< 2 Chroniques 24 >
1 Joas avait sept ans quand il monta sur le trône, et il régna quarante ans à Jérusalem; sa mère s'appelait Sable de Bersabée.
൧യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പത് സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു.
2 Et Joas fit ce qui est droit aux yeux du Seigneur, tant que Joad vécut.
൨യെഹോയാദാ പുരോഹിതൻ ജീവിച്ചിരുന്ന കാലത്തൊക്കെയും യോവാശ് യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു.
3 Joad lui fit épouser deux femmes, et il engendra des fils et des filles.
൩യെഹോയാദാ അവന് രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ച് കൊടുത്തു; അവന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
4 Après cela, la pensée de restaurer le temple entra dans le cœur de Joas.
൪അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു.
5 Il réunit donc les prêtres et les lévites, et il leur dit: Allez dans toutes les villes de Juda, et recueillez de tout Israël de l'argent pour réparer, d'année en année, le temple du Seigneur; hâtez-vous de partir. Mais les lévites ne se hâtèrent pas.
൫അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: “യെഹൂദാനഗരങ്ങളിലേക്കു ചെന്ന് ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ യിസ്രായേൽ ജനത്തിൽനിന്ന് പണം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം” എന്ന് കല്പിച്ചു. ലേവ്യരോ അതിന് ബദ്ധപ്പെട്ടില്ല.
6 Et le roi Joas appela Joad leur chef, et il lui dit: Pourquoi n'as-tu point veillé à ce que les lévites apportassent de Juda et de Jérusalem ce qu'a réglé Moïse l'homme de Dieu, quand il eut rassemblé Israël au sujet du tabernacle du témoignage?
൬ആകയാൽ രാജാവ് പുരോഹിതന്മാരുടെ തലവനായ യെഹോയാദയെ വിളിപ്പിച്ച് അവനോട്: “സാക്ഷ്യകൂടാരത്തിന് യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദയിൽനിന്നും യെരൂശലേമിൽ നിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്?
7 Car Athalie était pleine d'iniquité, et ses fils ont ébranlé le temple de Dieu; ils ont employé pour Baal les choses saintes du temple du Seigneur.
൭ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കടന്ന്, യഹോവയുടെ ആലയത്തിലെ സകലനിവേദിത വസ്തുക്കളേയും ബാല്‍ വിഗ്രഹങ്ങൾക്ക് അർപ്പിച്ചുവല്ലോ” എന്ന് പറഞ്ഞു.
8 Et le roi ajouta: Que l'on fasse une cassette, et qu'on la place extérieurement à la porte principale du temple,
൮അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പണപ്പെട്ടി ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്തു വെച്ചു.
9 Et que l'on proclame en Juda et à Jérusalem que chacun ait à apporter pour le Seigneur ce que Moïse, serviteur de Dieu, a dit dans le désert concernant Israël.
൯ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ച് യിസ്രായേൽജനത്തിന്മേൽ ചുമത്തിയ പിരിവ് യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.
10 Alors, tous les chefs donnèrent, tout le peuple donna; chacun apporta son offrande et la jeta dans la cassette, jusqu'à ce qu'elle fût remplie.
൧൦സകലപ്രഭുക്കന്മാരും സർവ്വജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നത് പണപ്പെട്ടിയിൽ നിക്ഷേപിച്ചു.
11 Or, quand les lévites virent que l'argent abondait, ils portèrent la cassette devant les intendants du roi; le scribe du roi avec l'intendant du grand prêtre vinrent, et ils vidèrent la cassette; puis, ils la remirent à sa place. Ils firent de même chaque jour, et ils recueillirent beaucoup d'argent,
൧൧ലേവ്യർ പണപ്പെട്ടി എടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുമ്പോൾ പണം വളരെ ഉണ്ടെന്ന് കണ്ടാൽ രാജാവിന്റെ കാര്യവിചാരകനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്ന് പെട്ടി ഒഴിക്കയും വീണ്ടും അതിന്റെ സ്ഥലത്ത് കൊണ്ടുചെന്ന് വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്കയും ധാരാളം പണം ശേഖരിക്കയും ചെയ്തു.
12 Que le roi et Joad donnèrent aux conducteurs des travaux du temple; ceux-ci engagèrent des tailleurs de pierre et des charpentiers, et des hommes habiles à forger le fer et l'airain, pour restaurer le temple.
൧൨രാജാവും യെഹോയാദയും അത് യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്ക് കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ട് പണിചെയ്യുന്നവരെയും കൂലിക്ക് വെച്ചു.
13 Et les travailleurs se mirent à l'œuvre, qui prospéra entre leurs mains; ils rétablirent le temple du Seigneur jusqu'aux fondations, et ils le consolidèrent.
൧൩അങ്ങനെ പണിക്കാർ വേലചെയ്ത് കേടുപാടുകൾ തീർത്ത് ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.
14 Quand ils eurent achevé, ils rapportèrent au roi et à Joad le reste de l'argent, et l'on fit des vases pour le temple du Seigneur, des ustensiles pour le service des holocaustes, des encensoirs d'or et d'argent. Enfin, on offrit des holocaustes perpétuels, tant que vécut Joad.
൧൪പണിതീർത്തിട്ട് ശേഷിച്ച പണം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിലേക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷക്കും ഹോമയാഗത്തിനുമുള്ള ഉപകരണങ്ങളും, തവികളും, പൊന്നും, വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു.
15 Et Joad devint vieux, et plein de jours, et il mourut âgé de cent trente ans.
൧൫യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന് നൂറ്റിമുപ്പത് വയസ്സായിരുന്നു.
16 On l'ensevelit en la ville de David avec les rois, parce qu'il avait été bon envers Israël, envers Dieu et envers son temple.
൧൬അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
17 Et après sa mort les princes de Juda entrèrent auprès de Joas, et ils se prosternèrent devant lui, et il leur prêta l'oreille.
൧൭യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്ന് രാജാവിനെ വണങ്ങി; രാജാവ് അവരുടെ വാക്കു കേട്ടു.
18 Et ils abandonnèrent le temple du Seigneur Dieu de nos pères, et ils servirent Astarté et les idoles; or, en ce jour-là, il y eut une colère du Seigneur contre Juda et contre Jérusalem.
൧൮അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായി യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ ദൈവകോപം വന്നു.
19 Il leur envoya des prophètes pour les ramener à lui; mais, ils ne les écoutèrent pas; il leur signifia sa volonté; mais, ils n'obéirent pas.
൧൯എങ്കിലും അവരെ യഹോവയിലേക്ക് തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോട് സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.
20 Alors l'Esprit de Dieu vint sur Zacharie, fils de Joad, le prêtre, et il se plaça devant le peuple, et il s'écria: Voici ce que dit le Seigneur: Pourquoi transgressez-vous les commandements du Seigneur? Vous ne prospèrerez pas, car vous avez abandonné le Seigneur, et il vous abandonnera.
൨൦അപ്പോൾ ദൈവത്തിന്റെ ആത്മാവ് യെഹോയാദാ പുരോഹിതന്റെ മകനായ സെഖര്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്ന് അവരോട് പറഞ്ഞത്: “ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്ക് നന്മ വരുവാൻ കഴിയാതെ നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിക്കുന്നത് എന്ത്? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു”.
21 Mais, ils se jetèrent sur lui, et, par l'ordre du roi Joas, ils le lapidèrent dans le parvis du temple du Seigneur.
൨൧എന്നാൽ അവർ അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ച് അവനെ കല്ലെറിഞ്ഞു.
22 Ainsi, Joas oublia les bienfaits de Joad, et il fit lapider son fils. Celui-ci dit en mourant: Que le Seigneur voie et juge.
൨൨അങ്ങനെ യോവാശ്‌രാജാവ് അവന്റെ അപ്പനായ യെഹോയാദാ തന്നോട് കാണിച്ച ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: “യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ” എന്ന് പറഞ്ഞു.
23 Et après que l'année eut fini son cours, l'armée syrienne marcha contre Joas; elle attaqua Juda et Jérusalem; elle extermina, au milieu du peuple, tous les princes, et elle envoya leurs dépouilles au roi de Damas.
൨൩ആ വർഷം കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെനേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്ന് ജനത്തിന്റെ ഇടയിൽനിന്ന് സകലപ്രഭുക്കന്മാരെയും നശിപ്പിച്ച് കൊള്ളവസ്തുക്കൾ ദമ്മേശെക്‌രാജാവിന് കൊടുത്തയച്ചു.
24 Elle était venue peu nombreuse; mais Dieu lui avait livré une grande armée, parce que les fils de Juda avaient abandonné le Dieu de leurs pères, et que le Seigneur avait prononcé l'arrêt de Joas.
൨൪അരാമ്യസൈന്യം എണ്ണത്തിൽ ചുരുക്കമായിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവർ ന്യായവിധി നടത്തി.
25 Et après que les Syriens se furent éloignés de celui-ci, lorsqu'ils l'eurent laissé aux prises avec des maux cruels, ses serviteurs eux-mêmes portèrent la main sur lui pour le punir d'avoir versé le sang du fils de Joad le prêtre; ils le tuèrent sur sa couche, et il mourut; et on l'ensevelit dans la ville de David, mais non dans le sépulcre des rois.
൨൫അവർ അവനെ വിട്ടുപോയ ശേഷം - കഠിനമായി മുറിവേറ്റ നിലയിലായിരുന്നു അവനെ വിട്ടേച്ചുപോയത് യെഹോയാദാ പുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവെച്ച് കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ല.
26 Et ceux qui l'avaient assailli étaient Zabed, fils de Samaath l'Ammonite, et Jozabed, fils de Samareth le Moabite,
൨൬അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ.
27 Et tous les fils de ce dernier, car il y en avait cinq, qui se joignirent à lui. Le reste est écrit aux Récits des rois; et Amasias, fils de Joas, régna à sa place.
൨൭അവന്റെ പുത്രന്മാരുടെയും, അവന് വിരോധമായുള്ള അനേക പ്രവചനങ്ങളുടെയും, ദൈവാലയം കേടുപാട് തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവ് അവന് പകരം രാജാവായി.