< Proverbes 18 >

1 Celui qui se tient à l’écart ne cherche qu’à contenter sa passion, il s’irrite contre tout sage conseil.
കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു.
2 Ce n’est pas l’intelligence qui plaît à l’insensé, c’est la manifestation de ses pensées.
ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്.
3 Quand vient le méchant, vient aussi le mépris, et avec la honte vient l’opprobre.
ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു.
4 Les paroles de la bouche de l’homme sont des eaux profondes; la source de la sagesse est un torrent qui déborde.
ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും.
5 Il n’est pas bon d’avoir égard à la personne du méchant, pour faire tort au juste dans le jugement.
ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല.
6 Les lèvres de l’insensé se mêlent aux querelles et sa bouche provoque les outrages.
ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു.
7 La bouche de l’insensé cause sa ruine, et ses lèvres sont un piège pour son âme.
ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു.
8 Les paroles du rapporteur sont des morceaux friands, elles descendent jusqu’au fond des entrailles.
ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
9 Celui qui est lâche dans son travail est frère de celui qui va à la perdition.
സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു.
10 Le nom de Yahweh est une tour forte; le juste s’y réfugie et y est en sûreté.
യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്; നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
11 La fortune du riche est sa ville forte; dans sa pensée, c’est une muraille élevée.
ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്; അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.
12 Avant la ruine, le cœur de l’homme s’élève, mais l’humilité précède la gloire.
അഹന്ത നാശത്തിന്റെ മുന്നോടിയാണ്, എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.
13 Celui qui répond avant d’avoir écouté, c’est pour lui folie et confusion.
കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു.
14 L’esprit de l’homme le soutient dans la maladie mais l’esprit abattu, qui le relèvera?
ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു, എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും?
15 Un cœur intelligent acquiert la science, et l’oreille des sages cherche la science.
വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു, ജ്ഞാനിയുടെ കാതുകൾ അതു കണ്ടെത്തുന്നു.
16 Le présent d’un homme lui élargit la voie, et l’introduit auprès des grands.
ദാനം ദാതാവിനു വഴിതുറക്കുകയും അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
17 Le premier qui expose sa cause paraît juste; vient la partie adverse, et on examine le différend.
എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ ആദ്യം അവതരിപ്പിക്കുന്ന വാദം യുക്തിസഹം എന്നു കരുതപ്പെടും.
18 Le sort fait cesser les contestations, et décide entre les puissants.
നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു.
19 Un frère ennemi de son frère résiste plus qu’une ville forte, et leurs querelles sont comme les verrous d’un palais.
ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം; തർക്കങ്ങൾ കോട്ടവാതിലിന്റെ ഇരുമ്പഴികൾപോലെയും.
20 C’est du fruit de la bouche de l’homme que se nourrit son corps, du produit de ses lèvres qu’il se rassasie.
ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു; അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.
21 La mort et la vie sont au pouvoir de la langue; suivant son choix, on mangera ses fruits.
മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്, അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.
22 Celui qui trouve une femme trouve le bonheur; c’est une faveur qu’il a reçue de Yahweh.
ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.
23 Le pauvre parle en suppliant, et le riche répond durement.
ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു, എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു.
24 L’homme aux nombreux amis les a pour sa perte, mais il tel ami plus attaché qu’un frère.
അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും, എന്നാൽ സഹോദരങ്ങളെക്കാൾ ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളുമുണ്ട്.

< Proverbes 18 >