< Job 8 >
1 Et Bildad, le Shukhite, répondit et dit:
ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു:
2 Jusques à quand diras-tu ces choses, et les paroles de ta bouche seront-elles un vent impétueux?
“ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും? നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ.
3 Est-ce que Dieu pervertit le droit? Le Tout-puissant pervertira-t-il la justice?
ദൈവം ന്യായം തകിടംമറിക്കുമോ? സർവശക്തൻ നീതിയെ നിഷേധിക്കുമോ?
4 Si tes fils ont péché contre lui, il les a aussi livrés en la main de leur transgression.
അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ, അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു.
5 Si tu recherches Dieu et que tu supplies le Tout-puissant,
എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ,
6 Si tu es pur et droit, certainement il se réveillera maintenant en ta faveur, et rendra prospère la demeure de ta justice;
നീ നിർമലനും പരമാർഥിയുമെങ്കിൽ, തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും.
7 Et ton commencement aura été petit, mais ta fin sera très grande.
നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും, നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും.
8 Car interroge, je te prie, la génération précédente, et sois attentif aux recherches de leurs pères;
“മുൻ തലമുറകളോടു ചോദിക്കുക; അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക.
9 Car nous sommes d’hier et nous n’avons pas de connaissance, car nos jours sont une ombre sur la terre.
ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ. ഭൂമിയിൽ നമ്മുടെ ആയുസ്സ് ഒരു നിഴൽപോലെമാത്രമാണ്.
10 Ceux-là ne t’enseigneront-ils pas, ne te parleront-ils pas, et de leurs cœurs ne tireront-ils pas des paroles?
അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ? തങ്ങളുടെ അനുഭവജ്ഞാനം അവർ വെളിപ്പെടുത്തുകയില്ലേ?
11 Le papyrus s’élève-t-il où il n’y a pas de marais? Le roseau croît-il sans eau?
ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ? വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ?
12 Encore dans sa verdeur, sans qu’on l’ait arraché, avant toute herbe il sèche.
അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു.
13 Tels sont les sentiers de tous ceux qui oublient Dieu; et l’attente de l’impie périra;
ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്; അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും.
14 Son assurance sera retranchée, et sa confiance sera une toile d’araignée:
അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം. അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്.
15 Il s’appuiera sur sa maison, et elle ne tiendra pas; il s’y cramponnera, et elle ne restera pas debout.
അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു; അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല.
16 Il est verdoyant devant le soleil, et son rameau s’étend sur son jardin;
അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്, അതിന്റെ ശാഖകൾ ഉദ്യാനത്തിലാകെ പടർന്നു പന്തലിക്കുന്നു.
17 Ses racines s’entrelacent dans un tas de rocaille, il voit la demeure des pierres;
അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു; അത് കല്ലുകൾക്കിടയിൽ സ്ഥലം അന്വേഷിക്കുന്നു.
18 S’Il l’ôte de sa place, celle-ci le désavouera: Je ne t’ai pas vu!
എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ ‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല,’ എന്നു പറഞ്ഞ് ആ തോട്ടം അതിനെ പുറന്തള്ളും.
19 Telles sont les délices de ses voies; et de la poussière, d’autres germeront.
ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം, ആ മണ്ണിൽ മറ്റു ചെടികൾ മുളച്ചുവരികയും ചെയ്യും.
20 Voici, Dieu ne méprisera pas l’homme parfait, et ne soutiendra pas les mains des méchants:
“നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല; ദുഷ്കർമികളുടെ കൈകൾ അവിടന്നു ബലപ്പെടുത്തുകയുമില്ല.
21 Tandis qu’il remplira ta bouche de rire et tes lèvres de chants de joie,
അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ആനന്ദഘോഷവും നിറയ്ക്കും
22 Ceux qui te haïssent seront revêtus de honte, et la tente des méchants ne sera plus.
നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.”