< Exode 21 >
1 « Voici les ordonnances que tu mettras devant eux:
“നീ അവരുടെ മുന്നിൽ വെക്കേണ്ടുന്ന നിയമങ്ങൾ ഇവയാണ്:
2 « Si tu achètes un serviteur hébreu, il servira six ans, et la septième année, il sortira libre, sans rien payer.
“ഒരു എബ്രായദാസനെ നീ വിലയ്ക്കു വാങ്ങുന്നെങ്കിൽ അവൻ ആറുവർഷം നിന്നെ സേവിക്കട്ടെ. എന്നാൽ ഏഴാംവർഷം പ്രതിഫലംവാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.
3 S'il entre seul, il sortira seul. S'il est marié, sa femme sortira avec lui.
അവൻ ഏകനായിട്ടാണു വരുന്നതെങ്കിൽ ഏകനായിത്തന്നെ പോകാവുന്നതാണ്; വരുമ്പോൾ ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പൊയ്ക്കൊള്ളണം.
4 Si son maître lui donne une femme et qu'elle lui donne des fils ou des filles, la femme et ses enfants seront à son maître, et il sortira seul.
യജമാനൻ ഒരുവളെ അവനു ഭാര്യയായി നൽകി അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുന്നെങ്കിൽ ആ സ്ത്രീയും അവളുടെ കുട്ടികളും യജമാനന് അവകാശപ്പെട്ടിരിക്കും; ആ പുരുഷൻമാത്രം സ്വതന്ത്രനാകും.
5 Mais si le serviteur dit ouvertement: « J'aime mon maître, ma femme et mes enfants. Je ne sortirai pas libre »,
“എന്നാൽ ആ ദാസൻ: ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നു; എനിക്കു സ്വതന്ത്രനായി പോകാൻ ആഗ്രഹമില്ല’ എന്നു തുറന്നുപറയുന്നെങ്കിൽ
6 alors son maître le conduira devant Dieu, et l'amènera à la porte ou au montant de la porte; son maître lui percera l'oreille avec un poinçon, et il le servira pour toujours.
യജമാനൻ അവനെ ദൈവത്തിന്റെ മുമ്പിൽ കൂട്ടിക്കൊണ്ടുപോകണം. അദ്ദേഹം അവനെ വാതിലിന്റെയോ കട്ടിളക്കാലിന്റെയോ അടുത്തുകൊണ്ടുചെന്ന് സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അദ്ദേഹത്തെ സേവിക്കണം.
7 « Si un homme vend sa fille pour en faire une servante, elle ne sortira pas comme les serviteurs.
“ഒരുവൻ തന്റെ മകളെ ദാസിയായി വിൽക്കുന്നെങ്കിൽ അവൾ ദാസന്മാർ പോകുന്നതുപോലെ സ്വതന്ത്രയായി പോകരുത്.
8 Si elle ne plaît pas à son maître, qui l'a épousée pour lui-même, il la laissera racheter. Il n'aura pas le droit de la vendre à un peuple étranger, puisqu'il l'a trompée.
അവളെ തനിക്കായി തെരഞ്ഞെടുത്ത യജമാനന് അവളോട് ഇഷ്ടമില്ലെങ്കിൽ അദ്ദേഹം അവൾക്കു വീണ്ടെടുപ്പിനുള്ള അനുവാദം നൽകണം. അവളോടു വിശ്വാസലംഘനം നടത്തിയതുകൊണ്ട് അയാൾക്ക് അവളെ അന്യർക്ക് വിൽക്കാൻ അവകാശം ഇല്ല.
9 S'il la marie à son fils, il la traitera comme une fille.
അദ്ദേഹം തന്റെ മകനുവേണ്ടിയാണ് അവളെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം.
10 S'il prend une autre femme pour lui, il ne diminuera pas sa nourriture, ses vêtements et ses droits conjugaux.
ആ മനുഷ്യൻ മറ്റൊരുവളെ വിവാഹംചെയ്യുന്നെങ്കിൽ ഒന്നാമത്തവൾക്കു ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവ കുറയ്ക്കരുത്.
11 S'il ne fait pas ces trois choses pour elle, elle pourra être libérée sans payer d'argent.
ഇവ മൂന്നും അദ്ദേഹം അവൾക്കു കൊടുക്കുന്നില്ലെങ്കിൽ, പണം കൊടുക്കാതെ അവൾക്കു സ്വതന്ത്രയായി പോകാവുന്നതാണ്.
