< 2 Rois 11 >
1 Athalie, mère d’Ochozias, voyant que son fils était mort, se leva et fit périr toute la race royale.
൧അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്ന് കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു.
2 Mais Josaba, fille du roi Joram et sœur d’Ochozias, prit Joas, fils d’Ochozias, et l’enleva du milieu des fils du roi que l’on massacrait; elle le mit avec sa nourrice dans la chambre des lits. On le déroba ainsi aux regards d’Athalie, et il ne fut pas mis à mort.
൨എന്നാൽ യെഹോരാം രാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല.
3 Il resta six ans caché avec Joschéba dans la maison de Yahweh; et ce fut Athalie qui régna sur le pays.
൩അഥല്യാ വാഴ്ച നടത്തിയ ആറ് സംവൽസരം അവനെ ധാത്രിയോടുകൂടെ യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു.
4 La septième année, Joïada envoya chercher les centurions des Cariens et des coureurs, et il les fit venir auprès de lui dans la maison de Yahweh. Il conclut une alliance avec eux et, après leur avoir fait prêter serment dans la maison de Yahweh, il leur montra le fils du roi.
൪ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് അംഗരക്ഷകരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ട് യഹോവയുടെ ആലയത്തിൽവെച്ച് സത്യം ചെയ്യിച്ചിട്ട് രാജകുമാരനെ അവരെ കാണിച്ച് അവരോട് കല്പിച്ചത് എന്തെന്നാൽ:
5 Puis il leur donna ses ordres, en disant: « Voici ce que vous ferez: Le tiers d’entre vous qui entre en service le jour du sabbat, pour monter la garde à la maison du roi,
൫“നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാകുന്നു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
6 — le tiers à la porte de Sur, et le tiers à la porte des coureurs, — vous ferez la garde à la maison de Yahweh pour en interdire l’entrée.
൬മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിന്നിലുള്ള പടിവാതില്‍ക്കലും കാവൽ നില്‍ക്കണം; ഇങ്ങനെ നിങ്ങൾ രാജധാനിക്ക് കിടങ്ങുപോലെ കാവലായിരിക്കേണം.
7 Et vos deux autres divisions, tous ceux qui sortent de service le jour du sabbat, pour monter la garde à la maison de Yahweh auprès du roi,
൭ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടുകൂട്ടം രാജാവിനുവേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം.
8 vous entourerez le roi de toutes parts, chacun les armes à la main; si quelqu’un entre dans les rangs, qu’on le mette à mort; et vous serez près du roi quand il sortira et quand il entrera. »
൮നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ച് രാജാവിന്റെ ചുറ്റും നില്‍ക്കണം; സംരക്ഷണവലയത്തിനകത്ത് കടക്കുന്നവനെ കൊന്നുകളയണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം”. യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ശതാധിപന്മാർ ചെയ്തു;
9 Les centurions agirent selon tout ce qu’avait ordonné le prêtre Joïada. Ayant pris chacun leurs gens, ceux qui entraient en service le jour du sabbat et ceux qui sortaient de service le jour du sabbat, ils se rendirent auprès du prêtre Joïada.
൯അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാ പുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
10 Le prêtre remit aux centurions les lances et les boucliers qui avaient appartenu au roi David, et qui se trouvaient dans la maison de Yahweh.
൧൦പുരോഹിതൻ ദാവീദ് രാജാവിന്റെ വക യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
11 Les coureurs, chacun les armes à la main, se tinrent depuis le côté droit de la maison jusqu’au côté gauche de la maison, près de l’autel et près de la maison, de manière à entourer le roi.
൧൧അകമ്പടികൾ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിന്നു.
12 Et le prêtre fit avancer le fils du roi, et il mit sur lui le diadème et le témoignage. Ils l’établirent roi et l’oignirent, et, frappant des mains, ils dirent: « Vive le roi! »
൧൨പുരോഹിതൻ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകം അവന് കൊടുത്തു; അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി, “രാജാവേ, ജയജയ” എന്ന് ആർത്തു.
13 Lorsque Athalie entendit le bruit des coureurs et du peuple, elle vint vers le peuple, à la maison de Yahweh.
൧൩അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
14 Elle regarda, et voici que le roi se tenait sur l’estrade, selon l’usage; près du roi, étaient les chefs et les trompettes, et tout le peuple du pays était dans la joie, et l’on sonnait des trompettes. Athalie déchira ses vêtements et cria: « Conspiration! Conspiration! »
൧൪ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ച് കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്ന് പറഞ്ഞു.
15 Alors le prêtre Joïada donna un ordre aux centurions qui étaient à la tête de l’armée et leur dit: « Faites-la sortir de la maison entre les rangs, et tuez par l’épée quiconque la suivra. » Car le prêtre avait dit: « Qu’elle ne soit pas mise à mort dans la maison de Yahweh. »
൧൫അപ്പോൾ യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്ക് കല്പന കൊടുത്തു: “അവളെ അണികളിൽകൂടി പുറത്ത് കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ട് കൊല്ലുവിൻ” എന്ന് അവരോട് പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
16 On lui fit place des deux côtés, et elle se rendit par le chemin de l’entrée des chevaux, vers la maison du roi, et c’est là qu’elle fut tuée.
൧൬അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ച് കൊന്നുകളഞ്ഞു.
17 Joïada conclut, entre Yahweh, le roi et le peuple, l’alliance par laquelle ils devaient être le peuple de Yahweh; il fit aussi l’alliance entre le roi et le peuple.
൧൭അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്ന്, യെഹോയാദാ രാജാവിനും ജനത്തിനുംവേണ്ടി ഉടമ്പടിചെയ്തു. രാജാവും പ്രജകളും തമ്മിലും നിയമം ചെയ്തു.
18 Et tout le peuple du pays entra dans la maison de Baal, et ils la démolirent; ils brisèrent entièrement ses autels et ses images, et ils tuèrent devant les autels Mathan, prêtre de Baal. Après avoir mis des gardiens dans la maison de Yahweh,
൧൮പിന്നെ ദേശത്തെ ജനമെല്ലാം ബാല്‍ ക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെ നിയമിച്ചു.
19 le prêtre Joïada prit les centurions, les Cariens et les coureurs, et tout le peuple du pays, et ils firent descendre le roi de la maison de Yahweh, et ils entrèrent dans la maison du roi par la porte des coureurs; et Joas s’assit sur le trône des rois.
൧൯അവൻ അംഗരക്ഷകരുടെയും, അകമ്പടികളുടെയും ശതാധിപന്മാരെയും, ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവന്ന് അകമ്പടികളുടെ പടിവാതിൽവഴി രാജധാനിയിലേക്ക് കൂട്ടിക്കൊണ്ട് പോയി; അവൻ സിംഹാസനത്തിൽ ഇരുന്നു.
20 Tout le peuple du pays se réjouit, et la ville fut tranquille; et l’on fit mourir Athalie par l’épée dans la maison du roi.
൨൦ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ച് വാൾകൊണ്ടു കൊന്നുകളഞ്ഞിരുന്നു.
21 Joas avait sept ans lorsqu’il devint roi.
൨൧യെഹോവാശ് രാജാവായപ്പോൾ അവന് ഏഴ് വയസ്സായിരുന്നു.