< Psalmien 92 >

1 Psalmi sabbatina veisattava. Hyvä on Herraa kiittää, ja veisata kiitosta sinun nimelles, sinä kaikkein Ylimmäinen.
ശബത്ത് നാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
2 Aamulla julistaa armoas, ja ehtoolla totuuttas,
പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
3 Kymmenkielisellä ja psaltarilla, soittain kanteleilla.
രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.
4 Sillä sinä ilahutit minua, Herra, sinun teoissas: ja minä iloiten kerskaan kättes töitä.
യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
5 Herra, kuinka sinun tekos ovat niin suuret? Sinun ajatukses ovat ylen syvät.
യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
6 Hullu ei usko sitä, ja tomppeli ei ymmärrä niitä.
മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
7 Jumalattomat viheriöitsevät niinkuin ruoho, ja pahointekiät kaikki kukoistavat, siihenasti kuin he hukkuvat ijankaikkisesti.
ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
8 Mutta sinä, Herra, olet korkein, ja pysyt ijankaikkisesti.
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
9 Sillä katso, sinun vihollises, Herra, katso, sinun vihollises pitää katooman, ja kaikki pahantekiät pitää hajoitettaman.
യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10 Mutta minun sarveni tulee korotetuksi niinkuin yksisarvisen, ja minä voidellaan tuoreella öljyllä,
എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11 Ja minun silmäni näkevät viholliseni, ja minun korvani kuulevat pahoja, jotka heitänsä asettavat minua vastaan.
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
12 Vanhurskaan pitää viheriöitsemän niinkuin palmupuu, ja kasvaman niinkuin sedripuu Libanonissa.
നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
13 Jotka ovat istutetut Herran huoneessa, pitää viheriöitsemän meidän Jumalamme kartanoissa.
യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
14 Heidän pitää vesoman vielä vanhuudessansa, hedelmälliset ja vihannat oleman,
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
15 Ja julistaman, että Herra on niin hurskas, minun turvani, ja ei ole hänessä vääryyttä.
യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.

< Psalmien 92 >