12 « Celui qui frappe un homme au point qu'il en meure sera puni de mort,
“ആരെങ്കിലും ഒരു മനുഷ്യനെ അടിച്ചുകൊന്നാൽ അയാൾ മരണശിക്ഷ അനുഭവിക്കണം.
13 mais pas si c'est involontaire et que Dieu le permette; alors je te désignerai un lieu où il pourra s'enfuir.
എങ്കിലും ഒരു വ്യക്തി മനഃപൂർവം ചെയ്യാതെ അങ്ങനെ സംഭവിക്കാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ആ മനുഷ്യൻ ഓടിപ്പോകണം.
14 Si un homme manigance et s'approche présomptueusement de son prochain pour le tuer, tu le prendras sur mon autel, afin qu'il meure.
എന്നാൽ ഒരു വ്യക്തി കരുതിക്കൂട്ടി മറ്റൊരു വ്യക്തിയെ കൊല്ലുന്നെങ്കിൽ ആ മനുഷ്യനെ എന്റെ യാഗപീഠത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയണം.
15 « Quiconque s'en prend à son père ou à sa mère sera puni de mort.
“അപ്പനെയോ അമ്മയെയോ അടിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
16 « Si quelqu'un enlève quelqu'un et le vend, ou si on le trouve dans sa main, il sera puni de mort.
“ഒരാൾ മറ്റൊരാളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയോ കൈവശം വെച്ചുകൊണ്ടിരിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അനുഭവിക്കണം.
17 « Quiconque maudira son père ou sa mère sera puni de mort.
“അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
18 « Si des hommes se querellent et que l'un d'eux frappe l'autre avec une pierre ou avec son poing, et qu'il ne meure pas, mais qu'il reste alité,
“ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരാൾ മറ്റൊരാളെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിച്ച് അയാൾ മരിക്കാതെ, കിടപ്പിലാകുകയും
19 s'il se relève et se promène avec son bâton, celui qui l'a frappé sera innocenté; seulement, il paiera pour la perte de son temps et pourvoira à sa guérison jusqu'à ce qu'il soit complètement guéri.
പിന്നീട് എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ ഇടിച്ച വ്യക്തിയെ ശിക്ഷിക്കേണ്ടതില്ല; എങ്കിലും ഇടിയേറ്റയാൾക്കു നഷ്ടപരിഹാരം കൊടുക്കുകയും പരിപൂർണസൗഖ്യം വരുത്താൻ വേണ്ടതു ചെയ്യുകയും വേണം.
20 « Si un homme frappe son serviteur ou sa servante avec une verge, et que celui-ci meurt sous sa main, il sera puni.
“ആരെങ്കിലും തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ട് അടിച്ചിട്ട് അതിന്റെ ഫലമായി ആ അടിമ മരിച്ചുപോയാൽ അടിച്ച വ്യക്തിയെ ശിക്ഷിക്കണം;
21 Mais si son serviteur se relève après un jour ou deux, il ne sera pas puni, car le serviteur est sa propriété.
എന്നാൽ അടിമ ഒന്നോ രണ്ടോ ദിവസംകൂടി ജീവിച്ചിരുന്നാൽ ആ മനുഷ്യനെ ശിക്ഷിക്കേണ്ടതില്ല; അടിമ അവന്റെ സ്വത്താണല്ലോ!
22 « Si des hommes se battent et blessent une femme enceinte, de sorte qu'elle accouche prématurément, et qu'il n'en résulte aucun dommage, ils seront condamnés à une amende équivalente à celle que le mari de la femme demandera et que les juges autoriseront.
“ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്.
23 Mais s'il s'ensuit un malheur, il faut rendre la vie pour la vie,
എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം.
24 œil pour œil, dent pour dent, main pour main, pied pour pied,
കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം,
25 brûlure pour brûlure, blessure pour blessure, et meurtrissure pour meurtrissure.
പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം.
26 « Si un homme frappe l'œil de son serviteur ou de sa servante et le détruit, il le laissera aller en liberté à cause de son œil.
