< 1 Kuninkaiden 2 >
1 Kun lähestyi aika, jolloin Daavidin oli kuoltava, käski hän poikaansa Salomoa sanoen:
ദാവീദ് മരണാസന്നനായപ്പോൾ അദ്ദേഹം തന്റെ പുത്രനായ ശലോമോനോട് ഇപ്രകാരം കൽപ്പിച്ചു:
2 "Minä menen kaiken maailman tietä; ole luja ja ole mies.
“ഭൂമിയിലുള്ള സകലരും പോകേണ്ട വഴിയിലൂടെ ഞാനും പോകുന്നു. നീ ശക്തനായിരിക്കുക; പൗരുഷം കാണിക്കുക.
3 Ja noudata Herran, Jumalasi, määräyksiä, niin että vaellat hänen teitänsä ja noudatat hänen säädöksiänsä, käskyjänsä, oikeuksiansa ja todistuksiansa, niinkuin on kirjoitettuna Mooseksen laissa, että menestyisit kaikessa, mitä teet, ja kaikkialla, minne käännyt;
നിന്റെ ദൈവമായ യഹോവയുടെ പ്രമാണങ്ങൾ പാലിക്കുക; അവിടത്തെ അനുസരിച്ച് ജീവിക്കുക. മോശയുടെ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും അനുശാസനകളും അനുസരിക്കുക. എന്നാൽ നിന്റെ എല്ലാ പ്രവൃത്തികളിലും എല്ലാ വഴികളിലും നീ വിജയം കൈവരിക്കും.
4 että Herra täyttäisi tämän sanansa, jonka hän minusta puhui: 'Jos sinun poikasi pitävät vaarin teistänsä, niin että vaeltavat minun edessäni uskollisesti, kaikesta sydämestänsä ja kaikesta sielustansa, niin on mies sinun suvustasi aina oleva Israelin valtaistuimella'.
‘നിന്റെ പിൻഗാമികൾ തങ്ങളുടെ ജീവിതം സശ്രദ്ധം നയിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടി എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്താൽ ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ ഇല്ലാതെപോകുകയില്ല,’ എന്ന് യഹോവ എനിക്കു നൽകിയ വാഗ്ദാനം അവിടന്നു പാലിക്കുകതന്നെ ചെയ്യും.
5 Sinä tiedät myöskin, mitä Jooab, Serujan poika, on tehnyt minulle-tiedät, mitä hän teki kahdelle Israelin sotapäällikölle, Abnerille, Neerin pojalle, ja Amasalle, Jeterin pojalle: kuinka hän tappoi heidät, vuodattaen sotaverta rauhan aikana ja tahraten sotaverellä vyönsä, joka hänellä oli vyötäisillään, ja kenkänsä, jotka hänellä oli jalassaan.
“സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു.
6 Niin tee nyt viisautesi mukaan äläkä anna hänen harmaiden hapsiensa rauhassa mennä alas tuonelaan. (Sheol )
നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്. (Sheol )
7 Mutta gileadilaisen Barsillain pojille osoita laupeutta, niin että he pääsevät niiden joukkoon, jotka syövät sinun pöydästäsi, sillä hekin tulivat minun avukseni, kun minä pakenin sinun veljeäsi Absalomia.
“എന്നാൽ, ഗിലെയാദിലെ ബർസില്ലായിയുടെ പുത്രന്മാരോടു കരുണ കാണിക്കുക; നിന്റെ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ അവർ എന്നും ഉണ്ടായിരിക്കട്ടെ! നിന്റെ സഹോദരനായ അബ്ശാലോമിന്റെമുമ്പിൽനിന്ന് ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നോടൊപ്പം ഉണ്ടായിരുന്നു.
8 Ja katso, vielä on sinun luonasi Siimei, Geeran poika, benjaminilainen Bahurimista, joka hirveillä kirouksilla kiroili minua, kun minä menin Mahanaimiin. Kun hän tuli minua vastaan alas Jordanille, vannoin minä hänelle Herran kautta ja sanoin: 'Minä en surmaa sinua miekalla'.
“ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ മകൻ ശിമെയി ഇവിടെ നിന്നോടൊപ്പമുണ്ടല്ലോ! ഞാൻ മഹനയീമിലേക്ക് ഓടിപ്പോയ ദിവസം എന്റെമേൽ കഠിനമായ ശാപവാക്കുകൾ ചൊരിഞ്ഞവനാണ് അയാൾ എന്ന് ഓർക്കുക. എന്നെ എതിരേൽക്കുന്നതിനായി അയാൾ യോർദാൻനദിയിലേക്ക് വന്നപ്പോൾ, ‘ഞാൻ നിന്നെ വാളാൽ കൊല്ലുകയില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു ശപഥംചെയ്തിരുന്നു.
9 Mutta älä sinä jätä häntä rankaisematta, sillä sinä olet viisas mies ja tiedät, mitä sinun on hänelle tehtävä, saattaaksesi hänen harmaat hapsensa verisinä alas tuonelaan." (Sheol )
എന്നാൽ, ആ ശപഥംനിമിത്തം അയാളെ നിഷ്കളങ്കനായി കണക്കാക്കരുത്. നീ ജ്ഞാനിയല്ലോ! അയാളോട് എന്തു ചെയ്യണമെന്ന് നിനക്കറിയാം. അയാളുടെ നരച്ചതലയെ രക്തത്തോടെ ശവക്കുഴിയിലേക്കയയ്ക്കുക!” (Sheol )
10 Sitten Daavid meni lepoon isiensä tykö, ja hänet haudattiin Daavidin kaupunkiin.
ഇതിനുശേഷം, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; “ദാവീദിന്റെ നഗരത്തിൽ” അദ്ദേഹത്തെ സംസ്കരിച്ചു.
11 Ja aika, jonka Daavid hallitsi Israelia, oli neljäkymmentä vuotta: Hebronissa hän hallitsi seitsemän vuotta, ja Jerusalemissa hän hallitsi kolmekymmentä kolme vuotta.
ദാവീദ് നാൽപ്പതുവർഷം ഇസ്രായേലിൽ ഭരണംനടത്തി—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.
12 Ja Salomo istui isänsä Daavidin valtaistuimelle, ja hänen kuninkuutensa tuli hyvin vahvaksi.
അങ്ങനെ, ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി. അദ്ദേഹത്തിന്റെ രാജത്വം ഏറ്റവും സുസ്ഥിരമായിത്തീർന്നു.
13 Mutta Adonia, Haggitin poika, tuli Batseban, Salomon äidin, luo. Tämä sanoi: "Rauhaako sinun tulosi tietää?" Hän vastasi: "Rauhaa".
ഒരു ദിവസം ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് ശലോമോന്റെ അമ്മയായ ബേത്ത്-ശേബയെ ചെന്നുകണ്ടു. “നീ സമാധാനത്തോടെയോ വരുന്നത്?” എന്ന് ബേത്ത്-ശേബ അദ്ദേഹത്തോടു ചോദിച്ചു. “അതേ, സമാധാനത്തോടെതന്നെ,” അദ്ദേഹം മറുപടി പറഞ്ഞു.
14 Sitten hän sanoi: "Minulla on asiaa sinulle". Batseba sanoi: "Puhu".
“എനിക്ക് ഒരു കാര്യം പറയാനുണ്ട്,” അദ്ദേഹം തുടർന്നു. “നിനക്കു പറയാം,” അവൾ ഉത്തരം പറഞ്ഞു.
15 Silloin hän sanoi: "Sinä tiedät, että kuninkuus oli minun, ja että koko Israel oli kääntänyt katseensa minuun, että minusta tulisi kuningas. Mutta sitten kuninkuus meni minulta pois ja joutui minun veljelleni, sillä Herralta se hänelle tuli.
അദ്ദേഹം പറഞ്ഞു: “രാജത്വം എനിക്കു ലഭിക്കേണ്ടതായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. സകല ഇസ്രായേലും എന്നെ അവരുടെ അടുത്ത രാജാവായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾക്കു മാറ്റംവന്നു. രാജ്യം എന്റെ സഹോദരന്റേതായിത്തീർന്നിരിക്കുന്നു; അത് യഹോവയിൽനിന്ന് അവനു ലഭിച്ചിരിക്കുന്നു.
16 Yhtä minä nyt sinulta pyydän; älä sitä minulta kiellä." Hän sanoi hänelle: "Puhu".
ഇപ്പോൾ, ഞാനൊരു കാര്യം അപേക്ഷിക്കുകയാണ്; അതെനിക്കു നിരസിക്കരുത്.” “പറഞ്ഞുകൊള്ളൂ,” അവൾ പ്രതിവചിച്ചു.
