< Esther 1 >
1 Du temps d'Assuérus, qui régna depuis l'Inde jusqu'en Éthiopie, sur cent vingt-sept provinces,
൧അഹശ്വേരോശിന്റെ ഭരണകാലത്ത് ഹിന്ദുദേശം മുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു
2 en ce temps-là, le roi Assuérus, assis sur le trône de son royaume, qui était à Suse, le palais,
൨ആ കാലത്ത് അഹശ്വേരോശ് രാജാവ് ശൂശൻ രാജധാനിയിൽ തന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ
3 la troisième année de son règne, donna un festin à tous ses chefs et à ses serviteurs; l'armée de la Perse et de la Médie, les nobles et les chefs des provinces étaient devant lui.
൩ഭരണത്തിന്റെ മൂന്നാം വർഷം തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
4 Il exposa les richesses de son glorieux royaume et l'honneur de son excellente majesté pendant de nombreux jours, et même pendant cent quatre-vingts jours.
൪അങ്ങനെ അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും, തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും കുറേനാൾ, നൂറ്റെൺപത് (180) ദിവസം പ്രദർശിപ്പിച്ചു.
5 Lorsque ces jours furent accomplis, le roi fit un festin de sept jours pour tout le peuple qui se trouvait à Suse le palais, grands et petits, dans la cour du jardin du palais du roi.
൫ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻ രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ച് ഏഴു ദിവസം വിരുന്ന് നൽകി.
6 Il y avait des tentures d'étoffe blanche et bleue, attachées par des cordons de lin fin et de pourpre à des anneaux d'argent et à des colonnes de marbre. Les divans étaient d'or et d'argent, sur un pavement de marbre rouge, blanc, jaune et noir.
൬അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.
7 On leur donnait à boire dans des vases d'or de différentes sortes, dont du vin royal en abondance, selon la générosité du roi.
൭വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു.
8 Conformément à la loi, la consommation n'était pas obligatoire, car le roi avait donné des instructions à tous les fonctionnaires de sa maison pour qu'ils agissent selon le bon plaisir de chacun.
൮എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടംപോലെ കുടിച്ചു.
9 La reine Vasthi fit aussi un festin pour les femmes de la maison royale qui appartenait au roi Assuérus.
൯രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽ വച്ച് സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി.
10 Le septième jour, lorsque le cœur du roi fut réjoui par le vin, il ordonna à Mehuman, Biztha, Harbona, Bigtha, et Abagtha, Zethar et Carcass, les sept eunuques qui servaient en présence du roi Assuérus,
൧൦ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ് രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന
11 d'amener la reine Vasthi devant le roi, portant la couronne royale, pour montrer au peuple et aux princes sa beauté, car elle était belle.
൧൧ഏഴ് ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു.
12 Mais la reine Vasthi refusa de venir sur l'ordre du roi par les eunuques. C'est pourquoi le roi fut très irrité, et sa colère brûla en lui.
൧൨എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
13 Alors le roi dit aux sages, qui connaissaient les temps (car c'était la coutume du roi de consulter ceux qui connaissaient la loi et le jugement;
൧൩ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴ് പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു.
14 et, à côté de lui, Carshena, Shethar, Admatha, Tarsis, Mérès, Marsena et Memucan, les sept princes de Perse et de Médie, qui voyaient le visage du roi et étaient assis les premiers dans le royaume),
൧൪രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോട് രാജാവ്:
15 « Que ferons-nous à la reine Vasthi selon la loi, parce qu'elle n'a pas exécuté les ordres du roi Assuérus par les eunuques? »
൧൫“ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ് രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കാതിരുന്നതിനാൽ രാജ്യധർമ്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത്” എന്ന് ചോദിച്ചു.
16 Memucan prit la parole devant le roi et les princes: « La reine Vasthi n'a pas fait du tort seulement au roi, mais aussi à tous les princes et à tout le peuple qui se trouve dans toutes les provinces du roi Assuérus.
൧൬അതിന് മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞത്: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
17 En effet, cette action de la reine sera connue de toutes les femmes, ce qui les amènera à mépriser leurs maris, lorsqu'on racontera: « Le roi Assuérus avait ordonné que la reine Vasthi soit amenée devant lui, mais elle n'est pas venue ".
൧൭രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.
18 Aujourd'hui, les princesses de Perse et de Médie qui ont entendu parler de l'acte de la reine le diront à tous les princes du roi. Cela provoquera beaucoup de mépris et de colère.
൧൮ഇന്ന് തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും.
19 « S'il plaît au roi, qu'un ordre royal parte de lui et qu'il soit écrit parmi les lois des Perses et des Mèdes, afin qu'il ne puisse être modifié, afin que Vasthi ne se présente plus jamais devant le roi Assuérus; et que le roi donne son domaine royal à un autre qui soit meilleur qu'elle.
൧൯രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുത് എന്ന് തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അതിന് മാറ്റം വരാതിരിക്കുവാൻ പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുവൾക്ക് കൊടുക്കുകയും വേണം.
20 Lorsque l'édit du roi qu'il fera sera publié dans tout son royaume (car il est grand), toutes les femmes rendront honneur à leurs maris, grands et petits. »
൨൦രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും (അത് മഹാരാജ്യമല്ലോ) പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.
21 Cet avis plut au roi et aux princes, et le roi fit selon la parole de Memucan:
൨൧ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
22 car il envoya des lettres dans toutes les provinces du roi, dans chaque province selon son écriture, et à chaque peuple dans sa langue, afin que chacun dirige sa propre maison, en parlant la langue de son peuple.
൨൨ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതിന്റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു.