< Psaumes 76 >
1 Au maître de chant. Avec instruments à cordes. Psaume d’Asaph, cantique. Dieu s’est fait connaître en Juda, en Israël son nom est grand.
൧സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2 Il a son tabernacle à Salem, et sa demeure en Sion.
൨ദൈവത്തിന്റെ കൂടാരം ശാലേമിലും അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3 C’est là qu’il a brisé les éclairs de l’arc, le bouclier, l’épée et la guerre. — Séla.
൩ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. (സേലാ)
4 Tu resplendis dans ta majesté, sur les montagnes d’où tu fonds sur ta proie.
൪ശാശ്വതപർവ്വതങ്ങളെക്കാൾ അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5 Ils ont été dépouillés, ces héros pleins de cœur; ils se sont endormis de leur sommeil, ils n’ont pas su, tous ces vaillants, se servir de leurs bras.
൫ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
6 A ta menace, Dieu de Jacob, char et coursier sont restés immobiles.
൬യാക്കോബിന്റെ ദൈവമേ, അങ്ങയുടെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7 Tu es redoutable, toi! Qui peut se tenir devant toi, quand ta colère éclate?
൭അങ്ങ് ഭയങ്കരനാകുന്നു; അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്?
8 Du haut du ciel tu as proclamé la sentence; la terre a tremblé et s’est tue,
൮സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9 lorsque Dieu s’est levé pour faire justice, pour sauver tous les malheureux du pays. — Séla.
൯ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. (സേലാ)
10 Ainsi la fureur de l’homme tourne à la gloire et les restes de la colère...
൧൦മനുഷ്യന്റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും.
11 Faites des vœux et acquittez-les à Yahweh, votre Dieu; que tous ceux qui l’environnent apportent des dons au Dieu terrible!
൧൧നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; കർത്താവിന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ.
12 Il abat l’orgueil des puissants, il est redoutable aux rois de la terre.
൧൨ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.