< Josué 7 >
1 Mais les enfants d'Israël commirent une infidélité à l'égard des choses consacrées, car Acan, fils de Carmi, fils de Zabdi, fils de Zérach, de la tribu de Juda, prit des choses consacrées. C'est pourquoi la colère de Yahvé s'enflamma contre les enfants d'Israël.
൧എന്നാൽ യിസ്രായേൽ മക്കൾ യഹോവക്കായി സമർപ്പിച്ച ചില വസ്തുക്കൾ കൈവശപ്പെടുത്തി അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരെഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽ മക്കളുടെ നേരെ ജ്വലിച്ചു.
2 Josué envoya des hommes de Jéricho à Aï, qui est à côté de Beth Aven, à l'est de Béthel, et leur parla ainsi: « Montez et explorez le pays. » Les hommes montèrent et découvrirent Aï.
൨യോശുവ യെരിഹോവിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേത്ത്-ആവെന്‍റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി,
3 Ils revinrent vers Josué et lui dirent: « Que tout le peuple ne monte pas, mais que deux ou trois mille hommes environ montent et frappent Aï. Ne fais pas travailler tout le peuple, car il n'y en a qu'un petit nombre. »
൩യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ” എന്ന് പറഞ്ഞു.
4 Environ trois mille hommes du peuple montèrent et s'enfuirent devant les hommes d'Aï.
൪അങ്ങനെ ഏകദേശം മൂവായിരംപേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്ന് തോറ്റോടി.
5 Les gens d'Aï frappèrent environ trente-six hommes d'entre eux. Ils les poursuivirent depuis devant la porte jusqu'à Shebarim, et les frappèrent à la descente. Le cœur du peuple se fondit, et devint comme de l'eau.
൫ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽവെച്ച് അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്റെ മനസ്സ് ഉരുകി ധൈര്യം നഷ്ടപ്പെട്ടുപോയി.
6 Josué déchira ses vêtements et tomba par terre, sur sa face, devant l'arche de Yahvé, jusqu'au soir, lui et les anciens d'Israël, et ils se mirent de la poussière sur la tête.
൬യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽ മൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണ് കിടന്നു:
7 Josué dit: « Hélas, Seigneur Yahvé, pourquoi as-tu fait passer le Jourdain à ce peuple, pour nous livrer entre les mains des Amoréens et nous faire périr? J'aurais voulu que nous soyons satisfaits et que nous vivions au-delà du Jourdain!
൭“അയ്യോ യഹോവയായ കർത്താവേ അമോര്യരുടെ കയ്യാൽ നശിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു.
8 Oh, Seigneur, que dirai-je, après qu'Israël aura tourné le dos devant ses ennemis?
൮യഹോവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്ത് പറയേണ്ടു!
9 Car les Cananéens et tous les habitants du pays l'apprendront, ils nous entoureront et retrancheront notre nom de la terre. Que feras-tu pour ton grand nom? »
൯കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?” എന്ന് യോശുവ പറഞ്ഞു.
10 Yahvé dit à Josué: « Lève-toi! Pourquoi es-tu tombé sur ta face comme cela?
൧൦യഹോവ യോശുവയോട് പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്?
11 Israël a péché. Ils ont même transgressé l'alliance que je leur avais prescrite. Ils ont même pris des choses consacrées, ils ont volé, ils ont trompé. Ils ont même mis cela parmi leurs propres affaires.
൧൧യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിത വസ്തുക്കൾ എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വെച്ചിരിക്കുന്നു.
12 C'est pourquoi les enfants d'Israël ne peuvent pas se tenir debout devant leurs ennemis. Ils tournent le dos devant leurs ennemis, parce qu'ils se sont dévoués pour la destruction. Je ne serai plus avec vous, à moins que vous ne détruisiez les choses consacrées du milieu de vous.
൧൨യിസ്രായേൽ മക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
13 Levez-vous! Sanctifiez le peuple, et dites: « Sanctifiez-vous pour demain, car Yahvé, le Dieu d'Israël, dit: « Il y a parmi toi, Israël, une chose dévouée. Tu ne pourras pas tenir devant tes ennemis tant que tu n'auras pas ôté du milieu de toi cette chose dévouée. »
൧൩നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: ‘നാളത്തേക്ക് നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴിയുകയില്ല എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.’
