< Jesajan 25 >

1 Herra, sinä olet minun Jumalani; minä kunnioitan sinua, kiitän sinun nimeäsi, sillä sinä olet tehnyt ihmeitä, sinun aivoituksesi kaukaisilta päiviltä ovat todet ja vakaat.
യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
2 Sillä sinä olet tehnyt kaupungin kiviroukkioksi, varustetun kaupungin raunioiksi; muukalaisten linna on kadonnut kaupunkien luvusta, ei sitä ikinä enää rakenneta.
നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ കൊട്ടാരങ്ങളെ നഗരമല്ലാത്തവിധവും ആക്കിത്തീർത്തു; അത് ഒരുനാളും പണിയുകയില്ല.
3 Sentähden sinua kunnioittaa väkevä kansa, väkivaltaisten pakanain kaupunki sinua pelkää.
അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.
4 Sillä sinä olit turvana vaivaiselle, turvana köyhälle hänen ahdingossansa, suojana rankkasateelta, varjona helteeltä; sillä väkivaltaisten kiukku on kuin rankkasade seinää vastaan.
ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.
5 Niinkuin helteen kuivassa maassa, niin sinä vaimensit muukalaisten melun. Niinkuin helle pilven varjossa vaipuu väkivaltaisten voittolaulu.
വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.
6 Ja Herra Sebaot laittaa kaikille kansoille tällä vuorella pidot rasvasta, pidot voimaviinistä, ydinrasvasta, puhtaasta voimaviinistä.
സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നെ.
7 Ja hän hävittää tällä vuorella verhon, joka verhoaa kaikki kansat, ja peiton, joka peittää kaikki kansakunnat.
സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജനതകളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.
8 Hän hävittää kuoleman ainiaaksi, ja Herra, Herra pyyhkii kyyneleet kaikkien kasvoilta ja ottaa pois kansansa häväistyksen kaikesta maasta. Sillä Herra on puhunut.
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
9 Ja sinä päivänä sanotaan: "Katso, tämä on meidän Jumalamme, jota me odotimme meitä pelastamaan; tämä on Herra, jota me odotimme: iloitkaamme ja riemuitkaamme pelastuksesta, jonka hän toi".
ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; അവനെയാകുന്നു നാം കാത്തിരുന്നത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്ന് അവർ പറയും.
10 Sillä Herran käsi lepää tällä vuorella. Mutta Mooab tallataan siihen paikkaansa, niinkuin oljet tallautuvat lantaveteen.
൧൦യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും.
11 Ja hän haroo siinä käsiään, niinkuin uija haroo uidessansa, mutta Herra painaa alas hänen ylpeytensä ynnä hänen kättensä rimpuilut.
൧൧നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ മോവാബ് അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ അഹങ്കാരവും കൈമിടുക്കും അവിടുന്ന് താഴ്ത്തിക്കളയും.
12 Sinun korkeitten muuriesi varustukset hän kukistaa, painaa alas, syöksee maahan, tomuun asti.
൧൨നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

< Jesajan 25 >