< 2 Chroniques 23 >
1 La septième année, Joïada, s'étant affermi, prit avec lui comme alliés les centurions Azarias, fils de Jéroham, Ismaël, fils de Johanan, Azarias, fils d'Obed, Maasias, fils d'Adaïas, et Elisaphat, fils de Zechri.
൧ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ് യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു.
2 Ils parcoururent Juda et, ayant rassemblé les lévites de toutes les villes de Juda et les chefs de famille d'Israël, ils vinrent à Jérusalem.
൨അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ച് സകലയെഹൂദാ നഗരങ്ങളിൽ നിന്നും ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
3 Toute l'assemblée fit alliance avec le roi dans la maison de Dieu. Joïada leur dit: " Voici que le fils du roi va régner, comme Yahweh l'a déclaré à l'égard des fils de David.
൩സർവ്വസഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടിചെയ്തു; അവൻ അവരോട് പറഞ്ഞത്: “ദാവീദിന്റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജാവിന്റെ പുത്രൻ തന്നേ രാജാവാകേണം.
4 Voici ce que vous ferez: Le tiers d'entre vous qui entre en service le jour du sabbat, prêtres et lévites, servira comme gardiens des portes;
൪നിങ്ങൾ ഇപ്രകാരം ചെയ്യേണം: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.
5 un tiers servira à la maison du roi, et un tiers servira à la porte de Jésod; tout le peuple sera dans les parvis de la maison de Yahweh.
൫മൂന്നിൽ ഒരു ഭാഗം രാജധാനിയിലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
6 Que personne n'entre dans la maison de Yahweh, excepté les prêtres et les lévites de service: eux peuvent y entrer, car ils sont saints; et tout le peuple doit garder l'observance de Yahweh.
൬എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ച് ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ ശുദ്ധീകരിക്കപ്പെട്ടരിക്കയാൽ അവർക്ക് ആലയത്തിൽ കടക്കാം; എന്നാൽ ജനം എല്ലാം യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
7 Les lévites entoureront le roi de toutes parts, chacun les armes à la main et, si quelqu'un entre dans la maison, qu'on le mette à mort; et vous serez près du roi quand il entrera et quand il sortira. "
൭ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്‍ക്കണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8 Les lévites et tout Juda agirent selon tout ce qu'avait ordonné le prêtre Joïada. Ils prirent chacun leurs gens, ceux qui entraient en service et ceux qui sortaient de service le jour du sabbat; car le prêtre Joïada n'avait exempté aucune des divisions.
൮ലേവ്യരും എല്ലാ യെഹൂദയും യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും തവണമാറി വരുന്നവരെയും, കൂട്ടിക്കൊണ്ട് വന്നു; യെഹോയാദാ പുരോഹിതൻ ഗണങ്ങളെ ശുശ്രൂഷക്കുശേഷം വിട്ടയച്ചിരുന്നില്ല.
9 Le prêtre Joïada remit aux centurions les lances et les boucliers, grands et petits, qui avaient appartenu au roi David, et qui se trouvaient dans la maison de Dieu.
൯യെഹോയാദാ പുരോഹിതൻ, ദൈവാലയത്തിൽ ഉണ്ടായിരുന്ന ദാവീദ് രാജാവിന്റെ കുന്തങ്ങളും ചെറുപരിചകളും വൻ പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
10 Il fit placer tout le peuple, chacun son arme à la main, depuis le côté droit de la maison jusqu'au côté gauche de la maison, près de l'autel et près de la maison, de manière à entourer le roi.
൧൦അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിർത്തി;
11 On fit avancer le fils du roi, on mit sur lui le diadème et le témoignage, et on l'établit roi. Et Joïada et ses fils l'oignirent, et ils dirent: " Vive le roi! "
൧൧അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ രാജാവായി അഭിഷേകം ചെയ്തു: “രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു.
12 Lorsqu'Athalie entendit le bruit du peuple, courant et acclamant le roi, elle vint vers le peuple, à la maison de Yahweh.
൧൨ജനം ഓടി വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
13 Elle regarda, et voici que le roi se tenait sur son estrade à l'entrée; près du roi étaient les chefs et les trompettes, et tout le peuple du pays était dans la joie; on sonnait des trompettes, et les chantres avec les instruments de musique donnaient des instructions pour les hymnes de louange. Athalie déchira ses vêtements et dit: " Conspiration! Conspiration! "
൧൩പ്രവേശനകവാടത്തിൽ രാജാവ് തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമെല്ലാം സന്തോഷിച്ച് കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം!” എന്ന് പറഞ്ഞു.
14 Alors le prêtre Joïada fit sortir les centurions, qui étaient à la tête de l'armée, et leur dit: " Faites-la sortir entre les rangs, et que quiconque la suivra soit mis à mort par l'épée! " Car le prêtre avait dit: " Ne la mettez pas à mort dans la maison de Yahweh. "
൧൪യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്ന് കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ച് കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
15 On lui fit place des deux côtés, et elle se rendit à l'entrée de la porte des chevaux, vers la maison du roi, et c'est là qu'ils la mirent à mort.
൧൫അങ്ങനെ അവർ അവളെ പിടിച്ചു; അവൾ രാജധാനിക്കു സമീപം കുതിരവാതിലിന്റെ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ അവിടെവെച്ച് അവർ അവളെ കൊന്നുകളഞ്ഞു.
16 Joïada conclut entre lui, tout le peuple et le roi une alliance par laquelle ils devaient être le peuple de Yahweh.
൧൬അനന്തരം യെഹോയാദാ, തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്ന് താനും സർവ്വജനവും രാജാവും തമ്മിൽ ഒരു ഉടമ്പടിചെയ്തു.
17 Et tout le peuple entra dans la maison de Baal, et ils la démolirent; ils brisèrent ses autels et ses images, et ils tuèrent devant les autels Mathan, prêtre de Baal.
൧൭പിന്നെ ജനമെല്ലാം ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു.
18 Joïada mit des gardiens dans la maison de Yahweh, sous l'autorité des prêtres et des lévites, que David avait distribués dans la maison de Yahweh pour qu'ils offrissent des holocaustes à Yahweh, comme il est écrit dans la loi de Moïse, au milieu des réjouissances et des chants, d'après les ordonnances de David.
൧൮ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്, യെഹോയാദാ, യഹോവയുടെ ആലയത്തിന് ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗസ്ഥരേയും നിയമിച്ചു.
19 Il établit les portiers aux portes de la maison de Yahweh, afin qu'il n'y entrât aucune personne souillée en quelque manière.
൧൯ഏതെങ്കിലും വിധത്തിൽ അശുദ്ധനായ ഒരുവനും അകത്ത് കടക്കാതെയിരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
20 Il prit les centurions, les hommes considérés, ceux qui avaient autorité sur le peuple et tout le peuple du pays, et il fit descendre le roi de la maison de Yahweh. Ils entrèrent dans la maison du roi par la porte supérieure, et ils firent asseoir le roi sur le trône de la royauté.
൨൦അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്തേക്ക് ആനയിച്ച് മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്ക് കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തി.
21 Tout le peuple du pays se réjouit, et la ville fut tranquille; on fit mourir Athalie par l'épée.
൨൧ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരുശലേം നഗരം സ്വസ്ഥമായിരുന്നു.