< 1 Samuel 18 >

1 Et il arriva, comme il achevait de parler à Saül, que l’âme de Jonathan se lia à l’âme de David; et Jonathan l’aima comme son âme.
ദാവീദ് ശൌലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
2 Et Saül le prit ce jour-là, et ne lui permit pas de retourner à la maison de son père.
ശൌല്‍ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
3 Et Jonathan fit alliance avec David, parce qu’il l’aimait comme son âme.
യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
4 Et Jonathan se dépouilla de la robe qui était sur lui, et la donna à David, ainsi que ses vêtements, jusqu’à son épée, et à son arc, et à sa ceinture.
യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
5 Et David allait partout où Saül l’envoyait, [et] il prospérait; et Saül l’établit sur les hommes de guerre, et il était agréable aux yeux de tout le peuple, et même aux yeux des serviteurs de Saül.
ശൌല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൌല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൌലിന്റെ ഭൃത്യന്മാർക്കും പ്രീതികരമായി.
6 Et il arriva que, comme ils revenaient, lors du retour de David après qu’il eut frappé le Philistin, les femmes sortirent de toutes les villes d’Israël à la rencontre du roi Saül, avec joie, en chantant et en dansant, avec des tambourins et des triangles.
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി പാടിയും നൃത്തംചെയ്തുംകൊണ്ട് ശൌല്‍രാജാവിനെ എതിരേറ്റു.
7 Et les femmes qui jouaient s’entre-répondaient et disaient: Saül a frappé ses 1 000, et David ses 10 000.
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി.
8 Et Saül fut très irrité, et cette parole fut mauvaise à ses yeux, et il dit: On en a donné à David 10 000, et à moi, on m’a donné les 1 000: il n’y a plus pour lui que la royauté.
ഈ ഗാനം ശൌലിന് അനിഷ്ടമായി അതുകൊണ്ട് ശൌല്‍ ഏറ്റവും കോപിച്ചു; “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്ക് ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു.
9 Et depuis ce jour-là et dans la suite, Saül eut l’œil sur David.
അന്നുമുതൽ ദാവീദിനോട് ശൌലിനു അസൂയ തുടങ്ങി.
10 Et il arriva, dès le lendemain, qu’un mauvais esprit [envoyé] de Dieu saisit Saül; et il prophétisa dans l’intérieur de la maison, et David jouait comme les autres jours, et il y avait une lance dans la main de Saül.
൧൦അടുത്ത ദിവസം ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൌലിന്മേൽ വന്നു അവന്റെ നിയന്ത്രണം ഏറ്റെടുത്തു. അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
11 Et Saül jeta la lance, et dit: Je frapperai David et la paroi. Et David se détourna de devant lui par deux fois.
൧൧ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൌല്‍ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ട് പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.
12 Et Saül eut peur de David; car l’Éternel était avec lui, et il s’était retiré de Saül.
൧൨യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൌലിന്റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൌല്‍ ദാവീദിനെ ഭയപ്പെട്ടു.
13 Et Saül l’éloigna de lui, et l’établit chef de millier; et [David] sortait et entrait devant le peuple.
൧൩അതുകൊണ്ട് ശൌല്‍ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരംപേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.
14 Et David était sage dans toutes ses voies; et l’Éternel était avec lui.
൧൪യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി;
15 Et Saül vit qu’il était très sage, et il le craignit.
൧൫ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്ന് ശൌല്‍ കണ്ടപ്പോൾ, അവനെ ഭയപ്പെട്ടു.
16 Et tout Israël et Juda aimaient David, car il sortait et entrait devant eux.
൧൬എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
17 Et Saül dit à David: Voici ma fille aînée, Mérab; je te la donnerai pour femme; seulement, sois-moi un homme vaillant, et combats les combats de l’Éternel. Or Saül disait: Que ma main ne soit pas sur lui, mais que la main des Philistins soit sur lui.
൧൭അതിനുശേഷം ശൌല്‍ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കയ്യാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്ന് ശൌല്‍ വിചാരിച്ചു.
18 Et David dit à Saül: Qui suis-je, et quelle est ma vie, quelle est en Israël la famille de mon père, pour que je sois gendre du roi?
൧൮ദാവീദ് ശൌലിനോട്: “രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആര്? യിസ്രായേലിൽ എന്റെ ബന്ധുക്കളും എന്റെ പിതൃഭവനവും ആരുമല്ലല്ലോ” എന്നു പറഞ്ഞു.