17 Hän sanoi: "Puhu kuningas Salomolle-sillä sinulta hän ei sitä kiellä-että hän antaisi minulle suunemilaisen Abisagin vaimoksi".
അദോനിയാവ് പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ എനിക്കു ഭാര്യയായിത്തരണമെന്ന് ശലോമോൻ രാജാവിനോടു ദയവായി പറഞ്ഞാലും! നിങ്ങൾ പറഞ്ഞാൽ അദ്ദേഹം മുഖംതിരിച്ചുകളയുകയില്ല.”
18 Batseba vastasi: "Hyvä. Minä puhun kuninkaalle sinun puolestasi."
“ശരി, നിനക്കുവേണ്ടി ഞാൻ രാജാവിനോടു സംസാരിക്കാം,” എന്ന് ബേത്ത്-ശേബ മറുപടി പറഞ്ഞു.
19 Silloin Batseba meni kuningas Salomon tykö puhumaan hänelle Adonian puolesta. Niin kuningas nousi ja meni häntä vastaan ja kumarsi häntä ja istui valtaistuimelleen. Ja myös kuninkaan äidille asetettiin istuin, ja hän istui hänen oikealle puolellensa.
അദോനിയാവിനുവേണ്ടി സംസാരിക്കാൻ ബേത്ത്-ശേബ ശലോമോൻരാജാവിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റ് വണങ്ങി വന്ദനംചെയ്ത് മാതാവിനെ സ്വീകരിച്ചു. പിന്നെ അദ്ദേഹം സിംഹാസനത്തിൽ ഇരുന്നു. രാജമാതാവിനും അദ്ദേഹത്തോടൊപ്പം സിംഹാസനം നൽകി. അവർ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരുന്നു.
20 Sitten hän sanoi: "Minulla on sinulle pieni pyyntö, älä sitä minulta kiellä". Kuningas sanoi hänelle: "Pyydä, äiti, minä en sinulta kiellä".
ബേത്ത്-ശേബ രാജാവിനോട്: “എനിക്കൊരു ചെറിയ കാര്യം അപേക്ഷിക്കാനുണ്ട്; അതു നിരസിക്കരുത്” എന്നു പറഞ്ഞു. “എന്റെ അമ്മേ, ചോദിച്ചാലും, ഞാനതു നിരസിക്കുകയില്ല,” രാജാവു മറുപടികൊടുത്തു.
21 Silloin hän sanoi: "Annettakoon suunemilainen Abisag sinun veljellesi Adonialle vaimoksi".
അപ്പോൾ, ബേത്ത്-ശേബ പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനിയാവിനു ഭാര്യയായി കൊടുത്താലും.”
22 Mutta kuningas Salomo vastasi ja sanoi äidillensä: "Miksi pyydät vain suunemilaista Abisagia Adonialle? Pyydä myös kuninkuutta hänelle-hänhän on minun vanhin veljeni-hänelle ja pappi Ebjatarille ja Jooabille, Serujan pojalle."
ശലോമോൻ രാജാവു തന്റെ മാതാവിനോട്: “അദോനിയാവിനുവേണ്ടി ശൂനേംകാരിയായ അബീശഗിനെ ചോദിക്കുന്നതെന്തിന്? രാജ്യംതന്നെ അയാൾക്കുവേണ്ടി ചോദിക്കരുതോ? അയാൾ എന്റെ മൂത്ത സഹോദരനുമാണല്ലോ! അയാൾക്കുവേണ്ടിമാത്രമല്ല, പുരോഹിതനായ അബ്യാഥാരിനും സെരൂയയുടെ മകനായ യോവാബിനുംകൂടെ രാജ്യം ചോദിക്കരുതോ?”
23 Ja kuningas Salomo vannoi Herran kautta, sanoen: "Jumala rangaiskoon minua nyt ja vasta, jollei Adonia saa hengellään maksaa sitä, että on puhunut näin.
അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ!
24 Ja nyt, niin totta kuin Herra elää, joka on minut vahvistanut ja on asettanut minut isäni Daavidin valtaistuimelle ja joka lupauksensa mukaan on perustanut minun sukuni: Adonia on tänä päivänä kuolemalla rangaistava."
