< Jérémie 11 >

1 La parole qui fut adressée à Jérémie de la part de Yahvé, en ces mots:
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
2 Écoutez les paroles de cette alliance, et parlez aux hommes de Juda et aux habitants de Jérusalem;
“നീ ഈ ഉടമ്പടിയുടെ നിബന്ധനകൾ കേട്ട് യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും അത് അറിയിക്കുക.
3 et dites-leur: Yahvé, le Dieu d'Israël, dit: Maudit soit l'homme qui n'écoute pas les paroles de cette alliance,
അവരോട് ഇപ്രകാരം പറയുക, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
4 que j'ai prescrite à vos pères le jour où je les ai fait sortir du pays d'Égypte, de la fournaise de fer, en disant: « Obéissez à ma voix et mettez-les en pratique, selon tout ce que je vous prescris; ainsi vous serez mon peuple, et je serai votre Dieu;
ഇരുമ്പുചൂളയായ ഈജിപ്റ്റുദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാളിൽ ഇവയെ ഞാൻ അവരോടറിയിച്ചു. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന പ്രകാരത്തിലെല്ലാം നിങ്ങൾ എന്റെ വചനം കേട്ട് അനുസരിക്കുക; എന്നാൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്ക് ദൈവവുമായിരിക്കും,’ എന്ന് അരുളിച്ചെയ്തു.
5 afin que j'accomplisse le serment que j'ai fait à vos pères de leur donner un pays où coulent le lait et le miel », comme il en est aujourd'hui. » Alors j'ai répondu et j'ai dit: « Amen, Yahvé. »
‘ഇന്നു നിങ്ങൾ അവകാശമാക്കിയിരിക്കുന്നതുപോലെ പാലും തേനും ഒഴുകുന്നതായ ദേശം അവർക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിട്ടുള്ള ശപഥം നിറവേറ്റുന്നതിനുതന്നെ.’” അപ്പോൾ ഞാൻ “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
6 Yahvé me dit: « Proclamez toutes ces paroles dans les villes de Juda et dans les rues de Jérusalem, en disant: Écoutez les paroles de cette alliance, et mettez-les en pratique.
അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഈ വചനങ്ങളെല്ലാം യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ വീഥികളിലും വിളിച്ചുപറയുക, ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ നിങ്ങൾ കേട്ട് അനുസരിക്കുക.
7 Car j'ai vivement protesté auprès de vos pères, le jour où je les ai fait monter du pays d'Égypte, jusqu'à ce jour, me levant de bonne heure et protestant, en disant: « Obéis à ma voix. »
നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും “എന്റെ വചനം അനുസരിക്കുക,” എന്ന് അവർക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുന്നു.
8 Mais ils n'ont pas obéi, ils n'ont pas prêté l'oreille, et tous ont marché dans l'obstination de leur mauvais cœur. C'est pourquoi j'ai fait retomber sur eux toutes les paroles de cette alliance, que je leur avais ordonné de faire, mais ils ne les ont pas faites.'"
എന്നിട്ടും അവർ എന്നെ അനുസരിക്കുകയും എനിക്കു ചെവിതരികയും ചെയ്യാതെ ഓരോരുത്തനും തങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു നടന്നിരിക്കുന്നു. അതിനാൽ ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള ഉടമ്പടിയുടെ നിബന്ധനകൾപോലെ ഞാൻ അവരോടു ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അവയെ പ്രമാണിച്ചില്ല.’”
9 Yahvé me dit: « Il y a une conspiration parmi les hommes de Juda et les habitants de Jérusalem.
യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാജനങ്ങളുടെ ഇടയിലും ജെറുശലേംനിവാസികളുടെ മധ്യത്തിലും ഒരു ഗൂഢാലോചന ഉണ്ടായിരിക്കുന്നു.
10 Ils sont retournés aux iniquités de leurs ancêtres, qui ont refusé d'écouter mes paroles. Ils sont allés après d'autres dieux pour les servir. La maison d'Israël et la maison de Juda ont rompu l'alliance que j'avais conclue avec leurs pères.