“ഒരു യജമാനൻ തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു നശിപ്പിച്ചാൽ, കണ്ണിനു നഷ്ടപരിഹാരമായി ആ ദാസനെയോ ദാസിയെയോ, സ്വാതന്ത്ര്യം കൊടുത്തു വിട്ടയയ്ക്കണം.
27 S'il frappe la dent de son serviteur ou de sa servante, il laissera le serviteur libre à cause de sa dent.
ആ മനുഷ്യൻ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുകൊഴിച്ചാൽ പല്ലിനുള്ള നഷ്ടപരിഹാരമായി ആ ദാസനെ, അഥവാ, ദാസിയെ വിട്ടയയ്ക്കണം.
28 « Si un taureau éventre un homme ou une femme, il sera lapidé, et sa viande ne sera pas mangée; mais le propriétaire du taureau ne sera pas tenu pour responsable.
“ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞുകൊല്ലണം; അതിന്റെ മാംസം ഭക്ഷിക്കാൻ പാടില്ല. കാളയുടെ ഉടമ ശിക്ഷ അർഹിക്കുന്നില്ല.
29 Mais si le taureau avait l'habitude d'encorner dans le passé, que cela a été signalé à son propriétaire, que celui-ci ne l'a pas retenu et qu'il a tué un homme ou une femme, le taureau sera lapidé et son propriétaire sera également mis à mort.
എന്നാൽ ആ കാള കുത്തുന്ന സ്വഭാവമുള്ളതും ഉടമയ്ക്കു മുന്നറിയിപ്പു നൽകിയിട്ടും അയാൾ അതിനെ കെട്ടി സൂക്ഷിക്കാതിരുന്നതുമാണെങ്കിൽ, അത് ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം; ഉടമയും മരണശിക്ഷ അനുഭവിക്കണം.
30 Si une rançon lui est imposée, il donnera pour le rachat de sa vie ce qui lui est imposé.
എന്നാൽ മോചനദ്രവ്യം നിശ്ചയിച്ചാൽ ആ മോചനദ്രവ്യം കൊടുത്ത് ഉടമയ്ക്കു തന്റെ ജീവൻ വീണ്ടെടുക്കാം.
31 Qu'il ait encorné un fils ou qu'il ait encorné une fille, c'est selon ce jugement qu'il lui sera fait.
മകനെയോ മകളെയോ കാള കുത്തിക്കൊന്നാലും ഈ നിയമം ബാധകമായിരിക്കും.
32 Si le taureau a encorné un serviteur ou une servante, on donnera trente sicles d'argent à leur maître, et le bœuf sera lapidé.
ഒരു ദാസനെയോ ദാസിയെയോ കാള കുത്തിക്കൊന്നാൽ അതിന്റെ ഉടമ അടിമയുടെ ഉടമയ്ക്കു മുപ്പതു ശേക്കേൽ വെള്ളി കൊടുക്കുകയും കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
33 « Si un homme ouvre une fosse, ou si un homme creuse une fosse sans la couvrir, et qu'un taureau ou un âne y tombe,
“ആരെങ്കിലും ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി ഉണ്ടാക്കിയിട്ടു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ,
34 le propriétaire de la fosse devra la réparer. Il donnera de l'argent à son propriétaire, et l'animal mort lui appartiendra.
കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും.
35 « Si le taureau d'un homme blesse celui d'un autre, de sorte qu'il meurt, on vendra le taureau vivant et on en partagera le prix; on partagera aussi l'animal mort.
“ആരുടെയെങ്കിലും കാള മറ്റൊരാളുടെ കാളയെ കുത്തിക്കൊന്നാൽ അവർ ജീവനുള്ളതിനെ വിറ്റ് ആ പണം പങ്കിട്ടെടുക്കണം; ചത്തകാളയെയും തുല്യമായി വീതിച്ചെടുക്കണം.
36 Ou si l'on sait que le taureau avait l'habitude d'encorner dans le passé, et que son propriétaire ne l'a pas gardé, il paiera taureau pour taureau, et l'animal mort lui appartiendra.
എന്നാൽ, ആ കാള കുത്തുന്ന ശീലം ഉള്ളതാണെന്ന് അറിഞ്ഞിട്ടും മൃഗത്തിന്റെ ഉടമ അതിനെ സൂക്ഷിക്കാതിരുന്നതാണെങ്കിൽ അയാൾ ചത്തമൃഗത്തെ എടുത്തുകൊണ്ട്; മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം.