< Jesajan 3 >
1 Sillä katso, Herra, Herra Sebaot ottaa pois Jerusalemilta ja Juudalta varan ja turvan, kaiken leivänvaran ja kaiken vedenvaran,
൧സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരൂശലേമിൽ നിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
2 sankarin ja soturin, tuomarin ja profeetan, tietäjän ja vanhimman,
൨വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
3 viidenkymmenenpäämiehen ja arvomiehen, neuvonantajan, taitoniekan ja taikurin.
൩അമ്പതുപേർക്ക് അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
4 Ja minä panen nuorukaiset heille päämiehiksi, ja pahankuriset hallitsevat heitä.
൪“ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും”.
5 Kansassa sortaa kukin toistaan, jokainen lähimmäistään; nuorukainen rehentelee vanhusta vastaan, halpa-arvoinen arvollista vastaan.
൫ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
6 Kun veli tarttuu veljeensä isänsä talossa sanoen: "Sinulla on vielä vaatteet, rupea ruhtinaaksemme ja ota huostaasi tämä raunioläjä",
൬ഒരുവൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്ക് മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.
7 niin tämä sinä päivänä korottaa äänensä sanoen: "Ei minusta ole haavoja sitomaan; ei ole minun talossani leipää, ei vaatetta, älkää panko minua kansan ruhtinaaksi".
൭അവൻ അന്ന് കൈ ഉയർത്തിക്കൊണ്ട്: “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും.
8 Sillä Jerusalem kaatuu ja Juuda kukistuu, koska heidän kielensä ja heidän tekonsa ovat Herraa vastaan ja he uhittelevat hänen kunniansa kasvoja.
൮യഹോവയുടെ തേജസ്സുള്ള കണ്ണിന് വെറുപ്പുതോന്നുവാൻ തക്കവിധം അവരുടെ നാവുകളും പ്രവൃത്തികളും അവന് വിരോധമായിരിക്കുകയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
9 Heidän kasvojensa hahmo todistaa heitä vastaan; syntinsä he tuovat julki niinkuin sodomalaiset, he eivät niitä salaa. Voi heitä! Itsellensä he pahaa tekevät.
൯അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു.
10 Sanokaa hurskaasta, että hänen käy hyvin, sillä he saavat nauttia tekojensa hedelmiä.
൧൦നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
11 Voi jumalatonta! Hänen käy pahoin, sillä hänen kättensä teot maksetaan hänelle.
൧൧ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
12 Minun kansani käskijät ovat lapsia, ja naiset sitä hallitsevat. Kansani, sinun johtajasi ovat eksyttäjiä, he ovat hämmentäneet sinun polkujesi suunnan.
൧൨എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.
13 Herra asettuu käymään oikeutta, nousee kansoja tuomitsemaan.
൧൩യഹോവ വാദിക്കുവാൻ എഴുന്നേറ്റു വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.
14 Herra käy tuomiolle kansansa vanhinten ja sen päämiesten kanssa: Te olette raiskanneet viinitarhan; teidän taloissanne on kurjilta ryöstettyä tavaraa.
൧൪യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;
15 Kuinka saatatte runnella minun kansaani ja ruhjoa kurjien kasvot? sanoo Herra, Herra Sebaot.
൧൫എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
16 Ja Herra sanoi: Koska Siionin tyttäret korskeilevat, kulkevat kaula kenossa ja silmillään vilkuillen, astua sipsuttelevat ja nilkkarenkaitaan kilistelevät,
൧൬യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും കാൽ കൊണ്ട് ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
17 tekee Herra Siionin tytärten päälaen rupiseksi, ja Herra paljastaa heidän häpynsä.
൧൭ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
18 Sinä päivänä Herra poistaa koreat nilkkarenkaat, otsanauhat, puolikuukorut,
൧൮അന്ന് കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
19 korvarenkaat, rannerenkaat, hunnut,
൧൯അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
20 juhlapäähineet, jalkakäädyt, koruvyöt, hajupullot, taikahelyt,
൨൦തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
21 sormukset, nenärenkaat,
൨൧ഏലസ്സ്, മോതിരം, മൂക്കുത്തി,
22 juhlavaatteet, kaavut, vaipat, kukkarot,
൨൨ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
23 kuvastimet, aivinapaidat, käärelakit ja päällysharsot.
൨൩കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.
24 Silloin tulee tuoksun sijaan löyhkä, vyön sijaan nuora, käherretyn tukan sijaan kaljuus, korupuvun sijaan säkkiverho, kauneuden sijaan polttomerkki.
൨൪അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പിന്നിയ തലമുടിക്കു പകരം കഷണ്ടിയും വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.
25 Sinun miehesi kaatuvat miekkaan ja sinun sankarisi sotaan.
൨൫നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
26 Ja Siionin portit valittavat ja vaikeroivat, ja typötyhjänä hän istuu maassa.
൨൬സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അവൾ ശൂന്യമായി നിലത്തു ഇരിക്കും.