< Exode 38 >
1 Il fit l'autel des holocaustes en bois d'acacia. Il était carré. Sa longueur était de cinq coudées, sa largeur de cinq coudées, et sa hauteur de trois coudées.
ബെസലേൽ, ഖദിരമരംകൊണ്ടു മൂന്നുമുഴം ഉയരമുള്ള ഒരു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ള സമചതുരമായിരുന്നു.
2 Il fit ses cornes aux quatre coins. Ses cornes étaient d'un seul tenant avec lui, et il le couvrit d'airain.
അവർ അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയിരുന്നു. അതു വെങ്കലംകൊണ്ട് പൊതിഞ്ഞു.
3 Il fit tous les ustensiles de l'autel: les marmites, les pelles, les bassins, les fourchettes et les brasiers. Il fit tous ses ustensiles en bronze.
അതിന്റെ ഉപകരണങ്ങളൊക്കെയും—കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കി.
4 Il fit pour l'autel une grille d'un réseau de bronze, sous le rebord qui l'entoure en bas, et qui atteint la moitié de sa hauteur.
അവർ യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പ ഉണ്ടാക്കി; അതു യാഗപീഠത്തിന്റെ ചുറ്റുപടിക്കുതാഴേ അതിന്റെ പകുതിവരെ എത്തി.
5 Il fondit quatre anneaux aux quatre coins de la grille d'airain, pour servir de support aux poteaux.
വെങ്കലയരിപ്പയുടെ നാലു കോണുകളുടെയും അറ്റത്തു തണ്ടുചെലുത്താൻ വെങ്കലവളയം വാർത്തുണ്ടാക്കി.
6 Il fit les poteaux de bois d'acacia, et les recouvrit de bronze.
അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അവ വെങ്കലംകൊണ്ടു പൊതിഞ്ഞു.
7 Il plaça les perches dans les anneaux situés sur les côtés de l'autel, pour le porter. Il le rendit creux avec des planches.
യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ അവർ തണ്ടുകൾ ഉറപ്പിച്ചു; അവർ യാഗപീഠം പലകകൾകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
8 Il fit le bassin d'airain et sa base d'airain, avec les miroirs des servantes qui faisaient le service à l'entrée de la tente de la Rencontre.
സമാഗമകൂടാരവാതിൽക്കൽ ശുശ്രൂഷ ചെയ്തുപോന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ ഉപയോഗിച്ച്, അവർ വെങ്കലത്തൊട്ടിയും അതിന്റെ വെങ്കലക്കാലും ഉണ്ടാക്കി.
9 Il fit le parvis. Du côté du midi, les toiles du parvis étaient de fin lin retors, de cent coudées.
പിന്നീട്, അവർ സമാഗമകൂടാരാങ്കണം ഉണ്ടാക്കി. തെക്കുവശത്തു നൂറുമുഴം നീളം ഉണ്ടായിരുന്നു. അവിടെ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല തൂക്കിയിരുന്നു.
10 Les colonnes étaient au nombre de vingt, et les bases au nombre de vingt, en bronze; les crochets des colonnes et leurs tringles étaient en argent.
അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
11 Pour le côté septentrional, il y avait cent coudées; leurs vingt colonnes et leurs vingt bases étaient en bronze; les crochets des colonnes et leurs tringles étaient en argent.
വടക്കേവശത്തിനും നൂറുമുഴം നീളം ഉണ്ടായിരുന്നു. അതിന് ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
12 Pour le côté occidental, il y avait des tentures de cinquante coudées, avec dix colonnes et dix bases, les crochets des colonnes et leurs tringles étant en argent.
പടിഞ്ഞാറുവശത്തിന് അൻപതുമുഴം വീതി ഉണ്ടായിരുന്നു. അവിടെയും മറശ്ശീല തൂക്കിയിരുന്നു. അതിനു, പത്തു തൂണുകളും പത്തു ചുവടുകളും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
13 Pour le côté oriental, vers l'est, il y avait cinquante coudées;
കിഴക്കു സൂര്യോദയഭാഗത്തിനും അൻപതുമുഴം വീതി ഉണ്ടായിരുന്നു.
