< Proverbes 7 >

1 Mon fils, garde mes paroles et cache par-devers toi mes commandements.
എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.
2 Garde mes commandements, et tu vivras, – et mon enseignement, comme la prunelle de tes yeux.
എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക.
3 Lie-les sur tes doigts, écris-les sur la tablette de ton cœur.
അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
4 Dis à la sagesse: Tu es ma sœur! et appelle l’intelligence ton amie;
ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക.
5 pour te garder de la femme étrangère, de la foraine qui use de paroles flatteuses.
അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.
6 Car, à la fenêtre de ma maison, je regardais à travers mon treillis,
എന്റെ വീടിന്റെ ജനാലയ്ക്കരികിൽ അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി.
7 et je vis parmi les simples, j’aperçus parmi les jeunes gens, un jeune homme dépourvu de sens,
യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, ഒരു ലളിതമാനസനെ ഞാൻ കണ്ടു, ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ.
8 qui passait dans la rue, près du coin où demeurait cette femme, et il prit le chemin de sa maison,
അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു,
9 au crépuscule, au soir du jour, au sein de la nuit et de l’obscurité.
അന്തിമയക്കത്തിൽ പ്രകാശം മങ്ങി, രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്.
10 Et voici, une femme [vint] à sa rencontre, ayant la mise d’une prostituée et le cœur rusé.
അപ്പോൾ കുടിലചിത്തയായ ഒരുവൾ വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു.
11 Elle était bruyante et sans frein; ses pieds ne demeuraient pas dans sa maison,
അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്;
12 elle était tantôt dehors, tantôt sur les places, et guettait à tous les coins.
അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു.
13 Et elle le saisit, et l’embrassa, et d’un visage effronté lui dit:
അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു ലജ്ജാരഹിതയായി അവനോടു പറഞ്ഞു:
14 J’ai chez moi des sacrifices de prospérités, j’ai aujourd’hui payé mes vœux;
“എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു.
15 c’est pourquoi je suis sortie à ta rencontre pour chercher ton visage, et je t’ai trouvé.
അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു!
16 J’ai étendu sur mon lit des tapis, des couvertures de fil d’Égypte de couleurs variées;
ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ.
17 j’ai parfumé ma couche de myrrhe, d’aloès, et de cinnamome.
മീറ, ചന്ദനം, ലവംഗം എന്നിവകൊണ്ട് എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു.
18 Viens, enivrons-nous d’amours jusqu’au matin, délectons-nous de volupté;
വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം!
19 car [mon] mari n’est pas à la maison, il s’en est allé loin en voyage;
എന്റെ ഭർത്താവ് ഭവനത്തിലില്ല; അയാൾ ദൂരയാത്ര പോയിരിക്കുകയാണ്.
20 il a pris un sac d’argent en sa main, il viendra à sa maison au jour de la pleine lune.
അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.”
21 Elle le détourna par beaucoup de douces paroles, elle l’entraîna par la flatterie de ses lèvres.
മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു.
22 Il est allé aussitôt après elle, comme le bœuf va à la boucherie, et comme les ceps [servent à] l’instruction du fou,
ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ,
23 jusqu’à ce que la flèche lui transperce le foie; comme l’oiseau se hâte vers le piège et ne sait pas qu’il y va de sa vie.
അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.
24 Maintenant donc, fils, écoutez-moi, et soyez attentifs aux paroles de ma bouche.
അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക.
25 Que ton cœur ne se détourne pas vers ses voies, et ne t’égare pas dans ses sentiers;
നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്.
26 car elle a fait tomber beaucoup de blessés, et ceux qu’elle a tués sont très nombreux.
അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്.
27 Ce sont les voies du shéol que sa maison; elles descendent dans les chambres de la mort. (Sheol h7585)
അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു. (Sheol h7585)

< Proverbes 7 >