< 1 Chroniques 1 >

1 Adam, Seth, Enosh,
ആദാം, ശേത്ത്, ഏനോശ്,
2 Kenan, Mahalalel, Jared,
കേനാൻ, മഹലലേൽ, യാരെദ്,
3 Enoch, Methuselah, Lamech,
ഹാനോക്ക്, മെഥൂശെലാഹ്, ലാമെക്ക്, നോഹ.
4 Noah, Shem, Ham et Japheth.
നോഹയുടെ പുത്രന്മാർ: ശേം, ഹാം, യാഫെത്ത്.
5 Les fils de Japhet: Gomer, Magog, Madai, Javan, Tubal, Meshech et Tiras.
യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
6 Fils de Gomer: Ashkenaz, Diphath et Togarmah.
ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, ദിഫാത്ത്, തോഗർമാ.
7 Fils de Javan: Élisée, Tarsis, Kittim et Rodanim.
യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, റോദാന്യർ.
8 Les fils de Cham: Cush, Mizraïm, Put et Canaan.
ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
9 Fils de Cush: Seba, Havilah, Sabta, Raama, Sabteca. Les fils de Raama: Saba et Dedan.
കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.
10 Cush devint le père de Nimrod. Il commença à être puissant sur la terre.
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
11 Mizraïm engendra Ludim, Anamim, Lehabim, Naphtuhim,
ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
12 Pathrusim, Casluhim (d'où sont venus les Philistins), et Caphtorim.
പത്രൂസീം, കസ്ളൂഹീം, (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്) കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.
13 Canaan engendra Sidon, son premier-né, Heth,
കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ,
14 le Jébusien, l'Amorite, le Girgashite,
യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
15 le Hivite, l'Arkite, le Sinite,
ഹിവ്യർ, അർഖ്യർ, സീന്യർ,
16 l'Arvadite, le Zemarite et le Hamathite.
അർവാദ്യർ, സെമാര്യർ, ഹമാത്യർ.
17 Fils de Sem: Élam, Asshur, Arpachshad, Lud, Aram, Uz, Hul, Gether et Meshech.
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.
18 Arpachshad engendra Shéla, et Shéla engendra Eber.
അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
19 A Eber naquirent deux fils: le nom de l'un était Péleg, car de son temps la terre fut divisée; et le nom de son frère était Joktan.
ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ് എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
20 Joktan engendra Almodad, Sheleph, Hazarmaveth, Jerah,
യോക്താന്റെ പുത്രന്മാർ: അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
21 Hadoram, Uzal, Dikla,
ഹദോരാം, ഊസാൽ, ദിക്ലാ,
22 Ebal, Abimael, Sheba,
ഓബാൽ, അബീമായേൽ, ശേബാ,
23 Ophir, Havilah et Jobab. Tous ceux-là étaient fils de Joktan.
ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
24 Sem, Arpachshad, Shelah,
ശേം, അർപ്പക്ഷാദ്, ശേലഹ്
25 Eber, Peleg, Reu,
ഏബെർ, പേലെഗ്, രെയൂ
26 Serug, Nahor, Terah,
ശെരൂഗ്, നാഹോർ, തേരഹ്
27 Abram (appelé aussi Abraham).
അബ്രാം (അതായത്, അബ്രാഹാം).
28 Fils d'Abraham: Isaac et Ismaël.
അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്കും യിശ്മായേലും.
29 Voici leurs générations: le premier-né d'Ismaël, Nebaioth; puis Kedar, Adbeel, Mibsam,
അവരുടെ പിൻഗാമികൾ ഇവരായിരുന്നു: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,
30 Mishma, Dumah, Massa, Hadad, Tema,
മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ,
31 Jetur, Naphish et Kedemah. Ce sont les fils d'Ismaël.
യെതൂർ, നാഫീശ്, കേദെമാ. ഇവരെല്ലാം യിശ്മായേലിന്റെ പുത്രന്മാരായിരുന്നു.
32 Fils de Ketura, concubine d'Abraham: elle enfanta Zimran, Jokshan, Medan, Midian, Ishbak et Shuah. Fils de Jokshan: Saba et Dedan.
അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായ്ക്കു ജനിച്ച പുത്രന്മാർ ഇവരാണ്: സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ്. യോക്ശാന്റെ പുത്രന്മാർ: ശേബാ, ദേദാൻ.
33 Fils de Madian: Epha, Epher, Hanoch, Abida et Eldaah. Tous ceux-là étaient les fils de Ketura.
മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
34 Abraham devient le père d'Isaac. Les fils d'Isaac: Ésaü et Israël.
അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവും ഇസ്രായേലും.
35 Fils d'Ésaü: Éliphaz, Réuel, Jeush, Jalam et Koré.
ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
36 Fils d'Éliphaz: Théman, Omar, Zephi, Gatam, Kenaz, Timna et Amalek.
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്, തിമ്നയിലൂടെ അമാലേക്ക്.
37 Fils de Réuel: Nahath, Zérah, Shamma et Mizzah.
രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
38 Fils de Séir: Lotan, Shobal, Zibeon, Anah, Dishon, Ezer et Dishan.
സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
39 Fils de Lotan: Hori et Homam; et Timna était la sœur de Lotan.
ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം. തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
40 Fils de Shobal: Alian, Manahath, Ebal, Shephi et Onam. Les fils de Zibeon: Aiah et Anah.
ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ
41 Fils d'Ana: Dishon. Fils de Dishon: Hamran, Eshban, Ithran et Cheran.
അനായുടെ പുത്രൻ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ
42 Fils d'Ézer: Bilhan, Zaavan et Jaakan. Fils de Dishan: Uz et Aran.
ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
43 Voici les rois qui régnèrent dans le pays d'Édom, avant qu'aucun roi ne régnât sur les enfants d'Israël: Béla, fils de Béor; le nom de sa ville était Dinhaba.
ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്: ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു.
44 Béla mourut; et Jobab, fils de Zérach, de Botsra, régna à sa place.
ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
45 Jobab mourut. Husham, du pays des Thémanites, régna à sa place.
യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
46 Husham mourut; et Hadad, fils de Bedad, qui avait battu Madian dans le champ de Moab, régna à sa place; et le nom de sa ville était Avith.
ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്.
47 Hadad mourut. Samla, de Masréka, régna à sa place.
ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
48 Samla mourut; et Shaoul, de Rehoboth, près du fleuve, régna à sa place.
സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
49 Shaoul mourut. Baal Hanan, fils d'Acbor, régna à sa place.
ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
50 Baal Hanan mourut et Hadad régna à sa place; le nom de sa ville était Pai. Sa femme s'appelait Mehetabel, fille de Matred, fille de Mezahab.
ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
51 Et Hadad mourut. Les chefs d'Édom étaient: le chef Timna, le chef Aliah, le chef Jetheth,
ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു: തിമ്നാ, അല്വാ, യെഥേത്ത്,
52 le chef Oholibamah, le chef Éla, le chef Pinon,
ഒഹൊലീബാമാ, ഏലാ, പീനോൻ,
53 le chef Kenaz, le chef Teman, le chef Mibzar,
കെനസ്, തേമാൻ, മിബ്സാർ,
54 le chef Magdiel et le chef Iram. Ce sont les chefs d'Édom.
മഗ്ദീയേൽ, ഈരാം. ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.

< 1 Chroniques 1 >