< Joosuan 12 >

1 Nämä olivat ne maan kuninkaat, jotka israelilaiset voittivat ja joiden maan he ottivat omakseen tuolla puolella Jordanin, auringonnousun puolella, maan Arnon-joesta aina Hermonin vuoreen saakka ja koko itäpuolisen Aromaan:
യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻതാഴ്വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
2 Siihon, amorilaisten kuningas, joka asui Hesbonissa ja hallitsi maata Arnon-joen rannalla olevasta Aroerista ja jokilaakson keskikohdalta, ja puolta Gileadia, Jabbok-jokeen saakka, joka on ammonilaisten rajana,
ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
3 ja Aromaata aina Kinerotin järveen, sen itärantaan, saakka ja Aromaan mereen, Suolamereen, sen itärantaan, saakka, Beet-Jesimotin tienoille, ja etelään päin Pisgan rinteiden juurelle saakka.
കിന്നേരെത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
4 Ja he ottivat omakseen Oogin, Baasanin kuninkaan, alueen, hänen, joka oli viimeisiä refalaisia ja asui Astarotissa ja Edreissä
ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
5 ja hallitsi Hermonin vuorta, Salkaa ja koko Baasania gesurilaisten ja maakatilaisten alueeseen saakka ja toista puolta Gileadia, Hesbonin kuninkaan Siihonin alueeseen saakka.
അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6 Herran palvelija Mooses ja israelilaiset olivat voittaneet heidät; ja Herran palvelija Mooses oli antanut maan omaksi ruubenilaisille ja gaadilaisille ja toiselle puolelle Manassen sukukuntaa.
അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
7 Ja nämä olivat ne maan kuninkaat, jotka Joosua ja israelilaiset voittivat tällä puolella Jordanin, länsipuolella, Libanonin laaksossa olevasta Baal-Gaadista aina Seiriin päin kohoavaan Sileään vuoreen saakka, ja joiden maan Joosua antoi Israelin sukukuntien omaksi, heidän osastojensa mukaan,
യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
8 Vuoristossa, Alankomaassa, Aromaassa, Rinnemaissa, Erämaassa ja Etelämaassa, heettiläisten, amorilaisten, kanaanilaisten, perissiläisten, hivviläisten ja jebusilaisten maan:
മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
9 Jerikon kuningas yksi, lähellä Beeteliä olevan Ain kuningas yksi,
യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
10 Jerusalemin kuningas yksi, Hebronin kuningas yksi,
൧൦യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
11 Jarmutin kuningas yksi, Laakiin kuningas yksi,
൧൧യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
12 Eglonin kuningas yksi, Geserin kuningas yksi,
൧൨എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
13 Debirin kuningas yksi, Gederin kuningas yksi,
൧൩ദെബീർരാജാവ്; ഗേദെർരാജാവ്;
14 Horman kuningas yksi, Aradin kuningas yksi,
൧൪ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
15 Libnan kuningas yksi, Adullamin kuningas yksi,
൧൫ലിബ്നരാജാവ്; അദുല്ലാംരാജാവ്;
16 Makkedan kuningas yksi, Beetelin kuningas yksi,
൧൬മക്കേദാരാജാവ്; ബേഥേൽരാജാവ്;
17 Tappuahin kuningas yksi, Heeferin kuningas yksi,
൧൭തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
18 Afekin kuningas yksi, Lassaronin kuningas yksi,
൧൮അഫേക് രാജാവ്; ശാരോൻരാജാവ്;
19 Maadonin kuningas yksi, Haasorin kuningas yksi,
൧൯മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
20 Simron-Meronin kuningas yksi, Aksafin kuningas yksi,
൨൦അക്ക്ശാപ്പുരാജാവ്; താനാക് രാജാവ്;
21 Taanakin kuningas yksi, Megiddon kuningas yksi,
൨൧മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
22 Kedeksen kuningas yksi, Karmelin juurella olevan Jokneamin kuningas yksi,
൨൨കർമ്മേലിലെ യൊക്നെയാംരാജാവ്;
23 Doorin kukkuloilla olevan Doorin kuningas yksi, Gilgalin seudun pakanain kuningas yksi,
൨൩ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;
24 Tirsan kuningas yksi. Kaikkiaan kolmekymmentä yksi kuningasta.
൨൪തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

< Joosuan 12 >