< 2 Chroniques 31 >

1 Lorsque tout cela fut achevé, tous les Israéliens présents sortirent dans les villes de Juda et brisèrent les colonnes, coupèrent les mâts d'ashère et démolirent les hauts lieux et les autels de tout Juda et Benjamin, ainsi que d'Éphraïm et de Manassé, jusqu'à ce qu'ils les aient tous détruits. Puis tous les enfants d'Israël retournèrent, chacun dans sa propriété, dans leurs villes.
ഇതെല്ലാം തീർന്നശേഷം വന്നുകൂടിയിരുന്ന യിസ്രായേൽ ജനമെല്ലാം യെഹൂദാ നഗരങ്ങളിൽ ചെന്ന് വിഗ്രഹസ്തംഭങ്ങൾ തകർത്തുകളഞ്ഞു. യെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയുകയും പുജാഗിരികളും ബലിപീഠങ്ങളും ഇടിച്ച് നശിപ്പിച്ചുകളയുകയും ചെയ്തു. പിന്നെ യിസ്രായേൽ മക്കൾ എല്ലാവരും താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
2 Ézéchias établit les divisions des prêtres et des lévites selon leurs divisions, chacun selon son service, tant les prêtres que les lévites, pour les holocaustes et les sacrifices de prospérité, pour le service, les actions de grâces et les louanges aux portes du camp de l'Éternel.
അനന്തരം യെഹിസ്കീയാവ് പുരോഹിതന്മാരെയും ലേവ്യരെയും, ഗണംഗണമായി, അവനവന്റെ ശുശ്രൂഷയുടെ ക്രമപ്രകാരം, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുവാനും, യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും, സ്തോത്രം ചെയ്ത് വാഴ്ത്തുവാനും നിയമിച്ചു.
3 Il détermina aussi la part du roi dans ses biens pour les holocaustes: pour les holocaustes du matin et du soir, pour les holocaustes des sabbats, des nouvelles lunes et des fêtes, comme il est écrit dans la loi de l'Éternel.
രാജാവ്, യഹോവയുടെ ന്യായപ്രമാണപ്രകാരം കാലത്തും വൈകുന്നേരത്തും അർപ്പിക്കേണ്ട ഹോമയാഗങ്ങൾക്കായും, ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായും സ്വന്ത സമ്പത്തിൽനിന്ന് ഒരു ഓഹരി നിശ്ചയിച്ചു.
4 Il ordonna en outre au peuple qui habitait Jérusalem de donner la part des prêtres et des lévites, afin qu'ils se soumettent à la loi de l'Éternel.
പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണപ്രകാരം ഉള്ള കടമകൾ നിറവേറ്റേണ്ടതിന് അവരുടെ ഓഹരി യഥാസമയം കൊടുക്കുവാൻ രാജാവ് യെരൂശലേമിൽ പാർത്ത ജനത്തോട് കല്പിച്ചു.
5 Dès que le commandement fut publié, les Israélites donnèrent en abondance les prémices du blé, du vin nouveau, de l'huile, du miel et de tout le produit des champs, et ils apportèrent en abondance la dîme de toutes choses.
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽ മക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ വിളവുകൾ എന്നിവയുടെ ആദ്യഫലം ധാരാളമായി കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും സമൃദ്ധിയായി കൊണ്ടുവന്നു.
6 Les enfants d'Israël et de Juda, qui habitaient dans les villes de Juda, apportèrent aussi la dîme du bétail et des brebis, et la dîme des choses consacrées à l'Éternel, leur Dieu, et les disposèrent en tas.
യെഹൂദാ നഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കാളകളുടെയും ആടുകളുടെയും ദശാംശവും, തങ്ങളുടെ ദൈവമായ യഹോവയ്ക്ക് നിവേദിച്ചിരുന്ന വസ്തുക്കളുടെ ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായി കൂട്ടി.
7 Au troisième mois, ils commencèrent à poser les fondations des monticules, et ils les achevèrent au septième mois.
മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.
8 Lorsqu'Ézéchias et les princes arrivèrent et virent les monticules, ils bénirent Yahvé et son peuple d'Israël.
യെഹിസ്കീയാവും പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ വാഴ്ത്തുകയും അവന്റെ ജനമായ യിസ്രായേലിനെ പുകഴ്ത്തുകയും ചെയ്തു.
9 Puis Ézéchias interrogea les prêtres et les lévites sur les monceaux.
യെഹിസ്കീയാവ് കൂമ്പാരങ്ങളെക്കുറിച്ച് പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
10 Le grand prêtre Azaria, de la maison de Tsadok, prit la parole et dit: « Depuis que l'on a commencé à apporter des offrandes dans la maison de l'Éternel, nous avons mangé, nous nous sommes rassasiés et il nous reste beaucoup de choses, car l'Éternel a béni son peuple, et ce qui reste, c'est cette grande quantité. »
൧൦അതിന് മറുപടിയായി സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവ് അവനോട്: “ജനം ഈ വഴിപാടുകൾ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്ന് തുടങ്ങിയത് മുതൽ ഞങ്ങൾ തിന്ന് തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം” എന്ന് ഉത്തരം പറഞ്ഞു.
11 Et Ezéchias leur ordonna de préparer des pièces dans la maison de Yahvé, et ils les préparèrent.
൧൧അപ്പോൾ യെഹിസ്കീയാവ്, യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;
12 Ils apportèrent fidèlement les offrandes, les dîmes et les choses consacrées. Conania, le Lévite, était leur chef, et Shimei, son frère, était le second.
