< Psalmien 21 >
1 Davidin Psalmi, edelläveisaajalle. Herra, Kuningas riemuitsee sinun voimassas: ja kuinka suuresti hän iloitsee avustas!
൧സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രാജാവ് അങ്ങയുടെ ബലത്തിൽ സന്തോഷിക്കുന്നു; അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
2 Hänen sydämensä halun sinä annat hänelle, etkä kiellä, mitä hänen suunsa anoo, (Sela)
൨അവന്റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. (സേലാ)
3 Sillä sinä ennätät hänen hyvällä siunauksella: sinä panet kultaisen kruunun hänen päähänsä.
൩സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.
4 Hän anoi elämää sinulta, niin sinä annoit hänelle pitkän ijän aina ja ijankaikkisesti.
൪അവൻ അങ്ങയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
5 Hänellä on suuri kunnia sinun avustas: sinä panet ylistyksen ja kaunistuksen hänen päällensä.
൫അങ്ങയുടെ സഹായത്താൽ അവന്റെ മഹത്വം വർദ്ധിച്ചു; ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു.
6 Sillä sinä asetat hänen siunaukseksi ijankaikkisesti: sinä ilahutat hänen kasvois edessä ilolla.
൬അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
7 Sillä Kuningas turvaa Herraan: ja Ylimmäisen laupiudessa ei hän horju.
൭രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.
8 Sinun kätes löytää kaikki vihollises: sinun oikia kätes löytää ne, jotka sinua kadehtivat.
൮അങ്ങയുടെ കൈ അങ്ങയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
9 Sinä panet heitä niinkuin kuumaan pätsiin sinun vihas aikana: Herra nielee heitä vihassansa, ja tuli syö heitä.
൯അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
10 Heidän hedelmänsä sinä kadotat maan päältä, ja heidän siemenensä ihmisten lapsista.
൧൦അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
11 Sillä he ajattelivat tehdä sinulle pahaa: he pitivät neuvoa, jota ei he voineet täyttää.
൧൧അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.
12 Sillä sinä teet heitä olkapääksi: sinä tarkoitat jänteelläs heidän kasvojansa vastaan.
൧൨അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
13 Herra, ylennä sinuas väkevyydessäs; niin me veisaamme ja kiitämme sinun voimaas.
൧൩യഹോവേ, അങ്ങയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി അങ്ങയുടെ ബലത്തെ സ്തുതിക്കും.