എന്റെ വാക്കുകൾ നിരസിച്ചുകളഞ്ഞ തങ്ങളുടെ പൂർവികരുടെ പാപങ്ങളിലേക്ക് അവർ വീണ്ടും കടന്നിരിക്കുന്നു. അന്യദേവതകളെ സേവിക്കേണ്ടതിന് അവരുടെ അടുക്കലേക്ക് അവർ തിരിഞ്ഞിരിക്കുന്നു. യെഹൂദാഗൃഹവും ഇസ്രായേൽഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചിരിക്കുന്നു.
11 C'est pourquoi Yahvé dit: « Voici, je vais faire venir sur eux un malheur auquel ils ne pourront échapper; ils crieront à moi, mais je ne les écouterai pas.
അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവർക്കു രക്ഷപ്പെടാൻ കഴിയാത്ത ഒരു അനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.
12 Alors les villes de Juda et les habitants de Jérusalem iront crier aux dieux auxquels ils offrent de l'encens, mais ils ne les sauveront pas du tout au moment de leur détresse.
അപ്പോൾ യെഹൂദാനഗരങ്ങളും ജെറുശലേംനിവാസികളും അവർ ധൂപം കാട്ടുന്ന ദേവതകളുടെ അടുക്കൽപോയി അവരോടു നിലവിളിക്കും; എങ്കിലും അവരുടെ കഷ്ടതയിൽ ദേവതകൾ അവരെ രക്ഷിക്കുകയില്ല.
13 Car tes dieux, Juda, ce sont tes villes, selon leur nombre; et selon le nombre des rues de Jérusalem, tu as dressé des autels à l'infamie, des autels pour offrir de l'encens à Baal'.
അല്ലയോ, യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളംതന്നെ നിനക്കു ദേവതകളുണ്ട്. ജെറുശലേമിലെ വീഥികളുടെ എണ്ണത്തോളം ബാൽ എന്ന മ്ലേച്ഛദേവനു ധൂപം കാട്ടാൻ ബലിപീഠങ്ങൾ നിങ്ങൾ നിർമിച്ചിരിക്കുന്നു.’
14 « Ne priez donc pas pour ce peuple. N'élève pas de cri ou de prière pour eux, car je ne les exaucerai pas au moment où ils crieront vers moi à cause de leur détresse.
“അതിനാൽ നീ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി പ്രാർഥനയുടെ ഒരു നിലവിളി ഉയർത്തരുത്. തങ്ങളുടെ അനർഥം നിമിത്തം അവർ എന്നോടു നിലവിളിക്കുമ്പോൾ അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല.
15 Que fait mon bien-aimé dans ma maison? depuis qu'elle s'est comportée de manière obscène avec beaucoup, et la chair sainte a disparu de vous? Quand tu fais le mal, alors vous vous réjouissez. »
“പലരോടുംചേർന്ന് നിരവധി ദുഷ്കർമങ്ങൾ ചെയ്യുന്നവളായ എന്റെ കാന്തയ്ക്ക് എന്റെ ആലയത്തിൽ എന്തുകാര്യമാണുള്ളത്? വിശുദ്ധമാംസത്തിനു നിന്റെ ശിക്ഷ ഒഴിവാക്കാൻ കഴിയുമോ? ദുഷ്ടതയിൽ വ്യാപൃതയാകുമ്പോൾ നീ സന്തോഷിക്കുന്നു.”
16 L'Éternel a donné à ton nom le nom d'un olivier vert, belle avec de bons fruits. » Avec le bruit d'un grand rugissement, il y a allumé un feu, et ses branches sont brisées.
ആകർഷകമായ ഫലങ്ങൾനിറഞ്ഞ സൗന്ദര്യത്തോടെ തഴച്ചുവളരുന്ന ഒലിവുവൃക്ഷം എന്ന് യഹോവ നിനക്കു പേരു വിളിച്ചിരുന്നു. എന്നാൽ കൊടുംകാറ്റിന്റെ ഗർജനത്തോടെ അവിടന്ന് അതിനു തീവെക്കും അതിന്റെ ശാഖകൾ ഒടിഞ്ഞുപോകും.
17 Car l'Éternel des armées, qui t'a planté, a prononcé le malheur contre toi, à cause de la méchanceté de la maison d'Israël et de la maison de Juda, qu'ils se sont infligée en m'irritant en offrant de l'encens à Baal.
ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപംകാട്ടി ദുഷ്കർമം ചെയ്തുകൊണ്ട് എന്നിലെ ക്രോധമുണർത്തിയതിനാൽ നിന്നെ നട്ടവനായ സൈന്യങ്ങളുടെ യഹോവയായ ഞാൻ നിനക്ക് അനർഥം വിധിച്ചിരിക്കുന്നു.
18 L'Éternel me l'a fait connaître, et je l'ai su. Puis tu m'as montré leurs actions.
യഹോവ അവരുടെ ഗൂഢാലോചനയെക്കുറിച്ച് എനിക്ക് അറിവു തന്നു, അങ്ങനെ ഞാൻ അത് അറിഞ്ഞു. അപ്പോൾ അവരുടെ പ്രവൃത്തികൾ അങ്ങ് എനിക്കു കാണിച്ചുതന്നു.
19 Mais j'étais comme un doux agneau qu'on mène à l'abattoir. Je ne savais pas qu'ils avaient conçu des plans contre moi, en disant, « Détruisons l'arbre avec ses fruits, et coupons-le de la terre des vivants, pour qu'on ne se souvienne plus de son nom. »
എന്നാൽ ഞാൻ കൊലയ്ക്കായി കൊണ്ടുവരപ്പെട്ട സൗമ്യതയുള്ള ഒരു കുഞ്ഞാടുപോലെ ആയിരുന്നു, “നമുക്കു വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചുകളയാം; അവന്റെ പേര് ഇനി ആരും ഓർക്കരുത്, ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്കവനെ ഛേദിച്ചുകളയാം,” എന്നു പറഞ്ഞുകൊണ്ട് അവർ എനിക്കെതിരേ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞതുമില്ല.
20 Mais, Yahvé des armées, qui juge avec justice, qui met à l'épreuve le cœur et l'esprit, Je verrai votre vengeance sur eux; car c'est à toi que j'ai révélé ma cause.
എന്നാൽ, നീതിയോടെ വിധിക്കുകയും ഹൃദയവിചാരങ്ങളെ അറിയുകയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണട്ടെ, ഞാൻ എന്റെ വ്യവഹാരം അങ്ങയോടല്ലോ ബോധിപ്പിച്ചത്.
21 « C'est pourquoi Yahvé dit, au sujet des hommes d'Anathoth qui en veulent à ta vie: 'Tu ne prophétiseras pas au nom de Yahvé, pour ne pas mourir de notre main' -
അതിനാൽ “ഞങ്ങളുടെ കൈകളാൽ നീ മരിക്കാതിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്,” എന്നു പറഞ്ഞുകൊണ്ടു നിന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്ന അനാഥോത്തുജനതയെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—
22 C'est pourquoi Yahvé des armées dit: 'Voici, je vais les punir. Les jeunes hommes mourront par l'épée. Leurs fils et leurs filles mourront par la famine.
“ഞാൻ അവരെ ശിക്ഷിക്കും. അവരുടെ യുവാക്കൾ വാളിനാൽ വീഴും, അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമത്താൽ മരിക്കും.
23 Il n'y aura pas de reste pour eux, car je vais faire venir le malheur sur les hommes d'Anathoth, l'année de leur visite. »
ഞാൻ അവരെ ശിക്ഷിക്കുന്ന വർഷത്തിൽ, അനാഥോത്തിലെ ജനങ്ങൾക്കു ഞാൻ വിനാശം വരുത്തുകയാൽ, അവരിൽ ആരുംതന്നെ ശേഷിക്കുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

< Jérémie 11 >