< Nombres 29 >
1 Au septième mois, le premier jour du mois, vous aurez une sainte assemblée: vous ne ferez aucune œuvre servile. Ce sera pour vous le jour du son éclatant des trompettes.
൧“ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു.
2 Vous offrirez comme holocauste d’agréable odeur à Yahweh un jeune taureau, un bélier et sept agneaux d’un an, sans défaut,
൨അന്ന് നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കണം.
3 et, comme leur oblation, de la fleur de farine pétrie à l’huile: trois dixièmes pour le taureau, deux dixièmes pour le bélier
൩അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും,
4 et un dixième pour chacun des sept agneaux.
൪ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം.
5 Vous offrirez aussi un bouc en sacrifice pour le péché, pour faire l’expiation pour vous.
൫നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
6 Vous ferez cela sans préjudice de l’holocauste du mois et de son oblation, de l’holocauste perpétuel et de son oblation, et de leurs libations d’après les règles prescrites. Ce sont des sacrifices par le feu, d’agréable odeur à Yahweh.
൬അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.
7 Le dixième jour de ce septième mois, vous aurez une sainte assemblée et vous affligerez vos âmes: vous ne ferez aucune œuvre.
൭ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം; വേലയൊന്നും ചെയ്യരുത്.
8 Vous offrirez en holocauste d’agréable odeur à Yahweh un jeune taureau, un bélier et sept agneaux d’un an, sans défaut,
൮എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവ അർപ്പിക്കണം.
9 et, comme leur oblation, de la fleur de farine pétrie à l’huile: trois dixièmes pour le taureau, deux dixièmes pour le bélier
൯അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും
10 et un dixième pour chacun des sept agneaux.
൧൦ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം.
11 Vous offrirez aussi un bouc en sacrifice pour le péché, sans préjudice du sacrifice expiatoire, de l’holocauste perpétuel, de son oblation, et de leurs libations.
൧൧പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
12 Le quinzième jour, du septième mois, vous aurez une sainte assemblée: vous ne ferez aucune œuvre servile. Et vous célébrerez une fête en l’honneur de Yahweh pendant sept jours.
൧൨ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; ഏഴ് ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.
13 Vous offrirez un holocauste, sacrifice par le feu, d’agréable odeur à Yahweh: treize jeunes taureaux, deux béliers et quatorze agneaux d’un an, sans défaut,
൧൩നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത പതിമൂന്ന് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും ഹോമയാഗമായി അർപ്പിക്കണം.
14 et, comme leur oblation, de la fleur de farine pétrie à l’huile: trois dixièmes pour chacun des treize taureaux, deux dixièmes pour chacun des deux béliers,
൧൪അവയുടെ ഭോജനയാഗം പതിമൂന്ന് കാളകളിൽ ഓരോന്നിന് എണ്ണചേർത്ത മാവ് മൂന്നിടങ്ങഴി വീതവും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിന് രണ്ടിടങ്ങഴി വീതവും
15 et un dixième pour chacun des quatorze agneaux.
൧൫പതിനാല് കുഞ്ഞാടുകളിൽ ഓരോന്നിനും ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.
16 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel avec son oblation et sa libation.
൧൬നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
17 Le second jour, vous offrirez douze jeunes taureaux, deux béliers et quatorze agneaux d’un an, sans défaut,
൧൭രണ്ടാംദിവസം നിങ്ങൾ പന്ത്രണ്ട് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
18 avec leur oblation et leurs libations, pour les taureaux, les béliers et les agneaux, selon leur nombre, d’après la règle.
൧൮അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
19 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de leurs libations.
൧൯നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
20 Le troisième jour, vous offrirez onze taureaux, deux béliers et quatorze agneaux d’un an, sans défaut,
൨൦മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്ന് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
21 avec leur oblation et leurs libations, pour les taureaux, les béliers et les agneaux, selon leur nombre, d’après la règle.
൨൧അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
22 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de sa libation.
൨൨നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
23 Le quatrième jour, vous offrirez dix taureaux, deux béliers et quatorze agneaux d’un an, sans défaut,
൨൩നാലാം ദിവസം ഊനമില്ലാത്ത പത്ത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
24 avec leur oblation et leurs libations, pour les taureaux, les béliers et les agneaux, selon leur nombre d’après la règle.
൨൪അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
25 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de sa libation.
൨൫നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
26 Le cinquième jour, vous offrirez neuf taureaux, deux béliers et quatorze agneaux d’un an, sans défaut,
൨൬അഞ്ചാം ദിവസം ഊനമില്ലാത്ത ഒമ്പത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
27 avec leur oblation et leurs libations, pour les taureaux, les béliers et les agneaux, selon leur nombre, d’après la règle.
൨൭അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
28 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de sa libation.
൨൮നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
29 Le sixième jour, vous offrirez huit taureaux, deux béliers et quatorze agneaux d’un an, sans défaut,
൨൯ആറാം ദിവസം ഊനമില്ലാത്ത എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
30 avec leur oblation et leurs libations, pour les taureaux, les béliers et les agneaux, selon leur nombre, d’après la règle.
൩൦അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
31 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de sa libation.
൩൧നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
32 Le septième jour, vous offrirez sept taureaux, deux béliers et quatorze agneaux d’un an, sans défaut,
൩൨ഏഴാം ദിവസം ഊനമില്ലാത്ത ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
33 avec leur oblation et leurs libations, pour les taureaux, les béliers et les agneaux, selon leur nombre, d’après la règle.
൩൩അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
34 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de sa libation.
൩൪നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
35 Le huitième jour, vous aurez une assemblée solennelle: vous ne ferez aucune œuvre servile.
൩൫എട്ടാം ദിവസം നിങ്ങൾ വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്.
36 Vous offrirez un holocauste, un sacrifice par le feu d’agréable odeur à Yahweh: un taureau, un bélier et sept agneaux d’un an, sans défaut,
൩൬എന്നാൽ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ഹോമയാഗം കഴിക്കണം.
37 avec leur oblation et leurs libations, pour le taureau, le bélier et les agneaux, selon leur nombre, d’après la règle.
൩൭അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
38 Vous offrirez aussi un bouc en sacrifice pour le péché, sans préjudice de l’holocauste perpétuel, de son oblation et de sa libation.
൩൮നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
39 Tels sont les sacrifices que vous offrirez à Yahweh dans vos fêtes, sans préjudice de vos vœux et de vos offrandes volontaires: vos holocaustes, vos oblations, vos libations et vos sacrifices pacifiques. »
൩൯ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കണം”.
40 Moïse parla aux enfants d’Israël selon tout ce que Yahweh lui avait ordonné:
൪൦യഹോവ മോശെയോട് കല്പിച്ചത് സകലവും മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.