< 3 Mooseksen 7 >
1 "Ja tämä on laki vikauhrista. Se on korkeasti-pyhää.
൧“‘അകൃത്യയാഗത്തിന്റെ പ്രമാണമാണിത്: അത് അതിവിശുദ്ധം.
2 Siinä paikassa, missä polttouhri teurastetaan, teurastettakoon myös vikauhri, ja sen veri vihmottakoon alttarille ympärinsä.
൨ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കണം; അതിന്റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
3 Ja kaikki sen rasva uhrattakoon, sekä rasvahäntä että sisälmyksiä peittävä rasva,
൩അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും
4 ja molemmat munuaiset ynnä niiden päällä lantiolihaksissa oleva rasva ja maksanlisäke, joka on irroitettava munuaisten luota.
൪അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത്
5 Ja pappi polttakoon ne alttarilla uhrina Herralle; se on vikauhri.
൫പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കണം; അത് അകൃത്യയാഗം.
6 Jokainen miehenpuoli papeista saakoon sitä syödä. Se syötäköön pyhässä paikassa; se on korkeasti-pyhää.
൬പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അത് തിന്നണം; അത് അതിവിശുദ്ധം.
7 Mitä on säädetty syntiuhrista, koskee vikauhriakin; laki on sama molemmista. Se olkoon sen papin oma, joka sillä sovituksen toimittaa.
൭പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്ന് തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
8 Ja pappi, joka toimittaa jonkun puolesta polttouhrin, saakoon uhraamansa polttouhriteuraan nahan.
൮പുരോഹിതൻ ഒരുവന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിന്റെ തോല്‍ പുരോഹിതനുള്ളതായിരിക്കണം.
9 Ja jokainen ruokauhri, joka paistetaan uunissa, ja jokainen pannussa tai leivinlevyllä valmistettu, olkoon sen papin oma, joka uhrin toimittaa.
൯അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
10 Mutta jokainen muu ruokauhri, olipa siihen sekoitettu öljyä tai olipa se kuiva, olkoon kaikkien Aaronin poikien oma, yhden niinkuin toisenkin.
൧൦എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും തുല്യമായിരിക്കണം.
11 Ja tämä on laki yhteysuhrista, joka Herralle tuodaan:
൧൧“‘യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആണിത്:
12 Jos joku tuo sen kiitokseksi, niin tuokoon kiitosuhriteuraan lisäksi öljyyn leivottuja happamattomia kakkuja, öljyllä voideltuja happamattomia ohukaisia ja sekoitettuja lestyjä jauhoja öljyyn leivottuina kakkuina.
൧൨അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവു കൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കണം.
13 Hapatetusta taikinasta leivottujen kakkujen ohella hän tuokoon tämän uhrilahjansa kiitosuhrina uhratun yhteysuhriteuraan lisäksi.
൧൩സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കണം.
14 Ja hän tuokoon siitä yhden kutakin uhrilahja-lajia anniksi Herralle; se olkoon sen papin oma, joka vihmoo yhteysuhrin veren.
൧൪ആ എല്ലാവഴിപാടിലും അതത് വകയിൽനിന്ന് ഒരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായി അർപ്പിക്കണം; അത് സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
15 Ja kiitosuhrina uhratun yhteysuhriteuraan liha syötäköön sinä päivänä, jona se on uhrattu, älköönkä mitään siitä jätettäkö seuraavaan aamuun.
൧൫എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസം തന്നെ തിന്നണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
16 Mutta jos uhrilahjana tuotu teuras on lupausuhri tai vapaaehtoinen uhri, syötäköön se sinä päivänä, jona se on tuotu; jos kuitenkin jotakin siitä jää tähteeksi, saatakoon se syödä seuraavana päivänä.
൧൬അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസം തന്നെ അത് തിന്നണം; അതിൽ ശേഷിപ്പുള്ളത് അടുത്ത ദിവസവും തിന്നാം.
17 Mutta mitä uhrilihasta on tähteenä kolmantena päivänä, se poltettakoon tulessa.
൧൭യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.
18 Jos yhteysuhriteuraan lihaa syödään kolmantena päivänä, ei se ole otollinen eikä sitä lueta tuojan hyväksi, vaan se on saastaista; jokainen, joka sitä syö, joutuu syynalaiseksi.
൧൮സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാംദിവസം തിന്നാൽ അത് പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവന്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അത് തിന്നുന്നവൻ കുറ്റം വഹിക്കണം.
19 Sitä lihaa, joka on sattunut saastaiseen, mihin tahansa, älköön syötäkö, vaan se poltettakoon tulessa; muuten saakoon jokainen, joka on puhdas, syödä yhteysuhriteuraan lihaa.
