< Psaumes 60 >

1 Au maître de chant. Sur le Lys du témoignage. Hymne de David, à enseigner. Lorsqu'il fit la guerre aux Syriens de Mésopotamie et aux Syriens de Soba, et que Joab revint et battit Edom dans la vallée du Sel, lui tuant douze mille hommes. O Dieu, tu nous as rejetés, tu nous as dispersés: tu étais irrité: rends-nous ta faveur!
സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ, അഭ്യസിക്കുവാനുള്ള ദാവീദിന്റെ ഒരു സ്വർണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ ആരാമ്യരോടും യുദ്ധം ചെയ്ത് മടങ്ങിവന്നശേഷം രചിച്ചത്. ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു; അങ്ങ് കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കണമേ.
2 Tu as ébranlé le pays, tu l'as déchiré: répare ses brèches, car il chancelle!
അവിടുന്ന് ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അത് കുലുങ്ങുകയാൽ അതിന്റെ വിള്ളലുകളെ നന്നാക്കണമേ.
3 Tu as fait voir à ton peuple de rudes épreuves, tu nous as fait boire un vin de vertige.
അങ്ങ് അങ്ങയുടെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞ് അവിടുന്ന് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4 Mais tu as donné à ceux qui te craignent une bannière, afin qu'elle s'élève à cause de ta vérité. — Séla.
സത്യംനിമിത്തം ഉയർത്തേണ്ടതിന് അങ്ങയെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു കൊടി നല്കിയിരിക്കുന്നു. (സേലാ)
5 Afin que tes bien-aimés soient délivrés, sauve par ta droite, et exauce-moi.
അങ്ങേക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അവിടുത്തെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
6 Dieu a parlé dans sa sainteté: " Je tressaillirai de joie. J'aurai Sichem en partage, et je mesurerai la vallée de Succoth.
ദൈവം തന്റെ വിശുദ്ധസ്ഥലത്ത് അരുളിച്ചെയ്തു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും.
7 Galaad est à moi, à moi Manassé! Ephraïm est l'armure de ma tête, et Juda mon sceptre.
ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8 Moab est le bassin où je me lave; sur Edom je jette ma sandale; terre des Philistins, pousse des acclamations en mon honneur! "
മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഞാന്‍ ഫെലിസ്ത്യദേശത്തെ, ജയിച്ചതുകൊണ്ട് ജയഘോഷം കൊള്ളുന്നു!”
9 Qui me mènera à la ville forte? Qui me conduira à Edom?
ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
10 N'est-ce pas toi, ô Dieu, qui nous avais rejetés, ô Dieu, qui ne sortais plus avec nos armées?
൧൦ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ അവിടുന്ന് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
11 Prête-nous ton secours contre l'oppresseur! Le secours de l'homme n'est que vanité.
൧൧വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
12 Avec Dieu nous accomplirons des exploits; il écrasera nos ennemis.
൧൨ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; കർത്താവ് തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

< Psaumes 60 >