< Psalmien 29 >

1 Davidin Psalmi. Tuokaat Herralle, te väkevät, tuokaat Herralle kunnia ja väkevyys.
ദാവീദിന്റെ ഒരു സങ്കീർത്തനം. സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.
2 Tuokaat Herralle hänen nimensä kunnia: kumartakaat Herraa pyhässä kaunistuksessa.
യഹോവയ്ക്ക് അവിടുത്തെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.
3 Herran ääni käy vetten päällä: kunnian Jumala pauhaa, suurten vetten päällä.
യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.
4 Herran ääni käy voimassa: Herran ääni käy suuressa kunniassa.
യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5 Herran ääni särkee sedripuut, ja Herra särkee sedripuut Libanonissa.
യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.
6 Hän hyppäyttää heitä niinkuin vasikan, sekä Libanonin että Sirionin, niinkuin nuoren yksisarvisen.
അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7 Herran ääni leikkaa niinkuin tulen liekki.
യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8 Herran ääni häälyttää korven, ja Herra liikuttaa Kadeksen korven.
യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
9 Herran ääni saattaa peurat poikimaan, ja paljastaa metsät: ja hänen templissänsä pitää koko hänen joukkonsa sanoman hänelle kunnian.
യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു; അത് വനങ്ങളെ തോലുരിക്കുന്നു; കർത്താവിന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു.
10 Herra istuu vedenpaisumisen päällä: Herra pysyy Kuninkaana ijankaikkisesti.
൧൦യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.
11 Herra antaa kansallensa väkevyyden: Herra siunaa kansaansa rauhalla.
൧൧യഹോവ തന്റെ ജനത്തിന് ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

< Psalmien 29 >