< 1 Mooseksen 29 >
1 Ja Jaakob lähti matkaan ja tuli Idän miesten maalle.
പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.
2 Ja katso, hän huomasi kedolla kaivon, ja katso, sen ääressä makasi kolme lammaslaumaa, sillä siitä kaivosta oli tapana juottaa laumoja. Ja kaivon suulla oli suuri kivi.
അവൻ വെളിമ്പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.
3 Sentähden annettiin kaikkien laumojen kokoontua sinne ja sitten vieritettiin kivi kaivon suulta ja juotettiin lampaat, jonka jälkeen kivi taas pantiin paikoilleen kaivon suulle.
ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
4 Ja Jaakob sanoi heille: "Veljeni, mistä te olette?" He vastasivat: "Harranista olemme".
യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു.
5 Hän kysyi heiltä: "Tunnetteko Laabanin, Naahorin pojan?" He vastasivat: "Tunnemme".
അവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു.
6 Ja hän kysyi heiltä: "Voiko hän hyvin?" He vastasivat: "Hyvin hän voi; ja katso, Raakel, hänen tyttärensä, tulee tuolla lammasten kanssa".
അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു.
7 Hän sanoi: "Vielä on täysi päivä ja liian aikaista koota lauma; juottakaa lampaat ja viekää ne takaisin laitumelle".
പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു
8 He vastasivat: "Emme voi, ennenkuin kaikki laumat ovat koolla ja kivi on vieritetty kaivon suulta; sitten juotamme lampaat".
അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.
9 Hänen vielä puhuessaan heidän kanssaan tuli Raakel isänsä lammasten kanssa, sillä hänen oli tapana olla paimenessa.
അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.
10 Kun Jaakob näki Raakelin, enonsa Laabanin tyttären, ja enonsa Laabanin lampaat, astui hän esiin ja vieritti kiven kaivon suulta ja juotti enonsa Laabanin lampaat.
തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
11 Ja Jaakob suuteli Raakelia ja korotti äänensä ja itki.
യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
12 Niin Jaakob ilmoitti Raakelille, että hän oli hänen isänsä sukulainen ja Rebekan poika; ja Raakel riensi pois ja ilmoitti sen isällensä.
താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
13 Kun Laaban kuuli kerrottavan Jaakobista, sisarensa pojasta, riensi hän häntä vastaan, syleili ja suuteli häntä ja toi hänet kotiinsa; ja hän kertoi Laabanille kaikki, mitä oli tapahtunut.
ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
14 Ja Laaban sanoi hänelle: "Niin, sinä olet minun luutani ja lihaani". Ja hän asui hänen luonaan kuukauden päivät.
ലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു.
15 Ja Laaban sanoi Jaakobille: "Olet tosin sukulaiseni, mutta palvelisitko silti minua palkatta? Sano minulle, mikä on palkkasi oleva."
പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.
16 Mutta Laabanilla oli kaksi tytärtä; vanhemman nimi oli Leea, nuoremman nimi oli Raakel.
എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.
17 Ja Leealla oli sameat silmät, mutta Raakelilla oli kaunis vartalo ja kauniit kasvot.
ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
18 Ja Jaakob rakasti Raakelia; niin hän sanoi: "Minä palvelen sinua seitsemän vuotta saadakseni Raakelin, nuoremman tyttäresi".
യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
19 Laaban vastasi: "Parempi on, että annan hänet sinulle, kuin että antaisin hänet jollekin toiselle; jää luokseni".
അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു.
20 Jaakob palveli siis seitsemän vuotta saadakseen Raakelin, ja ne tuntuivat hänestä muutamilta päiviltä; niin hän rakasti häntä.
അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.
21 Senjälkeen Jaakob sanoi Laabanille: "Anna minulle vaimoni, sillä aikani on nyt kulunut umpeen, mennäkseni hänen tykönsä".
അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു.
22 Silloin Laaban kutsui kokoon kaikki sen paikkakunnan asukkaat ja laittoi pidot;
അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
23 mutta illalla hän otti tyttärensä Leean ja vei hänet hänen luokseen; ja hän yhtyi häneen.
എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു.
24 Ja Laaban antoi orjattarensa Silpan tyttärellensä Leealle orjattareksi.
ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
25 Aamulla hän näki, että se oli Leea. Ja hän sanoi Laabanille: "Mitä oletkaan minulle tehnyt? Olenhan palvellut sinua saadakseni Raakelin! Miksi petit minut?"
നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
26 Laaban vastasi: "Ei ole meidän maassamme tapana antaa nuorempaa ennen vanhempaa.
അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.
27 Vietä nyt vain tämä hääviikko loppuun, niin annetaan sinulle toinenkin, kunhan olet palveluksessani vielä toiset seitsemän vuotta."
ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
28 Ja Jaakob suostui siihen, ja kun hän oli viettänyt sen viikon loppuun, antoi Laaban myöskin tyttärensä Raakelin hänelle vaimoksi.
യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
29 Ja Laaban antoi orjattarensa Bilhan tyttärellensä Raakelille orjattareksi.
തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
30 Ja hän yhtyi myös Raakeliin, ja Raakel oli hänelle rakkaampi kuin Leea; ja hän palveli Laabanin luona vielä toiset seitsemän vuotta.
അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.
31 Ja kun Herra näki, että Leeaa hyljittiin, avasi hän hänen kohtunsa; mutta Raakel oli hedelmätön.
ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
32 Niin Leea tuli raskaaksi ja synnytti pojan ja antoi hänelle nimen Ruuben, sanoen: "Herra on nähnyt minun kurjuuteni; nyt on mieheni rakastava minua".
ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.
33 Ja hän tuli jälleen raskaaksi ja synnytti pojan ja sanoi: "Herra on kuullut, että minua hyljitään, ja on antanut minulle myös tämän". Niin hän antoi hänelle nimen Simeon.
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു.
34 Ja hän tuli jälleen raskaaksi ja synnytti pojan ja sanoi: "Nyt kai mieheni vihdoinkin kiintyy minuun, sillä olenhan synnyttänyt hänelle kolme poikaa". Sentähden hän antoi hänelle nimen Leevi.
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു.
35 Ja hän tuli vieläkin raskaaksi ja synnytti pojan ja sanoi: "Nyt minä kiitän Herraa". Sentähden hän antoi hänelle nimen Juuda. Sitten hän lakkasi synnyttämästä.
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.