< Matteuse 7 >

1 Ärge mõistke kohut, et teie üle ei mõistetaks kohut!
“മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും.
2 Sest samamoodi, nagu teie teiste üle kohut mõistate, mõistetakse kohut teiegi üle, ja nõnda nagu teie teistele mõõdate, mõõdetakse teile.
നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.
3 Miks sa näed pindu oma venna silmas, aga palki enda silmas ei märka?
“സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
4 Või kuidas sa võid oma vennale öelda: „Lase ma tõmban pinnu sinu silmast välja!“ja sul endal on silmas palk?
നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും?
5 Silmakirjatseja, tõmba esmalt palk oma silmast välja, ja siis sa näed ka pindu oma venna silmast välja tõmmata!
കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
6 Ärge andke koertele seda, mis on püha, ärge heitke oma pärleid sigade ette! Et nad neid ei tallaks jalgade alla ega pöörduks tagasi ja teid tükkideks ei rebiks!
“വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
7 Küsige, ja teile antakse; otsige, ja te leiate; koputage uksele, ja teile avatakse!
“അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.
8 Igaüks, kes palub, see saab; kes otsib, see leiab; ja kes koputab, sellele avatakse.
അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
9 Kas teie seas on kedagi, kes annaks oma pojale kivi, kui poeg palub temalt leiba?
“നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക?
10 Või annaks mao, kui poeg palub temalt kala?
അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്?
11 Kui nüüd teie, kes te olete kurjad, oskate anda häid ande oma lastele, kui palju enam teie Isa taevas annab häid asju neile, kes teda paluvad!
മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!
12 Kõike siis, mida te iganes tahate, et inimesed teile teeksid, tehke ka neile! See ongi Seaduse ja Prohvetite sõnumi sisu.
അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
13 Minge sisse kitsast väravast, sest lai on värav ja avar on tee, mis viib hukatusse, ja palju on neid, kes sealtkaudu lähevad.
“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്.
14 Kuid väike on värav ja kitsas on tee, mis viib ellu, ja vähe on neid, kes selle leiavad.
എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
15 Hoiduge valeprohvetitest, kes tulevad teie juurde lambanahas, aga tegelikult on nad aplad hundid.
“ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്.
16 Te tunnete nad ära nende viljast. Ei korjata ju viinamarju kibuvitstest ega viigimarju ohakaist?
അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ?
17 Nii kannab siis iga hea puu head vilja, aga halb puu halba vilja.
നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു.
18 Hea puu ei saa kanda halba vilja ega halb puu kanda head vilja.
നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല.
19 Iga puu, mis ei kanna head vilja, raiutakse maha ja visatakse tulle.
നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു.
20 Seega te tunnete nad ära nende viljast!
ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
21 Mitte igaüks, kes mulle ütleb: „Issand, Issand!“, ei saa taevariiki. Saab vaid see, kes teeb mu Isa tahtmist, kes on taevas.
“‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം.
22 Paljud ütlevad mulle sel päeval: „Issand, Issand, kas me ei ole sinu nimel prohveteerinud ega ajanud sinu nimel välja kurje vaime ega teinud sinu nimel palju imesid?“
ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും.
23 Siis ma tunnistan neile: „Ma ei ole teid kunagi tundnud. Minge ära, te ülekohtutegijad!“
അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’
24 Seepärast igaüks, kes neid mu sõnu kuuleb ja nende järgi teeb, on kui arukas mees, kes ehitas oma maja kaljule.
“അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം.
25 Kui sadas paduvihma, tõusid marutuul ja tulvavesi ning langesid selle maja peale, siis see ei varisenud, sest see oli rajatud kaljule.
പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല.
26 Ent igaüks, kes neid mu sõnu kuuleb, aga nende järgi ei tee, on võrreldav rumala mehega, kes ehitas oma maja liivale.
എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ.
27 Kui sadas paduvihma, tõusid marutuul ja tulvavesi ning langesid maja peale, siis see varises ja selle häving oli suur.“
പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
28 Kui Jeesus need kõned lõpetas, oli rahvas tema õpetusest vapustatud,
യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.
29 sest ta õpetas nagu see, kellel on meelevald, aga mitte nagu kirjatundjad.
കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.

< Matteuse 7 >