< Johannese 3 >
1 Seal oli variser, mees nimega Nikodeemos, kes oli üks juutide ülemaid.
യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു.
2 Ta läks öösel Jeesuse juurde ja ütles: „Rabi, me teame, et sina oled Õpetaja, kes on Jumala juurest tulnud. Ükski inimene ei suuda anda selliseid tunnustähti, kui Jumal pole temaga.“
അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”
3 Jeesus vastas: „Tõesti, tõesti, ma ütlen sulle, kui inimene ei sünni uuesti, ei või ta näha Jumala riiki.“
“ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.
4 „Kuidas saab inimene sündida, kui ta on juba täiskasvanud?“imestas Nikodeemos. „Ta ei saa ju minna tagasi emaüsasse ja teist korda sündida?“
“പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.
5 „Tõesti, tõesti, ma ütlen sulle, “vastas Jeesus, „kui inimene ei sünni veest ja Vaimust, ei pääse ta Jumala riiki!
യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല.
6 Inimesest sündinu on inimene, Vaimust sündinu on vaim.
ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു.
7 Ära imesta, et ma ütlesin sulle: „Te peate uuesti sündima!“
‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല.
8 Tuul puhub, kuhu ta tahab. Sa kuuled ta häält, aga ei tea, kust ta tuleb ja kuhu läheb. Samuti on igaühega, kes on sündinud Vaimust.“
കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.”
9 „Kuidas on see võimalik?“küsis Nikodeemos.
“ഇത് എങ്ങനെ സാധ്യമാകും?” നിക്കോദേമൊസ് ചോദിച്ചു.
10 „Sina oled õpetaja Iisraelis, aga ei mõista seda?“vastas Jeesus.
അതിന് യേശു, “നീ ഇസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലയോ?
11 „Tõesti, tõesti, ma ütlen sulle, me räägime sellest, mida me teame, ja tunnistame avalikult, mida oleme näinud, ja siiski te ei usu meie tunnistust.
സത്യം സത്യമായി ഞാൻ താങ്കളോട് പറയട്ടെ: ഞങ്ങൾ അറിയുന്നതിനെപ്പറ്റി സംസാരിക്കുകയും, കണ്ടിരിക്കുന്നതിനെപ്പറ്റി സാക്ഷ്യം പറയുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല.
12 Kui te ei usu, mida ma olen teile rääkinud maapealsetest asjadest, kuidas te usute siis, kui ma räägin teile taevastest asjadest?
ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13 Ei ole ju keegi teine olnud ülal taevas kui vaid see, kes on tulnud taevast alla – Inimese Poeg.
സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല.
14 Nii nagu Mooses tõstis kõrbes üles pronksmao, nõnda peab ka Inimese Poeg kõrgele tõstetama,
മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്;
15 et igaühel, kes temasse usub, oleks igavene elu. (aiōnios )
അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു. (aiōnios )
16 Sest nõnda on Jumal maailma armastanud, et ta andis oma ainusündinud Poja, et ükski, kes temasse usub, ei hukkuks, vaid et tal oleks igavene elu. (aiōnios )
ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. (aiōnios )
17 Jumal ei saatnud ju Poega maailma üle kohut mõistma, vaid et maailm võiks tema läbi pääseda.
ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
18 Kes iganes usub Pojasse, seda ei mõisteta süüdi, aga kes ei usu, on juba süüdi mõistetud, sest ta ei ole uskunud Jumala ainsasse Pojasse.
അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.
19 Nende süü seisneb selles: valgus tuli maailma, aga inimesed armastasid pimedust rohkem kui valgust, sest nende teod olid kurjad.
പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം.
20 Kõik, kes teevad kurja, vihkavad valgust ega tule valguse kätte hirmust, et nende tegusid ei paljastataks.
തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല.
21 Aga need, kes elavad tões, tulevad valguse kätte, nõnda et oleks selgelt näha, mida nad on teinud, sest see on tehtud Jumala silma all.“
എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.
22 Pärast seda läks Jeesus oma jüngritega Juudamaale. Ta viibis seal mõnda aega koos nendega ja ristis inimesi.
പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
23 Samal ajal ristis ka Johannes Ainonis Salimi lähedal, kuna seal oli palju vett. Inimesed tulid ta juurde ja lasid end ristida.
യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു.
24 See oli veel enne Johannese vangistamist.
യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്.
25 Kord tõusis Johannese jüngritel ühe juudiga vaidlus puhastustalituse üle.
ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി.
26 Nad läksid Johannese juurde ja ütlesid talle: „Rabi, see mees, kes oli koos sinuga Jordani taga ja kellest sa tunnistasid, temagi ristib nüüd, ja kõik lähevad tema juurde.“
അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു.
27 Johannes vastas: „Inimene ei saa võtta endale midagi, kui see ei ole talle antud taevast.
അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല.
28 Te võite ise kinnitada, et ma ütlesin: „Mina ei ole Messias, mind on läkitatud tema ees.“
‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ.
29 Pruut kuulub peigmehele. Peiupoiss ootab ja kuulab teda ning on rõõmus, kui ta kuuleb peigmehe häält. See on minu rõõm ja nüüd on see täielikuks saanud.
മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു.
30 Tema peab kasvama, aga mina pean kahanema.
അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.
31 Kes tuleb ülalt, on üle kõikide. Kes pärineb maa pealt, on maine ja räägib maistest asjadest. Kes tuleb taevast, on üle kõikide,
“ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു.
32 ta tunnistab sellest, mida ta on näinud ja kuulnud, kuid tema tunnistust ei usuta.
താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല.
33 Kes usub tema tunnistust, kinnitab, et Jumalas on tõde.
ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു.
34 Kelle Jumal on läkitanud, räägib Jumala sõnu, sest Jumal annab talle Vaimu piiramatult.
കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ.
35 Isa armastab Poega ja on andnud kõik tema kätte.
പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു.
36 Kes usub Pojasse, sellel on igavene elu. Kes Pojale vastu hakkab, sellele ei anta elu, vaid ta jääb Jumala viha alla.“ (aiōnios )
പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.” (aiōnios )