19 Et il arriva qu’au moment où l’on devait donner Mérab, fille de Saül, à David, elle fut donnée pour femme à Adriel, le Meholathite.
൧൯ശൌലിന്റെ മകളായ മേരബിനെ ദാവീദിന് ഭാര്യയായി കൊടുക്കണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു.
20 Et Mical, fille de Saül, aima David; et on le rapporta à Saül, et la chose fut bonne à ses yeux.
൨൦ശൌലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. അത് ശൌലിന് അറിവ് കിട്ടി; ആ കാര്യം അവന് ഇഷ്ടമായി.
21 Et Saül dit: Je la lui donnerai, et elle lui sera en piège, et la main des Philistins sera sur lui. Et Saül dit à David: Par l’une ou l’autre, tu seras aujourd’hui mon gendre.
൨൧അവൾ അവന് ഒരു കെണിയാകട്ടെ. ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് ഉപദ്രവിക്കപ്പെടുവാനായി ഞാൻ അവളെ അവന് കൊടുക്കും എന്ന് ശൌല്‍ വിചാരിച്ച് ദാവീദിനോട്: “നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരണം” എന്നു പറഞ്ഞു.
22 Et Saül commanda à ses serviteurs: Parlez secrètement à David, en disant: Voici, le roi prend plaisir en toi, et tous ses serviteurs t’aiment; maintenant donc sois gendre du roi.
൨൨പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോട്: “നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
23 Et les serviteurs de Saül dirent ces paroles aux oreilles de David. Et David dit: Est-ce peu de chose à vos yeux que de devenir gendre du roi? et moi, je suis un homme pauvre et peu considérable.
൨൩ശൌലിന്റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു. അപ്പോൾ ദാവീദ്: “രാജാവിന്റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു.
24 Et les serviteurs de Saül lui rapportèrent cela, disant: David a parlé de cette manière.
൨൪ദാവീദ് പറഞ്ഞ കാര്യം ശൌലിന്റെ ദൃത്യന്മാർ ശൌലിനെ അറിയിച്ചു.
25 Et Saül dit: Vous direz ainsi à David: Le roi ne désire point de dot, mais 100 prépuces de Philistins, pour que le roi soit vengé de ses ennemis. Et Saül pensait faire tomber David par la main des Philistins.
൨൫അതിന് ശൌല്‍: “രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല. അതിനുപകരം രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മതി എന്ന് നിങ്ങൾ ദാവീദിനോട് പറയണം” എന്ന് കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് കൊല്ലപ്പെടണമെന്ന് ശൌല്‍ കരുതിയിരുന്നു.
26 Et ses serviteurs rapportèrent ces paroles à David, et la chose fut bonne aux yeux de David de devenir gendre du roi. Et les jours n’étaient pas accomplis,
൨൬ശൌല്‍ പറഞ്ഞ കാര്യം ഭൃത്യന്മാർ ദാവീദിനോട് അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന് സന്തോഷമായി;
27 que David se leva, et s’en alla, lui et ses hommes, et frappa 200 hommes des Philistins; et David apporta leurs prépuces, et on en livra au roi le nombre complet, pour qu’il soit gendre du roi. Et Saül lui donna Mical, sa fille, pour femme.
൨൭നിശ്ചിത സമയത്തിനുള്ളിൽ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യരിൽ ഇരുനൂറ് പേരെ കൊന്നു. അവരുടെ അഗ്രചർമ്മം കൊണ്ടുവന്ന് താൻ രാജാവിന്റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു കൊടുത്തു. ശൌല്‍ തന്റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.
28 Et Saül vit et connut que l’Éternel était avec David; et Mical, fille de Saül, l’aimait.
൨൮യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൌല്‍ അറിഞ്ഞപ്പോൾ,
29 Et Saül eut encore plus peur de David, et Saül fut ennemi de David tous ses jours.
൨൯ശൌല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.
30 Or les chefs des Philistins entrèrent en campagne; et chaque fois qu’ils entraient en campagne, David prospérait plus que tous les serviteurs de Saül; et son nom fut en grande estime.
൩൦എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്റെ പേർ പ്രസിദ്ധമായ്തീർന്നു.

< 1 Samuel 18 >