< Jesajan 18 >

1 Voi sitä maata, joka vaeltaa siipein varjon alla, tällä puolella Etiopian virtoja!
അയ്യോ, കൂശിലെ നദികൾക്കരികിൽ ചിറകുകൾ ഉരയ്ക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയദേശമേ!
2 Joka sanansaattajat lähettää merelle, ja kulkee vedellä ruokoisessa haahdessa: menkäät nopiasti matkaan, sanansaattajat, sen kansan tykö, joka reväisty ja ryöstetty on, sen kansan tykö, joka julmempi on kuin joku muu, sen kansan tykö, joka siellä ja täällä mitattu ja tallattu on, jonka maa virtain hallussa on.
ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ.
3 Te kaikki, jotka asutte maan päällä, ja te, jotka maassa olette, saatte nähdä, kuinka lippu nostetaan vuorella, ja kuulla, kuinka vaskitorvella soitetaan.
ഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾക്കുവിൻ.
4 Sillä näin sanoo Herra minulle: minä olen hiljakseni ja katselen majastani, niinkuin palavuus, joka sateen kuivaa, ja niinkuin kaste elonajan palavuudessa.
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും”.
5 Sillä ennen elonaikaa, kuin tulo valmiiksi tulee, ja rohkamarjat kypsentyvät, täytyy oksat leikata sirpillä, ja viinapuut hakata ja heittää pois:
കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ശാഖകൾ ചെത്തിക്കളയും.
6 Niin että ne jätetään kokonansa linnuille vuorten päällä ja eläimille maassa; niin että linnut suvella tekevät siihen pesänsä, ja kaikkinaiset eläimet makaavat siinä talvella.
അതെല്ലാം മലയിലെ കഴുകനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതുകൊണ്ട് ശൈത്യകാലം കഴിക്കും.
7 Silloin se revitty ja ryöstetty kansa, joka julmempi on kuin joku muu, joka siellä ja täällä mitattu on ja tallattu on, jonka maa virtain hallussa on, tuo Herralle Zebaotille lahjoja siihen paikkaan, jossa Herran Zebaotin nimi on, Zionin vuorelle.
ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.

< Jesajan 18 >