< Joosuan 1 >

1 Herran palvelijan Mooseksen kuoltua sanoi Herra Joosualle, Nuunin pojalle, Mooseksen palvelijalle, näin:
യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു:
2 "Minun palvelijani Mooses on kuollut; nouse siis ja mene tämän Jordanin yli, sinä ja kaikki tämä kansa, siihen maahan, jonka minä annan heille, israelilaisille.
എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.
3 Jokaisen paikan, johon te jalkanne astutte, minä annan teille, niinkuin olen Moosekselle puhunut.
നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു.
4 Maa erämaasta ja tuolta Libanonista aina suureen virtaan, Eufrat-virtaan, saakka-koko heettiläisten maa-ja aina Suureen mereen asti, auringonlaskuun päin, on oleva teidän aluettanne.
മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
5 Ei kukaan kestä sinun edessäsi kaikkena elinaikanasi. Niinkuin minä olin Mooseksen kanssa, niin minä olen sinunkin kanssasi; minä en jätä sinua enkä hylkää sinua.
നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
6 Ole luja ja rohkea; sillä sinä jaat tälle kansalle perinnöksi sen maan, jonka minä heidän isillensä vannotulla valalla olen luvannut antaa heille.
ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
7 Ole vain luja ja aivan rohkea ja noudata tarkoin kaikessa sitä lakia, jonka minun palvelijani Mooses on sinulle antanut; älä poikkea siitä oikealle äläkä vasemmalle, että menestyisit, missä ikinä kuljetkin.
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
8 Älköön tämä lain kirja sinun suustasi poistuko, vaan tutkiskele sitä päivät ja yöt, että tarkoin noudattaisit kaikkea, mitä siihen on kirjoitettu, sillä silloin sinä onnistut teilläsi ja silloin sinä menestyt.
ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.
9 Olenhan minä sinua käskenyt: Ole luja ja rohkea; älä säikähdy äläkä arkaile, sillä Herra, sinun Jumalasi, on sinun kanssasi, missä ikinä kuljetkin."
നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
10 Silloin Joosua käski kansan päällysmiehiä sanoen:
എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു:
11 "Kulkekaa halki leirin ja käskekää kansaa sanoen: 'Valmistakaa itsellenne evästä, sillä kolmen päivän kuluttua te kuljette tämän Jordanin yli mennäksenne ottamaan omaksenne sen maan, jonka Herra, teidän Jumalanne, teidän omaksenne antaa'".
പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ.
12 Mutta ruubenilaisille, gaadilaisille ja toiselle puolelle Manassen sukukuntaa Joosua sanoi näin:
പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ:
13 "Muistakaa sitä käskyä, jonka Herran palvelija Mooses teille antoi sanoen: 'Herra, teidän Jumalanne, suo teidän päästä rauhaan ja antaa teille tämän maan'.
യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.
14 Vaimonne, lapsenne ja karjanne jääkööt siihen maahan, jonka Mooses antoi teille tältä puolelta Jordanin. Mutta teidän itsenne, kaikkien sotaurhojen, on taisteluun valmiina lähdettävä veljienne etunenässä ja autettava heitä,
നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്നു
15 kunnes Herra suo teidän veljienne päästä rauhaan niinkuin teidänkin, ja hekin ottavat omakseen sen maan, jonka Herra, teidän Jumalanne, heille antaa. Sitten saatte palata takaisin siihen maahan, joka on teidän omanne, ja ottaa omaksenne sen maan, jonka Herran palvelija Mooses antoi teille tältä puolelta Jordanin, auringonnousun puolelta."
യഹോവ നിങ്ങൾക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോർദ്ദാന്നിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.
16 Niin he vastasivat Joosualle sanoen: "Kaiken, minkä olet meidän käskenyt tehdä, me teemme, ja mihin ikinä meidät lähetät, sinne me menemme.
അവർ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
17 Niinkuin me olemme kaikessa totelleet Moosesta, niin me tottelemme sinuakin. Olkoon vain Herra, sinun Jumalasi, sinun kanssasi, niinkuin hän oli Mooseksen kanssa.
ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.
18 Jokainen, joka niskoittelee sinun käskyjäsi vastaan eikä tottele sanojasi kaikessa, mitä hänelle käsket, surmattakoon. Ole vain luja ja rohkea."
ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.

< Joosuan 1 >