< Jérémie 27 >
1 Au commencement du règne de Jehoïakim, fils de Josias, roi de Juda, cette parole vint de par l’Éternel à Jérémie, disant:
൧യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2 Ainsi me dit l’Éternel: Fais-toi des liens et des jougs, et mets-les sur ton cou;
൨“യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക.
3 et envoie-les au roi d’Édom, et au roi de Moab, et au roi des fils d’Ammon, et au roi de Tyr, et au roi de Sidon, par la main des messagers qui sont venus à Jérusalem vers Sédécias, roi de Juda;
൩പിന്നെ അവയെ യെഹൂദാ രാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ ഏദോംരാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർരാജാവിനും സീദോൻ രാജാവിനും കൊടുത്തയച്ച്,
4 et commande-leur, pour leurs seigneurs, disant: Ainsi dit l’Éternel des armées, le Dieu d’Israël: Vous direz ainsi à vos seigneurs:
൪അവരുടെ യജമാനന്മാരോടു പറയുവാൻ നീ അവരോടു കല്പിക്കേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രകാരം പറയുവിൻ:
5 Moi, j’ai fait la terre, l’homme et la bête qui sont sur la face de la terre, par ma grande puissance et par mon bras étendu, et je les ai donnés à qui il était bon à mes yeux.
൫“ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യരെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്ക് ബോധിച്ചവനു ഞാൻ അത് കൊടുക്കും.
6 Et maintenant j’ai livré tous ces pays en la main de Nebucadnetsar, roi de Babylone, mon serviteur, et je lui ai aussi donné les bêtes des champs pour le servir.
൬ഇപ്പോൾ ഞാൻ ഈ ദേശങ്ങളെ എല്ലാം എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന് വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.
7 Et toutes les nations le serviront, lui, et son fils et le fils de son fils, jusqu’à ce que vienne le temps de son pays aussi, et que plusieurs nations et de grands rois l’asservissent.
൭സകലജനതകളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലം പൂർത്തിയാകുവോളം സേവിക്കും; അതിന്‍റെശേഷം അനേകം ജനതകളും വലിയ രാജാക്കന്മാരും അവനെ അവരുടെ സേവകനാക്കും.
8 Et il arrivera que la nation ou le royaume qui ne le servira pas, lui, Nebucadnetsar, roi de Babylone, et qui n’aura pas mis son cou sous le joug du roi de Babylone, je visiterai cette nation, dit l’Éternel, par l’épée, et par la famine, et par la peste, jusqu’à ce que je les aie consumés par sa main.
൮ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കുകയോ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ട് നശിപ്പിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
9 Et vous, n’écoutez pas vos prophètes, et vos devins, et vos songeurs, et vos pronostiqueurs, et vos magiciens, qui vous parlent, disant: Vous ne servirez point le roi de Babylone.
൯“നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനവാദികളുടെയും ക്ഷുദ്രക്കാരുടെയും വാക്ക് നിങ്ങൾ കേൾക്കരുത്.
10 Car ils vous prophétisent le mensonge, pour vous faire aller loin de votre terre, et pour que je vous jette dehors, et que vous périssiez.
൧൦നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്ന് അകറ്റിക്കളയുവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ട് നിങ്ങൾ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു.
11 Et la nation qui mettra son cou sous le joug du roi de Babylone et le servira, je la laisserai dans sa terre, dit l’Éternel, et elle la labourera et y demeurera.
൧൧എന്നാൽ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജനതയെ ഞാൻ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
12 Et je parlai à Sédécias, roi de Juda, selon toutes ces paroles, disant: Prêtez vos cous au joug du roi de Babylone, et servez-le, lui et son peuple, et vous vivrez.
൧൨ഞാൻ അങ്ങനെ തന്നെ യെഹൂദാ രാജാവായ സിദെക്കീയാവിനോടും പ്രസ്താവിച്ചതെന്തെന്നാൽ: “നിങ്ങൾ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ച് ജീവിച്ചുകൊള്ളുവിൻ.
13 Pourquoi mourriez-vous, toi et ton peuple, par l’épée, par la famine, et par la peste, selon que l’Éternel a parlé contre la nation qui ne servira pas le roi de Babylone?
൧൩ബാബേൽരാജാവിനെ സേവിക്കാത്ത ജനതയെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ നീയും നിന്റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നത് എന്തിന്?
14 Et n’écoutez pas les paroles des prophètes qui vous parlent, disant: Vous ne servirez pas le roi de Babylone; car ils vous prophétisent le mensonge.
൧൪‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്ക് കേൾക്കരുത്; അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.
15 Car je ne les ai pas envoyés, dit l’Éternel, et ils prophétisent le mensonge en mon nom, afin que je vous jette dehors et que vous périssiez, vous et les prophètes qui vous prophétisent.
൧൫ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളയുവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവിധം അവർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
16 Et je parlai aux sacrificateurs et à tout ce peuple, disant: Ainsi dit l’Éternel: N’écoutez point les paroles de vos prophètes qui vous prophétisent, disant: Voici, les ustensiles de la maison de l’Éternel vont bientôt revenir de Babylone; car c’est le mensonge qu’ils vous prophétisent.
൧൬പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ താമസിയാതെ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും’ എന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്: അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.
17 Ne les écoutez pas; servez le roi de Babylone, et vivez. Pourquoi cette ville serait-elle un désert?
൧൭അവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്; ബാബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊള്ളുവിൻ; ഈ നഗരം ശൂന്യമായിത്തീരുന്നതെന്തിന്?
18 Et s’ils sont prophètes, et si la parole de l’Éternel est avec eux, qu’ils intercèdent auprès de l’Éternel des armées, afin que les ustensiles qui restent dans la maison de l’Éternel, et dans la maison du roi de Juda, et à Jérusalem, n’aillent point à Babylone.
൧൮അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാട് അവർക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന് അവർ സൈന്യങ്ങളുടെ യഹോവയോടു യാചന കഴിക്കട്ടെ.
19 Car ainsi dit l’Éternel des armées touchant les colonnes, et touchant la mer, et touchant les socles, et touchant le reste des ustensiles qui sont de reste dans cette ville,
൧൯ബാബേൽരാജാവായ നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാ രാജാവായ യെഖൊന്യാവിനെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകലകുലീനന്മാരെയും യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,
20 que n’a pas pris Nebucadnetsar, roi de Babylone, quand il transporta de Jérusalem à Babylone Jéconias, fils de Jehoïakim, roi de Juda, et tous les nobles de Juda et de Jérusalem; –
൨൦അവൻ എടുക്കാതെ വച്ചിരുന്ന സ്തംഭങ്ങളും കടലും പീഠങ്ങളും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളും സംബന്ധിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
21 car ainsi dit l’Éternel des armées, le Dieu d’Israël, touchant les ustensiles qui restent dans la maison de l’Éternel, et dans la maison du roi de Juda, et à Jérusalem:
൨൧അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നെ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
22 Ils seront emportés à Babylone, et ils seront là jusqu’au jour où je m’en occuperai, dit l’Éternel, et où je les ferai remonter et revenir dans ce lieu.
൨൨“അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നീട് ഞാൻ അവയെ ഈ സ്ഥലത്ത് മടക്കിവരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.