< Josué 4 >
1 Lorsque toute la nation eut entièrement traversé le Jourdain, Yahvé parla à Josué et dit:
ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു:
2 « Prenez douze hommes parmi le peuple, un homme de chaque tribu,
“ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക.
3 et donnez-leur cet ordre: « Prenez au milieu du Jourdain, à l'endroit où les pieds des prêtres se sont arrêtés, douze pierres, emportez-les avec vous et posez-les à l'endroit où vous camperez cette nuit ».
യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.”
4 Alors Josué appela les douze hommes qu'il avait préparés parmi les enfants d'Israël, un homme de chaque tribu.
അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു:
5 Josué leur dit: « Traversez devant l'arche de Yahvé votre Dieu jusqu'au milieu du Jourdain, et chacun de vous ramassera une pierre et la mettra sur son épaule, selon le nombre des tribus des enfants d'Israël.
“യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം.
6 Ce sera un signe parmi vous, et lorsque vos enfants demanderont plus tard: « Que signifient ces pierres? »
ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ,
7 vous leur répondrez: « Parce que les eaux du Jourdain ont été coupées devant l'arche de l'alliance de Yahvé. Quand elle a traversé le Jourdain, les eaux du Jourdain ont été coupées. Ces pierres serviront de mémorial aux enfants d'Israël pour toujours ».
യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”
8 Les enfants d'Israël firent ce que Josué avait ordonné et ils enlevèrent douze pierres du milieu du Jourdain, comme Yahvé l'avait dit à Josué, selon le nombre des tribus des enfants d'Israël. Ils les transportèrent avec eux jusqu'au lieu où ils campaient, et les y déposèrent.
യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു.
9 Josué dressa douze pierres au milieu du Jourdain, à l'endroit où se tenaient les pieds des prêtres qui portaient l'arche de l'alliance; elles y sont encore aujourd'hui.
യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്.
10 Car les prêtres qui portaient l'arche se tinrent au milieu du Jourdain jusqu'à ce que soit achevé tout ce que Yahvé avait ordonné à Josué de dire au peuple, selon tout ce que Moïse avait ordonné à Josué; et le peuple se hâta de passer.
മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.
11 Lorsque tout le peuple eut complètement traversé, l'arche de Yahvé traversa avec les prêtres en présence du peuple.
ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു.
12 Les fils de Ruben, les fils de Gad et la demi-tribu de Manassé passèrent armés devant les enfants d'Israël, comme Moïse le leur avait dit.
മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു.
13 Environ quarante mille hommes, prêts et armés pour la guerre, passèrent devant l'Éternel pour combattre, dans les plaines de Jéricho.
ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു.
14 Ce jour-là, l'Éternel magnifia Josué aux yeux de tout Israël, et ils le craignirent, comme ils avaient craint Moïse, tous les jours de sa vie.
അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു.
15 Yahvé parla à Josué et dit:
പിന്നെ യഹോവ യോശുവയോട്,
16 « Ordonne aux prêtres qui portent l'arche de l'alliance de sortir du Jourdain. »
“ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
17 Josué donna cet ordre aux sacrificateurs: « Montez du Jourdain! »
“യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു.
18 Lorsque les prêtres qui portaient l'arche de l'alliance de Yahvé furent sortis du milieu du Jourdain, et que la plante des pieds des prêtres fut levée sur la terre sèche, les eaux du Jourdain retournèrent à leur place et passèrent par-dessus toutes ses rives, comme auparavant.
അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി.
19 Le peuple sortit du Jourdain le dixième jour du premier mois, et il campa à Guilgal, à la frontière orientale de Jéricho.
ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു.
20 Josué dressa à Gilgal les douze pierres qu'ils avaient prises dans le Jourdain.
യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.
21 Il parla aux enfants d'Israël et dit: « Lorsque vos enfants demanderont un jour à leurs pères: « Que signifient ces pierres? »
യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ,
22 Vous le ferez savoir à vos enfants en disant: « Israël a passé ce Jourdain à sec.
‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക.
23 Car Yahvé ton Dieu a mis à sec les eaux du Jourdain devant toi jusqu'à ce que tu aies traversé, comme Yahvé ton Dieu l'a fait pour la mer Rouge, qu'il a mise à sec devant nous jusqu'à ce que nous l'ayons traversée,
കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു.
24 afin que tous les peuples de la terre sachent que la main de Yahvé est puissante, et que vous craigniez Yahvé votre Dieu pour toujours. »
ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”