൧൨അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്ത് കൊണ്ടുവന്നു: ലേവ്യനായ കോനന്യാവ് അവയുടെ മേൽവിചാരകനും അവന്റെ സഹോദരൻ ശിമെയി രണ്ടാമനും ആയിരുന്നു.
13 Jehiel, Azazia, Nahath, Asahel, Jerimoth, Jozabad, Eliel, Ismachia, Mahath et Benaja étaient surveillants sous la direction de Conania et de Shimei, son frère, d'après la décision du roi Ézéchias et d'Azaria, chef de la maison de Dieu.
൧൩യെഹിസ്കീയാ രാജാവിന്റെയും ദൈവാലയ പ്രമാണിയായ അസര്യാവിന്റെയും ആജ്ഞപ്രകാരം, യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ കോനന്യാവിന്റെയും അവന്റെ സഹോദരൻ ശിമെയിയുടെയും കീഴിൽ മേൽനോട്ടക്കാരായിരുന്നു.
14 Koré, fils du Lévite Imna, gardien de la porte orientale, était chargé des offrandes volontaires de Dieu, de la distribution des offrandes de l'Éternel et des choses très saintes.
൧൪കിഴക്കെ വാതിൽകാവല്ക്കാരനായിരുന്ന ലേവ്യനായ യിമ്നയുടെ മകൻ കോരേ, യഹോവയുടെ വഴിപാടുകളും അതിവിശുദ്ധവസ്തുക്കളും, ഔദാര്യ ദാനങ്ങളും വിഭാഗിച്ചുകൊടുക്കുന്ന മേൽവിചാരകനായിരുന്നു.
15 Il avait sous ses ordres Eden, Miniamin, Jéshua, Shemaia, Amaria et Shecania, dans les villes sacerdotales, pour remplir leurs fonctions de confiance, afin de distribuer à leurs frères, selon leurs divisions, les grands comme les petits,
൧൫അവന്റെ കീഴിൽ, വലിയവരും ചെറിയവരുമായ തങ്ങളുടെ സഹോദരന്മാർക്ക് ക്രമമായി വിഭാഗിച്ച് കൊടുക്കുവാൻ, ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നീ വിശ്വസ്തർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.
16 ainsi que ceux qui étaient inscrits sur les listes généalogiques des mâles, depuis l'âge de trois ans et au-dessus, tous ceux qui entraient dans la maison de l'Éternel, selon le devoir de chaque jour, pour leur service dans leurs fonctions, selon leurs divisions;
൧൬മൂന്നു വയസ്സിനു മുകളിൽ വംശാവലിയിൽ പേര് ചേർത്തിരുന്ന പുരുഷന്മാരെയും, ദിനമ്പ്രതി ആവശ്യംപോലെ ഗണംഗണമായി താന്താങ്ങളുടെ ശുശ്രൂഷക്കായി
17 et les généalogistes des prêtres, selon les maisons de leurs pères, et des Lévites, depuis l'âge de vingt ans et au-dessus, selon leurs fonctions et leurs divisions;
൧൭ആലയത്തിൽ വരുന്നവരെയും, പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനക്രമം അനുസരിച്ച് പേരു ചേർക്കപ്പെട്ടവരെയും, ഇരുപതു വയസ്സിന് മുകളിൽ താന്താങ്ങളുടെ ശുശ്രൂഷയുടെ ക്രമപ്രകാരം പേരുചേർത്ത ലേവ്യരെയും, ഈ കൂട്ടത്തിൽനിന്നും ഒഴിവാക്കിയിരുന്നു.
18 et les généalogistes de tous leurs petits enfants, de leurs femmes, de leurs fils et de leurs filles, dans toute la congrégation, car ils se sont sanctifiés dans la sainteté dans leur fonction.
൧൮സർവ്വസഭയിലുമുള്ള അവരുടെ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ പേര് ചേർക്കപ്പെട്ടവർക്കും കൂടെ ഓഹരി കൊടുക്കണ്ടതായിരുന്നു. അവർ വിശ്വസ്തതയോടെ തങ്ങളെ തന്നെ വിശുദ്ധീകരിച്ചുപോന്നു.
19 Pour les fils d'Aaron, les prêtres, qui étaient dans les champs des pâturages de leurs villes, dans chaque ville, il y avait des hommes nommément désignés pour donner des parts à tous les mâles parmi les prêtres et à tous ceux qui étaient inscrits sur les listes généalogiques des Lévites.
൧൯പട്ടണങ്ങളോട് ചേർന്ന പുൽപ്പുറങ്ങളിൽ പാർത്തിരുന്ന അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർക്കും, വംശാവലിയിൽ പേര് ചേർക്കപ്പെട്ട എല്ലാ ലേവ്യർക്കും ഓഹരി കൊടുക്കണ്ടതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയമിച്ചിരുന്നു.
20 Ézéchias fit de même dans tout Juda, et il fit ce qui est bon, droit et fidèle devant l'Éternel, son Dieu.
൨൦യെഹിസ്കീയാവ് യെഹൂദയിൽ എല്ലയിടത്തും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയ കാര്യങ്ങൾ പ്രവർത്തിച്ചു.
21 Tout ce qu'il entreprit dans le service de la maison de Dieu, dans la loi et dans les commandements, pour chercher son Dieu, il le fit de tout son cœur et prospéra.
൨൧അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ച് അഭിവൃദ്ധിപ്പെട്ടു.

< 2 Chroniques 31 >