14 pour un côté, les tentures avaient quinze coudées, leurs colonnes trois, et leurs bases trois;
പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.
15 et de même pour l'autre côté: d'un côté et de l'autre, à la porte du parvis, il y avait des tentures de quinze coudées, leurs colonnes trois, et leurs bases trois.
സമാഗമകൂടാരാങ്കണത്തിന്റെ പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും, അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.
16 Toutes les tentures qui entouraient le parvis étaient de fin lin retors.
അങ്കണത്തിന്റെ ചുറ്റും തൂക്കിയിരുന്ന മറശ്ശീല പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയതായിരുന്നു.
17 Les bases des colonnes étaient en bronze. Les crochets des colonnes et leurs filets étaient d'argent. Leurs chapiteaux étaient recouverts d'argent. Tous les piliers du parvis avaient des bandes d'argent.
തൂണുകളുടെ ചുവടുകൾ വെങ്കലംകൊണ്ടും കൊളുത്തുകളും മേൽച്ചുറ്റുപടികളും വെള്ളികൊണ്ടും ഉണ്ടാക്കിയിരുന്നു, തൂണുകളുടെ ചുവടുകൾ വെള്ളിപൊതിഞ്ഞവ ആയിരുന്നു. അങ്കണത്തിലെ തൂണുകൾക്കെല്ലാം വെള്ളികൊണ്ടുള്ള മേൽച്ചുറ്റുപടിയും ഉണ്ടായിരുന്നു.
18 Le rideau de la porte du parvis était un ouvrage de broderie, en bleu, pourpre et cramoisi, et en fin lin retors. Sa longueur était de vingt coudées, et sa hauteur dans le sens de la largeur était de cinq coudées, comme les toiles du parvis.
സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന് മറശ്ശീല നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണി ചെയ്ത്, ഉണ്ടാക്കിയതായിരുന്നു. അതിന് ഇരുപതുമുഴം നീളവും, അങ്കണത്തിന്റെ മറശ്ശീലയുടെ വീതിക്കുസമമായി അഞ്ചുമുഴം ഉയരവും ഉണ്ടായിരുന്നു.
19 Les colonnes étaient au nombre de quatre, et les socles au nombre de quatre, en bronze; les crochets étaient en argent, et les garnitures des chapiteaux et les filets étaient en argent.
അതിനു നാലുതൂണും, നാലു വെങ്കലച്ചുവടുകളും ഉണ്ടായിരുന്നു. അതിന്റെ കൊളുത്തും മേൽച്ചുറ്റുപടിയും വെള്ളികൊണ്ടുണ്ടാക്കിയതും അതിന്റെ ചുവടുകൾ വെള്ളിപൊതിഞ്ഞതും ആയിരുന്നു.
20 Tous les pieux du tabernacle et du parvis étaient d'airain.
സമാഗമകൂടാരത്തിനും കൂടാരാങ്കണത്തിനും ചുറ്റുമുള്ള കുറ്റികൾ എല്ലാം വെങ്കലംകൊണ്ടുള്ളവ ആയിരുന്നു.
21 Voici les quantités de matériaux utilisés pour le tabernacle, le tabernacle du témoignage, telles qu'elles ont été comptées, selon l'ordre de Moïse, pour le service des Lévites, par Ithamar, fils du prêtre Aaron.
മോശയുടെ കൽപ്പനയാൽ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശപ്രകാരം ലേവ്യർ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഉടമ്പടിയുടെ കൂടാരം എന്ന സമാഗമകൂടാരത്തിന് ഉപയോഗിച്ച സാധനസാമഗ്രികളുടെ ചെലവ്:
22 Betsaleel, fils d'Uri, fils de Hur, de la tribu de Juda, fit tout ce que Yahvé avait ordonné à Moïse.
യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതെല്ലാം ചെയ്യുകയുണ്ടായി.
23 Il avait avec lui Oholiab, fils d'Ahisamach, de la tribu de Dan, graveur, habile ouvrier, et brodeur en bleu, en pourpre, en cramoisi et en fin lin.
ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനും കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിചെയ്യുന്നവനുമായ ഒഹൊലീയാബ് അവനോടുകൂടെ ഉണ്ടായിരുന്നു.
24 Tout l'or qui servit à l'exécution de tous les travaux du sanctuaire, l'or des offrandes, fut de vingt-neuf talents et sept cent trente sicles, selon le sicle du sanctuaire.
വിശുദ്ധമന്ദിരത്തിന്റെ സകലപണികൾക്കുമായി വിശിഷ്ടയാഗാർപ്പണമായി ലഭിച്ചത്, വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ 29 താലന്ത് 730 ശേക്കേൽ സ്വർണം ആയിരുന്നു.
25 L'argent de ceux qui étaient comptés dans l'assemblée était de cent talents et de mille sept cent soixante-quinze sicles, selon le sicle du sanctuaire:
ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ടിരുന്നവരിൽനിന്നു ലഭിച്ചത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 100 താലന്ത്, 1,775 ശേക്കേൽ വെള്ളി ആയിരുന്നു.
26 un beka par tête, c'est-à-dire un demi-sicle, selon le sicle du sanctuaire, pour tous ceux qui passaient à l'appel de l'assemblée, depuis l'âge de vingt ans et au-dessus, soit six cent trois mille cinq cent cinquante hommes.
ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരായി ജനസംഖ്യയെടുപ്പിൽ ഉൾപ്പെട്ട 6,03,550 പേരിൽ ഓരോരുത്തനും ഓരോ ബെക്കാ വീതം കൊടുക്കണമായിരുന്നു. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അത് അരശേക്കേൽ ആയിരുന്നു.
27 Les cent talents d'argent étaient destinés à couler les socles du sanctuaire et les socles du voile: cent socles pour les cent talents, un talent par socle.
വിശുദ്ധമന്ദിരത്തിന്റെ 100 ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്, ഒരു ചുവടിന് ഒരു താലന്തുവീതം 100 ചുവടിനു 100 താലന്തു വെള്ളി ചെലവായി.
28 Avec les mille sept cent soixante-quinze sicles, il fit des crochets pour les piliers, recouvrit leurs chapiteaux et leur fit des filets.
തൂണുകൾക്കു കൊളുത്ത്, മേൽച്ചുറ്റുപടി ഇവ ഉണ്ടാക്കുന്നതിനും കുമിഴ് പൊതിയുന്നതിനും 1,775 ശേക്കേൽ വെള്ളി ഉപയോഗിച്ചു.
29 Le bronze de l'offrande était de soixante-dix talents et de deux mille quatre cents sicles.
വിശിഷ്ടയാഗാർപ്പണമായി ലഭിച്ച വെങ്കലം 70 താലന്ത് 2,400 ശേക്കേൽ ആയിരുന്നു.
30 Il fit avec cela les socles de l'entrée de la tente d'assignation, l'autel d'airain, sa grille d'airain, tous les ustensiles de l'autel,
സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള ചുവടുകളും വെങ്കലയാഗപീഠവും അതിന്റെ വെങ്കലജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും
31 les socles du parvis, les socles de la porte du parvis, toutes les broches du tabernacle et toutes les broches du parvis.
സമാഗമകൂടാരാങ്കണത്തിന്റെ ചുറ്റുമുള്ള ചുവടുകളും അതിന്റെ കവാടത്തിനുള്ള ചുവടുകളും സമാഗമകൂടാരത്തിന്റെ കുറ്റികളും സമാഗമകൂടാരാങ്കണത്തിന്റെ കുറ്റികളും നിർമിക്കാൻ ആ വെങ്കലം ഉപയോഗിച്ചു.