്തിനാലാം തീയതി ആയിരുന്നു അത്.