< 1 Chroniques 25 >
1 David et les chefs de l'armée mirent à part pour le service certains des fils d'Asaph, d'Héman et de Jeduthun, qui devaient prophétiser avec des harpes, des instruments à cordes et des cymbales. Le nombre de ceux qui firent l'ouvrage selon leur service fut:
൧ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്:
2 des fils d'Asaph: Zaccur, Joseph, Nethaniah, et Asharelah. Les fils d'Asaph étaient sous la direction d'Asaph, qui prophétisait sur l'ordre du roi.
൨ആസാഫിന്റെ പുത്രന്മാരിൽ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ.
3 De Jeduthun, les fils de Jeduthun: Guedalia, Zeri, Jeshaiah, Shimei, Hashabiah et Mattithiah, au nombre de six, sous la main de leur père Jeduthun, qui prophétisa en rendant grâces et en louant Yahvé avec la harpe.
൩യെദൂഥൂന്യരിൽ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദല്യാവ്, സെരി, യെശയ്യാവ്, ഹശബ്യാവ്, മത്ഥിഥ്യവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ.
4 Fils d'Héman: Bukkia, Matthania, Uzziel, Shebuel, Jerimoth, Hanania, Hanani, Eliatha, Giddalti, Romamti-Ezer, Joshbekashah, Mallothi, Hothir et Mahazioth.
൪ഹേമാന്യരിൽ: ബുക്കീയാവ്; മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.
5 Tous ceux-là étaient les fils d'Héman, le voyant du roi, pour prononcer les paroles de Dieu, pour élever la corne. Dieu donna à Héman quatorze fils et trois filles.
൫ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന് ദൈവം ഹേമാന് പതിനാല് പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
6 Tous ceux-là étaient sous les mains de leur père pour chanter dans la maison de l'Éternel, avec des cymbales, des instruments à cordes et des harpes, pour le service de la maison de Dieu: Asaph, Jeduthun et Héman étaient sous l'ordre du roi.
൬ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി അവരവരുടെ അപ്പന്റെ കീഴിലും, ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
7 Ils étaient au nombre de deux cent quatre-vingt-huit, avec leurs frères instruits dans le chant de l'Éternel, tous ceux qui étaient habiles.
൭യഹോവയ്ക്ക് സംഗീതം ചെയ്യുവാൻ അഭ്യസിച്ച സമർത്ഥരും അവരുടെ സകലസഹോദരന്മാരുമായി ആകെ സംഖ്യ ഇരുനൂറ്റെൺപത്തെട്ട്.
8 Ils tirèrent au sort leurs fonctions, tous pareils, le petit comme le grand, le maître comme l'élève.
൮അവരവരുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന് ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
9 Le premier lot échut à Asaph, Joseph; le second à Guedalia, ses fils et ses frères, au nombre de douze;
൯ഒന്നാമത്തെ ചീട്ടു ആസാഫിന് വേണ്ടി യോസേഫിന് വന്നു; രണ്ടാമത്തേത് ഗെദല്യാവിന് വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.
10 le troisième à Zaccur, ses fils et ses frères, au nombre de douze;
൧൦മൂന്നാമത്തേത് സക്കൂരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
11 le quatrième à Izri, ses fils et ses frères, au nombre de douze;
൧൧നാലാമത്തേത് യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
12 le cinquième à Nethania, ses fils et ses frères, au nombre de douze;
൧൨അഞ്ചാമത്തേത് നെഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
13 le sixième à Bukkiah, ses fils et ses frères, au nombre de douze;
൧൩ആറാമത്തേത് ബുക്കീയാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
14 le septième à Jesharela, ses fils et ses frères, au nombre de douze
൧൪ഏഴാമത്തേത് യെശരേലെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
15 le huitième, à Jeshaiah, ses fils et ses frères, douze;
൧൫എട്ടാമത്തേത് യെശയ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
16 le neuvième, à Mattaniah, ses fils et ses frères, douze;
൧൬ഒമ്പതാമത്തേത് മത്ഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
17 le dixième, à Shimei, ses fils et ses frères, douze;
൧൭പത്താമത്തേത് ശിമെയിക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
18 le onzième, à Azarel, ses fils et ses frères, douze;
൧൮പതിനൊന്നാമത്തേത് അസരേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
19 le douzième, à Hashabiah, ses fils et ses frères, douze;
൧൯പന്ത്രണ്ടാമത്തേത് ഹശബ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
20 pour le treizième, à Shubael, ses fils et ses frères, douze;
൨൦പതിമൂന്നാമത്തേത് ശൂബായേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
21 le quatorzième, à Mattithiah, ses fils et ses frères, douze;
൨൧പതിനാലാമത്തേത് മത്ഥിഥ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
22 le quinzième, à Jeremoth, ses fils et ses frères, douze;
൨൨പതിനഞ്ചാമത്തേത് യെരീമോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
23 le seizième, à Hanania, ses fils et ses frères, douze;
൨൩പതിനാറാമത്തേത് ഹനന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
24 le dix-septième, à Joshbekashah, ses fils et ses frères, douze;
൨൪പതിനേഴാമത്തേത് യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
25 le dix-huitième, à Hanani, ses fils et ses frères, douze;
൨൫പതിനെട്ടാമത്തേത് ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
26 le dix-neuvième, à Mallothi, ses fils et ses frères, douze;
൨൬പത്തൊമ്പതാമത്തേത് മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
27 le vingtième, à Eliatha, ses fils et ses frères, douze;
൨൭ഇരുപതാമത്തേത് എലീയാഥെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
28 le vingt et unième, à Hothir, ses fils et ses frères, douze;
൨൮ഇരുപത്തൊന്നാമത്തേത് ഹോഥീരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
29 le vingt-deuxième, à Giddalti, ses fils et ses frères, douze;
൨൯ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
30 le vingt-troisième, à Mahazioth, ses fils et ses frères, douze;
൩൦ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
31 le vingt-quatrième, à Romamti-Ezer, ses fils et ses frères, douze.
൩൧ഇരുപത്തിനാലാമത്തേത് രോമംതി-ഏസെരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.