അതുകൊണ്ട്, എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ എന്നെ സ്ഥിരപ്പെടുത്തുകയും, തന്റെ വാഗ്ദാനപ്രകാരം എനിക്കായി ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്ത ജീവനുള്ള യഹോവയാണെ, അദോനിയാവ് ഇന്നുതന്നെ വധിക്കപ്പെടും.”
25 Ja kuningas Salomo lähetti Benajan, Joojadan pojan, lyömään hänet kuoliaaksi; ja hän kuoli.
ഉടനെ, ശലോമോൻരാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു; അദ്ദേഹം അദോനിയാവിനെ വെട്ടിക്കൊന്നു.
26 Ja pappi Ebjatarille kuningas sanoi: "Mene maatilallesi Anatotiin, sillä sinä olet kuoleman oma. En minä sinua nyt surmaa, koska sinä olet kantanut Herran Jumalan arkkia minun isäni Daavidin edessä ja koska olet kärsinyt kaikkea, mitä isäni on kärsinyt."
അതിനുശേഷം, പുരോഹിതനായ അബ്യാഥാരിനോടു രാജാവു കൽപ്പിച്ചത്: “അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു തിരിച്ചുപോകുക. നീ മരണയോഗ്യനാണ്; എന്നാൽ നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പേടകം ചുമന്നതുകൊണ്ടും എന്റെ പിതാവിന്റെ കഷ്ടതകളിലെല്ലാം പങ്കുചേർന്നതുകൊണ്ടും ഞാൻ നിന്നെ ഇപ്പോൾ കൊല്ലുന്നില്ല.”
27 Niin Salomo karkoitti Ebjatarin olemasta Herran pappina ja täytti sen sanan, minkä Herra oli Siilossa puhunut Eelin suvusta.
ശലോമോൻ യഹോവയുടെ പൗരോഹിത്യത്തിൽനിന്ന് അബ്യാഥാരിനെ നീക്കംചെയ്തു. ഇപ്രകാരം, ഏലിയുടെ പിൻഗാമികളെക്കുറിച്ച് ശീലോവിൽവെച്ച് യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറി.
28 Ja kun sanoma tästä tuli Jooabille-sillä Jooab oli liittynyt Adoniaan, vaikka hän ei ollut liittynyt Absalomiin-pakeni Jooab Herran majaan ja tarttui alttarin sarviin.
യോവാബ് ഈ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. അദ്ദേഹം അബ്ശാലോമിന്റെ പക്ഷത്തു ചേർന്നിരുന്നില്ലെങ്കിലും അദോനിയാവിന്റെ പക്ഷംചേർന്നു പ്രവർത്തിച്ചിരുന്നു.
29 Mutta kun kuningas Salomolle ilmoitettiin: "Jooab on paennut Herran majaan ja on alttarin ääressä", lähetti Salomo Benajan, Joojadan pojan, sanoen: "Mene ja lyö hänet kuoliaaksi".
യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നിൽക്കുന്നു എന്ന് ശലോമോൻ രാജാവിന് അറിവുകൊടുത്തു. “നീ ചെന്ന് അവനെ വധിക്കുക!” എന്ന് ശലോമോൻ യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു.
30 Benaja meni Herran majaan ja sanoi hänelle: "Näin käskee kuningas: 'Tule ulos'". Mutta hän vastasi: "En, tässä minä kuolen". Silloin Benaja palasi kertomaan sitä kuninkaalle ja sanoi: "Näin Jooab puhui, ja näin hän vastasi minulle".
ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. “ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു.
31 Kuningas sanoi hänelle: "Tee, niinkuin hän on puhunut, lyö hänet kuoliaaksi ja hautaa hänet, että poistaisit minusta ja minun isäni perheestä sen viattoman veren, jonka Jooab on vuodattanut.
അപ്പോൾ രാജാവ് ബെനായാവിനോട്: “അയാൾ പറഞ്ഞതുപോലെതന്നെ ചെയ്യുക. അയാളെ വെട്ടിക്കൊന്നു കുഴിച്ചുമൂടുക. അങ്ങനെ യോവാബു കാരണംകൂടാതെ ചിന്തിയ നിഷ്കളങ്കരക്തത്തിന്റെ പാതകത്തിൽനിന്ന് എന്നെയും എന്റെ പിതാവിന്റെ ഭവനത്തെയും മോചിപ്പിക്കുക.