൧൯ഏതെങ്കിലും അശുദ്ധവസ്തുവിനെ തൊട്ടുപോയ മാംസം തിന്നരുത്; അത് തീയിൽ ഇട്ടു ചുട്ടുകളയണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.
20 Mutta jokainen, joka saastaisena ollessaan syö yhteysuhriteuraan lihaa, joka on Herran oma, hävitettäköön kansastansa.
൨൦എന്നാൽ അശുദ്ധി തന്റെമേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
21 Jos joku koskee johonkin saastaiseen, mihin tahansa, joko ihmisen saastaan tahi saastaiseen karjaeläimeen tai mihin inhottavaan saastaan tahansa, ja syö yhteysuhriteuraan lihaa, joka on Herran oma, hänet hävitettäköön kansastansa."
൨൧മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറയ്ക്കപ്പെട്ടതിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ഒരുവൻ തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം’”.
22 Ja Herra puhui Moosekselle sanoen:
൨൨യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
23 "Puhu israelilaisille ja sano: Älkää syökö mitään härän, lampaan tai vuohen rasvaa.
൨൩“നീ യിസ്രായേൽ മക്കളോടു പറയേണ്ടതെന്തെന്നാൽ: ‘ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അല്പംപോലും തിന്നരുത്.
24 Itsestään kuolleen tai kuoliaaksi raadellun eläimen rasva käytettäköön kaikkinaisiin tarpeisiin; mutta älkää sitä syökö.
൨൪സ്വാഭാവികമായി ചത്തതിന്റെ മേദസ്സും വന്യമൃഗങ്ങൾ പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റ് എന്തിനെങ്കിലും ഉപയോഗിക്കാം; തിന്നുക മാത്രം അരുത്.
25 Sillä jokainen, joka syö sen eläimen rasvaa, josta tuodaan Herralle uhri, hävitettäköön kansastansa.
൨൫യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
26 Älkää myöskään, missä asuttekin, syökö mitään verta, ei lintujen eikä karjaeläinten.
൨൬നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്.
27 Jokainen, joka syö verta, minkälaista hyvänsä, hävitettäköön kansastansa."
൨൭വല്ല രക്തവും ഭക്ഷിക്കുന്നത് ആര് തന്നെയായാലും അവന്റെ ജനത്തിൽനിന്നു അവനെ ഛേദിച്ചുകളയണം’”.
28 Ja Herra puhui Moosekselle sanoen:
൨൮യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
29 "Puhu israelilaisille ja sano: Joka tuo Herralle yhteysuhrinsa, tuokoon Herralle uhrilahjan tästä yhteysuhristaan.
൨൯“നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാട് കൊണ്ടുവരണം.
30 Omin käsin hän tuokoon Herran uhrit; tuokoon rasvan ynnä rintalihan, ja toimitettakoon niiden heilutus Herran edessä.
൩൦സ്വന്തകൈയാൽ അവൻ അത് യഹോവയുടെ ദഹനയാഗമായി കൊണ്ടുവരണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
31 Ja pappi polttakoon rasvan alttarilla, mutta rintaliha olkoon Aaronin ja hänen poikiensa oma.
൩൧പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം.
32 Ja oikea reisi antakaa papille anniksi yhteysuhriteuraistanne.
൩൨നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കണം.
33 Se Aaronin pojista, joka uhraa yhteysuhrin veren ja rasvan, saakoon oikean reiden osaksensa.
൩൩അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം.
34 Sillä minä olen ottanut heilutus-rintalihan ja anniksi annetun reiden israelilaisilta heidän yhteysuhriteuraistansa ja antanut ne pappi Aaronille ja hänen pojillensa ikuiseksi osuudeksi israelilaisilta."
൩൪യിസ്രായേൽ മക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു’”.
35 Tämä on Aaronin ja hänen poikiensa osa Herran uhreista, joka heille määrättiin sinä päivänä, jona hän toi heidät pappeina palvelemaan Herraa;
൩൫ഇത് അഹരോനെയും പുത്രന്മാരെയും മോശെ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു.
36 sen osan Herra käski sinä päivänä, jona hän heidät voiteli, israelilaisten antaa heille ikuiseksi osuudeksi sukupolvesta sukupolveen.
൩൬യിസ്രായേൽ മക്കൾ നെഞ്ചും കൈക്കുറകും അവർക്ക് കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്ക് തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
37 Tämä on se laki polttouhrista, ruokauhrista, syntiuhrista, vikauhrista, vihkiäisuhrista ja yhteysuhrista,
൩൭ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, പൌരോഹിത്യാഭിഷേകത്തിനുള്ളയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ.
38 jonka lain Herra antoi Moosekselle Siinain vuorella sinä päivänä, jona hän antoi israelilaisille käskyn tuoda uhrilahjansa Herralle Siinain erämaassa.
൩൮യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽ മക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.