14 Dès le matin, on vous fera approcher par vos tribus. La tribu choisie par Yahvé s'approchera par familles. La famille choisie par l'Éternel s'approchera des ménages. Le foyer choisi par l'Éternel s'approchera de l'homme par l'homme.
൧൪നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.
15 Celui qui aura pris la chose dévouée sera brûlé au feu, lui et tout ce qui lui appartient, parce qu'il a transgressé l'alliance de Yahvé et parce qu'il a commis une infamie en Israël.'"
൧൫ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു”.
16 Josué se leva de bon matin et fit approcher Israël selon ses tribus. Il choisit la tribu de Juda.
൧൬അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
17 Il fit approcher la famille de Juda, et il choisit la famille des Zérachites. Il fit approcher la famille des Zérachites homme par homme, et Zabdi fut choisi.
൧൭അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സേരെഹ്യകുലം പിടിക്കപ്പെട്ടു; അവൻ സേരഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
18 Il fit approcher sa famille homme par homme, et Akan, fils de Carmi, fils de Zabdi, fils de Zérah, de la tribu de Juda, fut choisi.
൧൮അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; സേരെഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
19 Josué dit à Acan: « Mon fils, rends gloire à Yahvé, le Dieu d'Israël, et confesse-toi à lui. Dis-moi maintenant ce que tu as fait! Ne me le cache pas! »
൧൯യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഒന്നും മറയ്ക്കാതെ അവനെ സ്തുതിക്കുക; നീ എന്ത് ചെയ്തു എന്ന് എന്നോട് പറയുക”.
20 Acan prit la parole devant Josué et dit: « J'ai vraiment péché contre Yahvé, le Dieu d'Israël, et voici ce que j'ai fait.
൨൦ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം.
21 Lorsque j'ai vu parmi le butin une belle robe babylonienne, deux cents sicles d'argent, et un coin d'or pesant cinquante sicles, je les ai convoités et je les ai pris. Voici qu'ils sont cachés dans le sol, au milieu de ma tente, avec l'argent en dessous. »
൨൧ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോണ്യ മേലങ്കിയും, ഇരുനൂറ് ശേക്കെൽ വെള്ളിയും, അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ട് മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.
22 Josué envoya des messagers, et ils coururent à la tente. Et voici, il était caché dans sa tente, avec l'argent en dessous.
൨൨യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു.
23 Ils les prirent au milieu de la tente et les apportèrent à Josué et à tous les enfants d'Israël. Ils les déposèrent devant Yahvé.
൨൩അവർ അവയെ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്ന് യഹോവയുടെ സന്നിധിയിൽ വെച്ചു.
24 Josué, et tout Israël avec lui, prit Acan, fils de Zérach, l'argent, la robe, le coin d'or, ses fils, ses filles, son bétail, ses ânes, ses brebis, sa tente et tout ce qui lui appartenait, et ils les firent monter dans la vallée d'Acor.
൨൪അപ്പോൾ യോശുവയും എല്ലാ യിസ്രായേലും സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർ താഴ്‌വരയിൽ കൊണ്ടുപോയി:
25 Josué dit: « Pourquoi nous avez-vous inquiétés? C'est Yahvé qui va te troubler aujourd'hui. » Tout Israël le lapida, et ils les brûlèrent au feu et les lapidèrent.
൨൫“നീ ഞങ്ങളെ കഷ്ടപ്പെടുത്തിയത് എന്തിന്? യഹോവ ഇന്ന് നിന്നെ വലക്കും” എന്ന് യോശുവ പറഞ്ഞു. പിന്നെ യിസ്രായേൽ മക്കൾ അവരെ കല്ലെറിയുകയും തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്തു.
26 Ils élevèrent au-dessus de lui un grand monceau de pierres qui subsiste encore aujourd'hui. Yahvé se détourna de l'ardeur de sa colère. C'est pourquoi le nom de ce lieu a été appelé jusqu'à ce jour « vallée d'Acor ».
൨൬അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും ആഖോർ താഴ്‌വര എന്ന് പേരു പറഞ്ഞുവരുന്നു.