< Psalmien 40 >

1 Davidin Psalmi, edelläveisaajalle. Minä hartaasti odotin Herraa: ja hän kallisti itsensä minun tyköni, ja hän kuuli minun huutoni.
ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
2 Ja hän veti minun ylös hirmuisesta haudasta ja sontaisesta loasta, ja asetti minun jalkani kalliolle, ja hallitsi minun käymiseni.
നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിൎത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.
3 Ja hän antoi minun suuhuni uuden veisun, kiittämään meidän Jumalaamme. Sen pitää monen näkemän, ja pelkäämän Herraa, ja toivoman häneen.
അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
4 Autuas on se ihminen, joka panee uskalluksensa Herraan, ja ei käänny ylpeiden tykö ja niiden, jotka valheella vaeltavat.
യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5 Herra, minun Jumalani, suuret ovat sinun ihmees ja ajatukses, jotka sinä meille osoitat: ei ole mitään sinun vertaas; minä ilmoitan niitä ja sanon, vaikka ne ovat epälukuiset.
എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
6 Uhri ja ruokauhri ei sinulle kelpaa, vaan korvat sinä minulle avasit: et sinä tahdo polttouhria eli syntiuhria.
ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
7 Silloin minä sanoin: katso, minä tulen: Raamatussa on minusta kirjoitettu.
അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
8 Sinun tahtos, minun Jumalani, teen minä mielelläni; ja sinun lakis on minun sydämessäni.
എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
9 Minä saarnaan sinun vanhurskauttas suuressa seurakunnassa: katso, en minä anna tukita suutani; Herra, sinä sen tiedät.
ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
10 En minä salaa vanhurskauttas sydämessäni: minä puhun sinun totuudestas ja autuudestas: en minä peitä laupiuttas ja vakuuttas suuressa seurakunnassa.
ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല.
11 Mutta sinä, Herra, älä käännä laupiuttas minusta pois: sinun laupiutes ja vakuutes aina minua varjelkoon.
യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12 Sillä lukemattomat vaivat ovat minun piirittäneet: minun syntini ovat minun ottaneet kiinni, niin etten minä nähdä taida: ne ovat usiammat kuin hiukset päässäni, ja minun sydämeni on minussa vaipunut.
സംഖ്യയില്ലാത്ത അനൎത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈൎയ്യഹീനനായിത്തീൎന്നിരിക്കുന്നു.
13 Kelvatkoon se sinulle, Herra, ettäs minun vapahdat: riennä, Herra, minua auttamaan!
യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
14 Hävetköön ja kaikki pilkaksi tulkoon, jotka minun sieluani väijyvät hukataksensa sitä: palatkoon takaperin ja häpiään tulkoon, jotka minulle pahaa suovat.
എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനൎത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
15 Hämmästyköön häpiässänsä, jotka minulle sanovat: niin, niin.
നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
16 Iloitkaan ja riemuitkaan kaikki sinussa, jotka sinua etsivät, ja jotka sinun autuuttas rakastavat, sanokaan aina: Herra olkoon korkiasti ylistetty!
നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ.
17 Minä olen köyhä ja vaivainen, mutta Herra pitää minusta murheen: sinä olet minun auttajani ja vapahtajani: minun Jumalani, älä viivy.
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കൎത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.

< Psalmien 40 >