< Job 27 >

1 Job reprit sa parabole, et dit,
ഇയ്യോബ് തുടർന്ന് പറഞ്ഞത്:
2 « Dieu est vivant, il m'a enlevé mon droit, le Tout-Puissant, qui a rendu mon âme amère
“എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3 (car la durée de ma vie est encore en moi, et l'esprit de Dieu est dans mes narines);
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
4 Mes lèvres ne diront pas l'iniquité, et ma langue ne profère pas de mensonges.
എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
5 Loin de moi l'idée de vous justifier. Jusqu'à ma mort, je ne mettrai pas de côté mon intégrité.
നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
6 Je tiens fermement à ma justice, je ne la lâcherai pas. Mon cœur ne me reprochera rien tant que je vivrai.
എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
7 « Que mon ennemi soit comme les méchants. Que celui qui se lève contre moi soit comme un injuste.
എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8 Car quelle est l'espérance de l'impie, quand il est exterminé? quand Dieu lui enlève la vie?
ദൈവമില്ലാത്ത മനുഷ്യന്‍ സമ്പാദിക്കുകയും നീതിയല്ലാത്തത് സൂക്ഷിക്കുകയും ചെയ്യുന്നു അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
9 Dieu entendra-t-il son cri quand la détresse s'abattra sur lui?
അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?
10 Il se complaira dans le Tout-Puissant, et invoquer Dieu à tout moment?
൧൦അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11 Je vous enseignerai la main de Dieu. Je ne cacherai pas ce qui est avec le Tout-Puissant.
൧൧ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.
12 Voici, vous l'avez tous vu vous-mêmes; pourquoi donc es-tu devenu tout à fait vain?
൧൨നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
13 « C'est la part du méchant avec Dieu, l'héritage des oppresseurs, qu'ils reçoivent du Tout-Puissant.
൧൩ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
14 Si ses enfants se multiplient, c'est pour l'épée. Sa progéniture ne se contentera pas de pain.
൧൪അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
15 Ceux qui restent de lui seront enterrés dans la mort. Ses veuves ne se lamenteront pas.
൧൫അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവരുടെ വിധവമാർ വിലപിക്കുകയുമില്ല.
16 Quand il amasse l'argent comme la poussière, et préparer les vêtements comme l'argile;
൧൬അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17 il peut la préparer, mais le juste la mettra, et les innocents partageront l'argent.
൧൭അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18 Il bâtit sa maison comme la teigne, comme une cabine que le gardien fait.
൧൮ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
19 Il se couche richement, mais il ne le fera plus. Il ouvre les yeux, et il ne l'est pas.
൧൯അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
20 Des terreurs l'envahissent comme des eaux. Une tempête l'emporte dans la nuit.
൨൦വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
21 Le vent d'est l'emporte, et il s'en va. Ça le fait sortir de sa place.
൨൧കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
22 Car il se jette sur lui, et ne l'épargne pas, alors qu'il s'enfuit loin de sa main.
൨൨ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23 Les hommesbattront des mains devant lui, et le sifflera de sa place.
൨൩മനുഷ്യർ അവന്റെനേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

< Job 27 >