< Nombres 9 >
1 Yahvé parla à Moïse dans le désert de Sinaï, le premier mois de la deuxième année après leur sortie du pays d'Égypte, et dit:
അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 « Que les enfants d'Israël célèbrent la Pâque au temps fixé.
യിസ്രായേൽമക്കൾ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം.
3 Le quatorzième jour de ce mois, au soir, vous la célébrerez au temps fixé. Vous la célébrerez selon toutes ses lois et selon toutes ses ordonnances. »
അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അതു ആചരിക്കേണം.
4 Moïse dit aux enfants d'Israël qu'ils devaient célébrer la Pâque.
പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.
5 Ils célébrèrent la Pâque au premier mois, le quatorzième jour du mois, au soir, dans le désert du Sinaï. Les enfants d'Israël firent tout ce que Yahvé avait ordonné à Moïse.
അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയിൽവെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
6 Il y avait des hommes qui étaient impurs à cause d'un cadavre d'homme, de sorte qu'ils ne pouvaient pas célébrer la Pâque ce jour-là, et ils se présentèrent devant Moïse et Aaron ce jour-là.
എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീൎന്നിട്ടു ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു:
7 Ces hommes lui dirent: « Nous sommes impurs à cause du cadavre d'un homme. Pourquoi sommes-nous retenus, afin de ne pas offrir l'offrande de Yahvé au temps fixé parmi les enfants d'Israël? »
ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
8 Moïse leur répondit: « Attendez, afin que j'entende ce que l'Éternel commandera à votre sujet. »
മോശെ അവരോടു: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു.
9 Yahvé parla à Moïse, et dit:
എന്നാറെ യഹോവ മോശെയോടു അരുളിച്ചെയ്തതു.
10 Dis aux enfants d'Israël: « Si l'un d'entre vous ou l'un de vos descendants est impur à cause d'un cadavre, ou s'il est en voyage lointain, il célébrera quand même la Pâque en l'honneur de Yahvé.
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവെക്കു പെസഹ ആചരിക്കേണം.
11 Au deuxième mois, le quatorzième jour, au soir, ils la célébreront; ils la mangeront avec des pains sans levain et des herbes amères.
രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവർ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം.
12 Ils n'en laisseront rien jusqu'au matin, et ils n'en briseront pas un os. Ils observeront toutes les règles de la Pâque.
രാവിലത്തേക്കു അതിൽ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അതു ആചരിക്കേണം.
13 Mais l'homme qui est pur, qui n'est pas en voyage, et qui ne célèbre pas la Pâque, cette personne sera retranchée de son peuple. Parce qu'il n'a pas offert l'offrande de Yahvé au temps fixé, cet homme portera son péché.
എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം.
14 "'Si un étranger habite parmi vous et désire célébrer la Pâque en l'honneur de Yahvé, il le fera selon le statut de la Pâque et selon son ordonnance. Vous aurez un seul statut, tant pour l'étranger que pour celui qui est né dans le pays. »"
നിങ്ങളുടെ ഇടയിൽ വന്നുപാൎക്കുന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
15 Le jour où le tabernacle fut élevé, la nuée couvrit le tabernacle, la Tente du Témoignage. Le soir, elle était au-dessus du tabernacle, comme une apparence de feu, jusqu'au matin.
തിരുനിവാസം നിവിൎത്തുനിൎത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
16 Il en était ainsi continuellement. La nuée le couvrait, et l'aspect du feu pendant la nuit.
അതു എല്ലായ്പോഴും അങ്ങനെതന്നേ ആയിരുന്നു; പകൽ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു.
17 Chaque fois que la nuée s'éloignait de la Tente, les enfants d'Israël partaient; et les enfants d'Israël campaient à l'endroit où la nuée restait.
മേഘം കൂടാരത്തിന്മേൽനിന്നു പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നേടത്തു അവർ പാളയമിറങ്ങും.
18 Sur l'ordre de l'Éternel, les enfants d'Israël partirent, et ils campèrent sur l'ordre de l'Éternel. Tant que la nuée resta sur le tabernacle, ils restèrent campés.
യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ ഒക്കെയും അവർ പാളയമടിച്ചു താമസിക്കും.
19 Lorsque la nuée restait plusieurs jours sur le tabernacle, les enfants d'Israël respectaient l'ordre de l'Éternel et ne voyageaient pas.
മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നു എങ്കിൽ യിസ്രായേൽമക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.
20 Parfois, la nuée restait quelques jours sur la tente; alors, selon le commandement de l'Éternel, ils restaient campés, et selon le commandement de l'Éternel, ils voyageaient.
ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.
21 Parfois la nuée était du soir jusqu'au matin; et quand la nuée se levait le matin, ils voyageaient; ou bien, de jour et de nuit, quand la nuée se levait, ils voyageaient.
ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
22 Que la nuée soit restée sur le tabernacle pendant deux jours, un mois ou un an, les enfants d'Israël restaient campés et ne voyageaient pas; mais quand elle était levée, ils voyageaient.
രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവർ പുറപ്പെടും.
23 Sur l'ordre de Yahvé, ils campaient, et sur l'ordre de Yahvé, ils voyageaient. Ils ont observé l'ordre de Yahvé, sur l'ordre de Yahvé donné par Moïse.
യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.