32 Ja Herra antakoon hänen verensä tulla hänen oman päänsä päälle, koska hän löi kuoliaaksi kaksi miestä, jotka olivat häntä hurskaammat ja paremmat, ja tappoi heidät miekalla, minun isäni Daavidin siitä mitään tietämättä: Abnerin, Neerin pojan, Israelin sotapäällikön, ja Amasan, Jeterin pojan, Juudan sotapäällikön.
അയാൾ ചിന്തിയ രക്തത്തിന് യഹോവ പകരം നൽകട്ടെ! കാരണം, എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെയാണല്ലോ അയാൾ ഇസ്രായേൽ സൈന്യത്തിന്റെ അധിപനും നേരിന്റെ മകനുമായ അബ്നേരിനെയും, യെഹൂദാ സൈന്യത്തിന്റെ അധിപനും യേഥെരിന്റെ മകനുമായ അമാസയെയും വാളിനിരയാക്കിയത്. അവർ ഇരുവരും അയാളെക്കാൾ ഉത്തമന്മാരും നീതിമാന്മാരും ആയിരുന്നു.
33 Heidän verensä tulkoon Jooabin pään päälle ja hänen jälkeläistensä pään päälle, iankaikkisesti. Mutta Daavidilla ja hänen jälkeläisillään, hänen suvullansa ja hänen valtaistuimellansa olkoon rauha Herralta iankaikkisesti."
അവരുടെ രക്തത്തിന്റെ പാതകം എന്നെന്നേക്കും യോവാബിന്റെ തലമേലും അയാളുടെ പിൻഗാമികളുടെ തലമേലും ഇരിക്കട്ടെ! എന്നാൽ ദാവീദിൻമേലും അദ്ദേഹത്തിന്റെ പിൻഗാമികളിൻമേലും ഭവനത്തിൻമേലും സിംഹാസനത്തിൻമേലും യഹോവയുടെ സമാധാനം എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!”
34 Niin Benaja, Joojadan poika, meni ja löi hänet kuoliaaksi; ja hänet haudattiin omaan taloonsa erämaahan.
അങ്ങനെ, യെഹോയാദായുടെ മകനായ ബെനായാവു തിരികെച്ചെന്ന് യോവാബിനെ വെട്ടിക്കൊന്നു; അയാളെ മരുഭൂമിയിൽ അയാളുടെ സ്വന്തംഭൂമിയിൽ അടക്കംചെയ്തു.
35 Ja kuningas asetti Benajan, Joojadan pojan, hänen sijaansa sotaväen päälliköksi; ja pappi Saadokin kuningas asetti Ebjatarin sijalle.
രാജാവ് യോവാബിന്റെ സ്ഥാനത്ത് യെഹോയാദായുടെ മകനായ ബെനായാവിനെ സൈന്യാധിപനാക്കി, അബ്യാഥാരിനുപകരം സാദോക്കിനെ പുരോഹിതനായും നിയമിച്ചു.
36 Sen jälkeen kuningas lähetti kutsumaan Siimein ja sanoi hänelle: "Rakenna itsellesi talo Jerusalemiin ja asu siellä, menemättä sieltä sinne tai tänne.
അതിനുശേഷം രാജാവ് ആളയച്ചു ശിമെയിയെ വരുത്തി, “നീ ജെറുശലേമിൽ ഒരു വീട് പണിത് അവിടെ പാർക്കുക, എന്നാൽ, മറ്റെങ്ങും പോകരുത്.
37 Sillä jona päivänä sinä lähdet sieltä ja menet Kidronin laakson poikki, sinä päivänä on sinun, tiedä se, kuolemalla kuoltava; sinun veresi on tuleva oman pääsi päälle."
ജെറുശലേംവിട്ട് കിദ്രോൻതോടു കടക്കുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും” എന്നു കൽപ്പിച്ചു.
38 Siimei sanoi kuninkaalle: "Hyvä on; niinkuin herrani, kuningas, on puhunut, niin on sinun palvelijasi tekevä". Ja Siimei asui Jerusalemissa kauan aikaa.
ശിമെയി രാജാവിനോട്: “അതു നല്ലവാക്ക്; എന്റെ യജമാനനായ രാജാവു കൽപ്പിച്ചതുപോലെ അങ്ങയുടെ ദാസൻ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെ, ശിമെയി കുറെക്കാലം ജെറുശലേമിൽ താമസിച്ചു.
