< Esther 10 >
1 Et le roi écrivit ce qui concernait l'empire de la terre et de la mer;
അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.
2 Et sa puissance, et sa valeur, et ses richesses, et sa gloire, sont décrites dans le livre des rois des Perses et des Mèdes, comme un mémorial.
അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊൎദ്ദെഖായിയെ ഉയൎത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാൎസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
3 Et Mardochée fut le lieutenant du roi Artaxerxès, et il fut grand dans le royaume, et il fut glorifié par les Juifs; et, aimé de tous, il exposa la suite de l'événement à tout son peuple.
യെഹൂദനായ മൊൎദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സൎവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.