39 Mutta kolmen vuoden kuluttua tapahtui, että Siimeiltä karkasi kaksi palvelijaa Aakiin, Maakan pojan, Gatin kuninkaan, luo. Ja Siimeille ilmoitettiin: "Katso, sinun palvelijasi ovat Gatissa".
എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ ജെറുശലേമിൽനിന്ന് ഗത്തിലെ രാജാവും മയഖായുടെ മകനുമായ ആഖീശിന്റെ അടുത്തേക്ക് ഓടിപ്പോയി. “താങ്കളുടെ അടിമകൾ ഗത്തിലുണ്ട്,” എന്ന് ശിമെയിക്ക് അറിവുകിട്ടി.
40 Niin Siimei nousi ja satuloi aasinsa ja lähti Aakiin luo Gatiin etsimään palvelijoitaan; ja Siimei meni ja toi palvelijansa Gatista.
ശിമെയി തന്റെ കഴുതയ്ക്കു കോപ്പിട്ട് അടിമകളെത്തിരക്കി, ഗത്തിൽ ആഖീശിന്റെ അടുത്തേക്കുപോയി. ഗത്തിൽനിന്ന് അയാൾ തന്റെ അടിമകളെ തിരികെക്കൊണ്ടുവന്നു.
41 Ja kun Salomolle ilmoitettiin, että Siimei oli mennyt Jerusalemista Gatiin ja palannut takaisin,
ശിമെയി ജെറുശലേമിൽനിന്ന് ഗത്തിലേക്കു പോയി എന്നും തിരിച്ചുവന്നു എന്നും ശലോമോന് അറിവുകിട്ടി.
42 lähetti kuningas kutsumaan Siimein ja sanoi hänelle: "Enkö minä ole vannottanut sinua Herran kautta ja varoittanut sinua sanoen: 'Jona päivänä sinä lähdet ja menet sinne tai tänne, sinä päivänä on sinun, tiedä se, kuolemalla kuoltava'? Ja sinä sanoit minulle: 'Hyvä on; minä olen kuullut'.
രാജാവു ശിമെയിയെ വിളിച്ചുവരുത്തി: “‘ജെറുശലേംവിട്ടു മറ്റെവിടെയെങ്കിലും പോകുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക,’ എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകുകയും നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ ശപഥംചെയ്യിക്കുകയും ചെയ്തതല്ലേ? ‘അങ്ങു കൽപ്പിക്കുന്നതു നല്ലവാക്ക്; ഞാൻ അനുസരിച്ചുകൊള്ളാം,’ എന്ന് അന്നു നീ എന്നോടു പറഞ്ഞല്ലോ?
43 Miksi et ole pitänyt Herran valaa etkä sitä käskyä, jonka minä sinulle annoin?"
പിന്നെ, നീ യഹോവയോടു ചെയ്ത ശപഥം പാലിക്കാതെയും ഞാൻ നിനക്കു നൽകിയ കൽപ്പന അനുസരിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?”
44 Ja kuningas sanoi vielä Siimeille: "Sinä tiedät, tunnossasi tiedät, kaiken pahan, minkä olet tehnyt minun isälleni Daavidille; Herra kääntää tekemäsi pahan omaan päähäsi.
രാജാവു പിന്നെയും ശിമെയിയോടു പറഞ്ഞത്: “എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകളെല്ലാം നിന്റെ ഹൃദയത്തിൽ നിനക്ക് അറിയാമല്ലോ! നിന്റെ ദുഷ്ടതയ്ക്കെല്ലാം യഹോവ നിനക്കുപകരം നൽകും.
45 Mutta kuningas Salomo on oleva siunattu, ja Daavidin valtaistuin on oleva iäti vahva Herran edessä."
എന്നാൽ, ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. ദാവീദിന്റെ സിംഹാസനം യഹോവയുടെമുമ്പാകെ എന്നെന്നേക്കും സുസ്ഥിരമായിരിക്കും.”
46 Ja kuningas käski Benajaa, Joojadan poikaa; niin tämä meni ja löi hänet kuoliaaksi, ja hän kuoli. Niin kuninkuus vahvistui Salomon käsissä.
അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു. അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.